TopTop
Begin typing your search above and press return to search.

എന്റെ സ്വീകരണം വലിയൊരു സംഭവമാകുമെന്ന് മോദി പറഞ്ഞു - ഇന്ത്യയിലേയ്ക്ക് പോരുന്നതിന് മുമ്പ് ട്രംപ്

എന്റെ സ്വീകരണം വലിയൊരു സംഭവമാകുമെന്ന് മോദി പറഞ്ഞു - ഇന്ത്യയിലേയ്ക്ക് പോരുന്നതിന് മുമ്പ് ട്രംപ്

യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് ഇന്ത്യയിലേയ്ക്ക് തിരിച്ചു. പ്രധാനമന്ത്രി നരേന്ദ്ര മോദി തന്റെ സുഹൃത്താണ് എന്ന് പുറപ്പെടുന്നതിന് മുമ്പ് ട്രംപ് ആവര്‍ത്തിച്ചു. ഇന്ത്യയില്‍ ഞങ്ങള്‍ ലക്ഷക്കണക്കിന് ആളുകളെയാണ് കാണാന്‍ പോകുന്നത്. മോദിയുമായി എനിക്ക് വലിയ അടുപ്പമുണ്ട്. അദ്ദേഹം എന്റെ സുഹൃത്താണ്. വൈറ്റ് ഹൗസില്‍ മാധ്യമപ്രവര്‍ത്തകരോട് ട്രംപ് പറഞ്ഞു. വൈറ്റ് ഹൗസില്‍ നിന്ന് മറൈന്‍ വണ്‍ ഹെലികോപ്റ്ററില്‍ ആന്‍ഡ്ര്യൂസ് ജോയിന്റ് ബേസിലേയ്ക്ക്. ഇവിടെ നിന്ന് എയര്‍ഫോഴ്‌സ് 1 വിമാനത്തില്‍ ഇന്ത്യയിലേയ്ക്ക്. ഭാര്യ മെലാനിയ, മകള്‍ ഇവാങ്ക, മരുമകന്‍ ജെറാര്‍ഡ് കുഷ്‌നര്‍, ഉന്നത ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ ട്രംപിനെ അനുഗമിക്കുന്നുണ്ട്.

ഈ സന്ദര്‍ശനം ഞാന്‍ വളരെ മുമ്പ് ഉറപ്പ് നല്‍കിയതാണ്. എന്റെ സന്ദര്‍ശനം വലിയൊരു സംഭവമാകുമെന്നാണ് കേള്‍ക്കുന്നത്. ഇന്ത്യയില്‍ ഇന്നേവരെ ഉണ്ടായിട്ടില്ലാത്ത അത്രയും വലിയ ഒന്ന് എന്നാണ് പ്രധാനമന്ത്രി മോദി എന്നോട് പറഞ്ഞത്. അഹമ്മദാബാദില്‍ നമസ്‌തേ ട്രംപ് പരിപാടിയില്‍ ട്രംപ് പങ്കെടുക്കും. ഒരു കോടി പേര്‍ തന്നെ കാണാനെത്തുമെന്ന് മോദി പറഞ്ഞു എന്നാണ് ട്രംപ് കഴിഞ്ഞ ദിവസം യുഎസിലെ കൊളറാഡോയില്‍ തിരഞ്ഞെടുപ്പ് റാലിയില്‍ പ്രസംഗിച്ചത്.

അതേസമയം ഈ സന്ദർശനത്തിൽ കാര്യമായ വ്യാപാരകരാറുകളൊന്നും ഉണ്ടാകാൻ സാധ്യതയില്ല എന്ന സൂചനയാണ് ട്രംപ് നൽകിയിരുന്നത്. ഇന്ത്യ തങ്ങളെ വേണ്ടവിധം പരിഗണിക്കുന്നില്ലെന്നും എന്നാൽ മോദി സുഹൃത്താണ് എന്നുമാണ് ട്രംപ് പറഞ്ഞത്. ഇന്ത്യയുമായി വലിയൊരു കരാറിൽ ഏർപ്പെടുമെന്നും എന്നാൽ അത് ഇത്തവണ ഉണ്ടാകുമോ എന്ന് പറയാനാകില്ലെന്നും ട്രംപ് പറഞ്ഞിരുന്നു. ഇന്ത്യ തുടരുന്ന കടുത്ത വ്യാപാരനിയന്ത്രണങ്ങളിൽ അതൃപ്തി രേഖപ്പെടുത്തിയ യുഎസ് ഉദ്യോഗസ്ഥർ മാധ്യമങ്ങളോട് പറഞ്ഞത് ചെറിയ വ്യാപാരകരാർ പോലും ഒപ്പ് വയ്ക്കാൻ സാധ്യതയില്ല എന്നാണ്.

<blockquote class="twitter-tweet"> <p lang="en" dir="ltr">President Trump and First Lady Melania departing the <a href="https://twitter.com/WhiteHouse?ref_src=twsrc^tfw">@WhiteHouse</a> shortly for India!🇺🇸🇮🇳 <a href="https://t.co/fGpCq4QoKF">pic.twitter.com/fGpCq4QoKF</a></p>— Dan Scavino Jr.🇺🇸 (@Scavino45) <a href="https://twitter.com/Scavino45/status/1231581849597681669?ref_src=twsrc^tfw">February 23, 2020</a> </blockquote> <script async src="https://platform.twitter.com/widgets.js" charset="utf-8"></script>

Next Story

Related Stories