TopTop
Begin typing your search above and press return to search.

സൂയസ് കനാലില്‍ കുടുങ്ങിയ ചരക്കുകപ്പല്‍ മാറ്റാനായില്ല; തീരത്തെ മണല്‍ നീക്കം ചെയ്യാനുള്ള ശ്രമം തുടരുന്നു

സൂയസ് കനാലില്‍ കുടുങ്ങിയ ചരക്കുകപ്പല്‍ മാറ്റാനായില്ല; തീരത്തെ മണല്‍ നീക്കം ചെയ്യാനുള്ള ശ്രമം തുടരുന്നു

സൂയസ് കനാലില്‍ എവര്‍ ഗിവന്‍ ചരക്കുകപ്പല്‍ കുടുങ്ങിയതിനെ തുടര്‍ന്നുള്ള ഗതാഗാത തടസത്തിന് പരിഹാരമായില്ല. ജാപ്പനീസ് കമ്പനിയായ ഷൂയി കിസെന്‍ കെ.കെയുടെ ഉടമസ്ഥതയിലുള്ള കപ്പലാണ് എവര്‍ ഗിവന്‍. ചരക്കുകപ്പല്‍ നീക്കാന്‍ കനാലിന്റെ തീരത്തെ 20,000 ഘനമീറ്റര്‍ മണല്‍ നീക്കം ചെയ്യേണ്ടിവരുമെന്ന് അധികൃതര്‍ പറയുന്നത്. മണലും ചെളിയും നീക്കം ചെയ്യാനുള്ള ശ്രമങ്ങള്‍ യുദ്ധകാല അടിസ്ഥാനത്തില്‍ തുടരുകയാണ്. ഇതിനായി 10 ടഗ്ബോട്ടുകള്‍ വിന്യസിച്ചിട്ടുണ്ട്, കപ്പലിന്റെ മുന്‍ഭാഗത്തുള്ള ബല്‍ബസ് ബോയാണ് മണലിലേക്ക് ഇടിച്ചു കയറിയിരിക്കുന്നത്. ഇതിനു ചുറ്റുമുള്ള ഏകദേശം 15,000 മുതല്‍ 20,000 ഘനമീറ്റര്‍ വരെ മണല്‍ നീക്കേണ്ടതുണ്ട്. ഇതിനായുള്ള ശ്രമങ്ങളാണ് നടക്കുന്നത്.

കപ്പലിന്റെ ഭാരം കുറയ്ക്കുന്നതിനായി കണ്ടെയ്‌നറുകള്‍ നീക്കം ചെയ്യുന്നതിനെക്കുറിച്ച് കമ്പനി ആലോചിച്ചിട്ടുണ്ടെങ്കിലും വളരെ ബുദ്ധിമുട്ടുള്ള പ്രവര്‍ത്തിയാണിതെന്നും ഷൂയി കിസെന്‍ ശനിയാഴ്ച പ്രസ്താവനയില്‍ പറഞ്ഞു. ഇപ്പോള്‍ നടക്കുന്ന റിഫ്‌ലോട്ടിംഗ് ശ്രമങ്ങള്‍ പരാജയപ്പെട്ടാല്‍ കണ്ടെയ്‌നറുകള്‍ നീക്കം ചെയ്യുന്നതിനെ കുറിച്ച് ആലോചിക്കുമെന്നും കമ്പനി അറിയിച്ചു.

ചൊവ്വാഴ്ച മുതല്‍ സൂയസ് കനാലില്‍ വന്‍ ഗതാഗതകുരുക്കാണ് അനുഭവപ്പെടുന്നത്. സമുദ്രപാതയില്‍. നിയന്ത്രണം നഷ്ടമായ കണ്ടെയ്‌നര്‍ കപ്പല്‍ ഈജിപ്തിലെ സൂയസ് കനാലിന് കുറുകെ നിന്നതോടെയാണ് ഈ സമുദ്രപാത പൂര്‍ണമായും അടഞ്ഞത്. 1312 അടി നീളവും 59 മീറ്റര്‍ വീതിയുമുള്ള ഈ കപ്പലിനെ വലിച്ചുനീക്കാന്‍ നിരവധി ടഗ് ബോട്ടുകള്‍ നിയോഗിക്കപ്പെട്ടുവെങ്കിലും ഈ കപ്പല്‍ ദിവസങ്ങളോളം ഇവിടെ കുടുങ്ങിക്കിടക്കാനാണ് സാധ്യതയെന്നാണ് റിപ്പോര്‍ട്ട്. കപ്പലിലുള്ള ഈജിപ്തില്‍ നിന്നുള്ള രണ്ട് പൈലറ്റുമാരും ഇന്ത്യന്‍ ജീവനക്കാരും സുരക്ഷിതരാണെന്നാണ് റിപോര്‍ട്ടുകള്‍ പറയുന്നത്.


Next Story

Related Stories