ന്യൂസിലന്‍ഡില്‍ വന്‍ ഭൂരിപക്ഷത്തോടെ വിജയം ഉറപ്പിച്ച് പ്രധാനമന്ത്രി ജസീന്ത ആര്‍ഡേനും ലേബര്‍ പാര്‍ട്ടിയും. അവസാന റിപ്പോര്‍ട്ടുകള്‍ കണക്കിലെടുത്താല്‍ പ്രാതിനിധ്യ തെരഞ്ഞെടുപ്പ് പ്രക്രിയ ആരംഭിച്ചതിനുശേഷമുള്ള ന്യൂസിലന്‍ഡിലെ ആദ്യ ഏകക്ഷി സര്‍ക്കാര്‍ അധികാരത്തിലേറിയേക്കുമെന്നാണ് വിവരം.വോട്ടെണ്ണല്‍ പൂര്‍ത്തിയാകാറായപ്പോള്‍ ജെസിന്ത ആര്‍ഡേനിന്റെ ലേബര്‍ പാര്‍ട്ടിക്ക 49 ശതമാനം വോട്ടുകളാണ് ലഭിച്ചത്. പ്രതിപക്ഷ പാര്‍ട്ടിയായ നാഷണല്‍ പാര്‍ട്ടിക്ക് 27 ശതമാനം വോട്ടാണ് ലഭിച്ചത്. ഇവര്‍ പരാജയം സമ്മതിച്ചു. പാർലമെന്റിൽ തനിച്ച് ഭൂരിപക്ഷം ലേബർ പാർട്ടിക്ക് കിട്ടുമെന്നാണ് സൂചന.
50 വര്‍ഷത്തിനിടെ ലേബര്‍ പാര്‍ട്ടിക്ക് ഭൂരിപക്ഷം കിട്ടുന്നത് ഇതാദ്യമാണെന്ന് ആര്ഡേന് പറഞ്ഞു. ജനങ്ങളുടെ വിശ്വാസത്തിന് അനുസരിച്ച് പ്രവര്‍ത്തിക്കുമെന്നും അവര്‍ പറഞ്ഞു.
1996ല്‍ പ്രാതിനിധ്യ വോട്ടിംഗ് സമ്പ്രദായം നടപ്പാക്കിയശേഷം ന്യൂസിലന്‍ഡില്‍ ഏതെങ്കിലുമൊരു പാര്‍ട്ടി ഇത്രയധികം സീറ്റുകള്‍ നേടുന്നത് ആദ്യമാണ്. അങ്ങനെ വരുമ്പോള്‍ നിലവിലെ സമ്പ്രദായത്തില്‍ രാജ്യത്തെ ആദ്യത്തെ ഏകകക്ഷി സര്‍ക്കാരിനെയാകും ജസീന്ത ആര്ഡേന് നയിക്കുക. ഇപ്പോള്‍ കണക്കുക്കൂട്ടുന്ന സീറ്റുകള്‍ ലേബര്‍ പാര്‍ട്ടിക്ക് ലഭിച്ചില്ലെങ്കിലും ഗ്രീന്‍സ് അല്ലെങ്കില്‍ ന്യൂസിലന്‍ഡ് ഫസ്റ്റ് പാര്‍ട്ടിയെ കൂട്ടുപിടിച്ച് ജസീന്തയ്ക്ക് അധികാരത്തില്‍ തുടരാം.
ലേബര്‍ പാര്‍ട്ടിയുടെ സഖ്യകക്ഷിയായ ന്യൂസിലന്‍ഡ് ഫസ്റ്റ് പാര്‍ട്ടി 2.3 ശതമാനം, ഗ്രീന്‍ പാര്‍ട്ടി 8.2 ശതമാനം എന്നിങ്ങനെയാണ് വോട്ട് നേട്ടം. 120 അംഗ പാര്‍ലമെന്റില്‍ 66 സീറ്റ് ലേബര്‍ പാര്‍ട്ടി വിജയിക്കുമെന്നാണ് സൂചനകള്‍.
അതേസമയം, ചരിത്രപരമായ മാറ്റത്തിനാണ് ന്യൂസിലന്‍ഡ് സാക്ഷിയാകുന്നതെന്നാണ് വെല്ലിംഗ്ടണിലെ വിക്ടോറിയ യൂണിവേഴ്സിറ്റിയിലെ പൊളിറ്റിക്കല്‍ കമന്റേറ്റര്‍ ബ്രൈസ് എഡ്വേര്‍ഡ്സ് അഭിപ്രായപ്പെടുന്നത്. 80 വര്‍ഷത്തിനിടെ ന്യൂസിലന്‍ഡ് തിരഞ്ഞെടുപ്പ് ചരിത്രത്തിലെ ഏറ്റവും വലിയ മുന്നേറ്റമാണിതെന്ന് അദ്ദേഹം വ്യക്തമാക്കുന്ു. ലേബര്‍-ഗ്രീന്‍ സഖ്യം പതിറ്റാണ്ടുകള്‍ക്കിടെ പൂര്‍ണ്ണമായും ഇടതുപക്ഷ ചായ്വുള്ള ആദ്യത്തെ സര്‍ക്കാരായിരിക്കും. സര്‍ക്കാര്‍ നയങ്ങളിലും നിലപാടുകളിലും ഉള്‍പ്പെടെ അതിന്റെ പ്രകടമായ മാറ്റങ്ങളുണ്ടാകുമെന്നാണ് അദ്ദഹം അഭിപ്രായപ്പെടുന്നത്.