TopTop
Begin typing your search above and press return to search.

അമേരിക്കയും ഇസ്രായേലുമായുള്ള സുരക്ഷാ കരാറുകള്‍ റദ്ദാക്കി പലസ്തീന്‍

അമേരിക്കയും ഇസ്രായേലുമായുള്ള സുരക്ഷാ കരാറുകള്‍ റദ്ദാക്കി പലസ്തീന്‍

വെസ്റ്റ് ബാങ്കിന്റെ ഭാഗങ്ങൾ ഇസ്രായേൽ കൂട്ടിച്ചേർക്കും എന്ന കാരണത്താൽ ഇസ്രയേലും അമേരിക്കയുമായുള്ള സുരക്ഷാ കരാറുകൾ ഇല്ലാതാകുമെന്ന് പലസ്തീൻ പ്രസിഡൻറ് മഹ്മൂദ് അബ്ബാസ്."ഫലസ്തീൻ ലിബറേഷൻ ഓർഗനൈസേഷനും , പലസ്തീൻ സ്‌റ്റേറ്റും ഇസ്രയേലും അമേരിക്കയുമായുള്ള എല്ലാ കരാറുകളും ധാരണകളും അവസാനിപ്പിക്കാൻ ത്രീരുമാനിച്ചു", മഹ്മൂദ് അബ്ബാസ്. തന്റെ പ്രസംഗത്തിൽ പറഞ്ഞു.

പലസ്തീൻ വാർത്ത ഏജൻസി വഫ ആണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്. ഇസ്രായേലിെൻറ പദ്ധതികളെ കുറിച്ച് ചർച്ച ചെയ്യാൻ റാമല്ലയിൽ ചേർന്ന യോഗത്തിലായിരുന്നു അബ്ബാസിെൻറ തീരുമാനം. ദ്വിരാഷ്ട്ര പരിഹാര ഫോർമുല അംഗീകരിക്കുന്ന പക്ഷം സംഘർഷം അവസാനിപ്പിക്കാൻ ഇസ്രായേലുമായി സന്ധിക്ക് തയാറാണ് എന്നും അബ്ബാസ് പറഞ്ഞു. പ്രസംഗത്തിന്റെ പൂർണ രൂപം ഈ ലിങ്കിൽ കാണാം: http://english.wafa.ps


Next Story

Related Stories