TopTop
Begin typing your search above and press return to search.

പാകിസ്താനിൽ തകർന്നുവീണ വിമാനത്തിൽ നിന്ന് മൂന്ന് പേർ അദ്ഭുതകരമായി രക്ഷപ്പെട്ടു, 37 പേരുടെ മരണം സ്ഥിരീകരിച്ചു

പാകിസ്താനിൽ തകർന്നുവീണ വിമാനത്തിൽ നിന്ന് മൂന്ന് പേർ അദ്ഭുതകരമായി രക്ഷപ്പെട്ടു, 37 പേരുടെ മരണം സ്ഥിരീകരിച്ചു

പാകിസ്താനിലെ കറാച്ചിയിൽ പിഐഎ (പാകിസ്താൻ ഇൻ്റർനാഷണൽ എയർലൈൻസ്) വിമാനം എയർപോർട്ടിന് സമീപം തകർന്നുവീണ അപകടത്തിൽ വിമാനത്തിലുണ്ടായിരുന്ന മൂന്ന് പേർ അദ്ഭുതകരമായി രക്ഷപ്പെട്ടതായി റിപ്പോർട്ട്. ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് ഡോൺ ന്യൂസ് അടക്കമുള്ള വിവിധ മാധ്യമങ്ങൾ ഇക്കാര്യം റിപ്പോർട്ട് ചെയ്തിരിക്കുന്നു. 37 പേർ മരിച്ചതായി സിന്ധ് ആരോഗ്യ വകുപ്പ് അധികൃതർ പറയുന്നു. അതേസമയം ഈ 37 പേരും വിമാനത്തിലുണ്ടായിരുന്നവരാണോ അതോ തകർന്നുവീണ പ്രദേശത്തുണ്ടായിരുന്നവരാണോ എന്നത് വ്യക്തമല്ല.

രണ്ട് പേര്‍ ജീവനോടെ ഉള്ളതായും ഇവരെ പരിക്കുകളോടെ ആശുപത്രിയിലെത്തിച്ചെന്നും സിന്ധ് ഇന്‍ഫര്‍മേഷന്‍ മന്ത്രി നാസിര്‍ ഹുസൈന്‍ ഷാ നേരത്തെ അറിയിച്ചിരുന്നു. സിന്ധ് ഗവണ്‍മെന്റിന്റെ വക്താവായ മുര്‍താസ വഹാബും ഇക്കാര്യം ട്വീറ്റ് ചെയ്തു. സഫര്‍ മസൂദ്, മുഹമ്മദ് സുബൈര്‍ എന്നിവരാണ് രക്ഷപ്പെട്ടത് എന്നാണ് മുര്‍താസ വഹാബ് പറയുന്നത്. ഇരുവരുടേയും ആരോഗ്യനില തൃപ്തികരമാണ്.

91 യാത്രക്കാരും പൈലറ്റുമാരടക്കം എട്ട് ജീവനക്കാരുമാണ് വിമാനത്തിലുണ്ടായിരുന്നത്. ആകെ 99 പേർ. സാങ്കേതിക തകരാറാണ് അപകട കാരണം പൈലറ്റ് എയർട്രാഫിക് കൺട്രോളർ റൂമുമായി നടത്തിയ സംഭാഷണത്തിൻ്റെ കോക്ക്പിറ്റ് ഓഡിയോ പുറത്തുവന്നിരുന്നു. രണ്ട് റൺവേകൾ ലാൻഡിംഗിന് സജ്ജമാണെന്ന് എടിസി അറിയിച്ചെങ്കിലും പൈലറ്റ് പറക്കാനാണ് തീരുമാനിച്ചത് എന്നാണ് പാകിസ്താൻ എയർലൈൻസ് സിഇഒ അർഷാദ് മാലിക്ക് പറഞ്ഞത്. അതേസമയം വിമാനം രണ്ടോ മൂന്നോ തവണ ലാന്‍ഡിംഗിന് ശ്രമിച്ചതായി ദൃക്‌സാക്ഷികള്‍ പറയുന്നു. ആദ്യം ഒരു മൊബൈല്‍ ടവറിലിടിച്ച് വീടുകള്‍ക്ക് മേല്‍ തകര്‍ന്നുവീഴുകയായിരുന്നു എന്ന് ദൃക്‌സാക്ഷിയായ ഷക്കീല്‍ അഹമ്മദ്, വാര്‍ത്താ ഏജന്‍സിയായ റോയിട്ടേഴ്‌സിനോട് പറഞ്ഞു. അപകടം നടന്നതിന് തൊട്ടുപിന്നാലെ സിന്ധ് ആരോഗ്യ മന്ത്രി അസ്ര പെചുഹോ കറാച്ചിലെ എല്ലാ ഹോസ്പിറ്റലുകളിലും അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിരുന്നു.


Next Story

Related Stories