TopTop
Begin typing your search above and press return to search.

അമേരിക്കയില്‍ ട്രംപ് അനുകൂലികളുടെ അക്രമം; സംഭവത്തെ അപലപിച്ച് നരേന്ദ്ര മോദി

അമേരിക്കയില്‍ ട്രംപ് അനുകൂലികളുടെ അക്രമം; സംഭവത്തെ അപലപിച്ച് നരേന്ദ്ര മോദി

അമേരിക്കന്‍ പാര്‍ലമെന്റ് മന്ദിരമായ യുഎസ് കാപ്പിറ്റോളില്‍ യുഎസ് കോണ്‍ഗ്രസിന്റെ ഇരു സഭകളും സമ്മേളിക്കുന്നതിനിടെ ഡൊണള്‍ഡ് ട്രംപിന്റെ അനുകൂലികള്‍ പാര്‍ലമെന്റ് മന്ദിരത്തിലേക്ക് ഇരച്ചു കയറിയതിനെ തുടര്‍ന്നുണ്ടായ അക്രമങ്ങളെ അപലപിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. സമാധാനപരമായ അധികാര കൈമാറ്റമാണ് ആവശ്യമെന്നും മോദി ട്വിറ്ററില്‍ വ്യക്തമാക്കി. നിയുക്ത പ്രസിഡന്റ് ജോ ബൈഡന്റെ വിജയം അംഗീകരിക്കാന്‍ യുഎസ് കോണ്‍ഗ്രസിന്റെ ഇരു സഭകളും സമ്മേളിക്കുന്നതിനിടെയാണു അക്രമാസക്തരായ ആയിരക്കണക്കിനു ട്രംപ് അനുകൂലികള്‍ കാപ്പിറ്റോള്‍ മന്ദിരത്തിലെ സുരക്ഷാവലയം ഭേദിച്ച് അകത്തുകടന്നത്.

വാഷിംഗ്ടണ്‍ ഡിസിയിലെ കലാപത്തെയും അക്രമത്തെയും കുറിച്ചുള്ള വാര്‍ത്തകള്‍ കണ്ട് വിഷമിക്കുന്നു, സമാധാനപരമായ അധികാരകൈമാറ്റമാണ് തുടരേണ്ടത്. നിയമവിരുദ്ധമായ പ്രതിഷേധങ്ങളിലൂടെ ജനാധിപത്യ പ്രക്രിയയെ അട്ടിമറിക്കാന്‍ അനുവദിക്കാനാവില്ലെന്നും മോദി വ്യക്തമാക്കി.

യുഎസിനെയും ലോകത്തെയും ഞെട്ടിച്ചു കൊണ്ടാണ് യുഎസ് കാപ്പിറ്റോള്‍ കെട്ടിടത്തില്‍ അതിക്രമിച്ചു കടന്ന് ട്രംപ് അനുകൂലികള്‍ തേര്‍വാഴ്ച നടത്തിയത്. നിയുക്ത പ്രസിഡന്റ് ജോ ബൈഡന്റെ വിജയം അംഗീകരിക്കാന്‍ യുഎസ് കോണ്‍ഗ്രസിന്റെ ഇരു സഭകളും സമ്മേളിക്കുന്നതിനിടെയാണു അക്രമാസക്തരായ ആയിരക്കണക്കിനു ട്രംപ് അനുകൂലികള്‍ കാപ്പിറ്റോള്‍ മന്ദിരത്തിലെ സുരക്ഷാവലയം ഭേദിച്ച് അകത്തുകടന്നത്. കലാപത്തിന്റെ പശ്ചാത്തലത്തില്‍ വാഷിങ്ടണ്‍ ഡിസി മേയര്‍ മുരിയെല്‍ ബൗസെര്‍ വൈകീട്ട് ആറുമണിമുല്‍ കര്‍ഫ്യൂ ഏര്‍പ്പെടുത്തിയിട്ടുണ്ട്. കര്‍ഫ്യൂ സമയത്ത് ആളുകളോ വാഹനങ്ങളോ പുറത്തിറങ്ങരുതെന്ന് ഉത്തരവില്‍ കര്‍ശന നിര്‍ദേശമുണ്ട്. എന്നാല്‍ അവശ്യസേവനദാതാക്കളെയും മാധ്യമങ്ങളെയും കര്‍ഫ്യൂവില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്.

Also Read - പമുകോ (പ്രമുഖ മാധ്യമ പ്രവര്‍ത്തകന്‍ കെ.പി. സേതുനാഥ് എഴുതുന്ന പംക്തി ആരംഭിക്കുന്നു. നപസു അഥവാ നഗരത്തില്‍ പറയാത്ത സുവിശേഷം)



Next Story

Related Stories