TopTop
Begin typing your search above and press return to search.

കണ്ടൈനർ ട്രാജഡി: ലണ്ടനിൽ മരിച്ചത് ചൈനീസ് പൗരൻമാരല്ല, വിയറ്റ്നാമിൽ നിന്നുള്ളവരെന്ന് പോലീസ്

കണ്ടൈനർ ട്രാജഡി: ലണ്ടനിൽ മരിച്ചത് ചൈനീസ് പൗരൻമാരല്ല, വിയറ്റ്നാമിൽ നിന്നുള്ളവരെന്ന് പോലീസ്

ഇംഗ്ലണ്ടിലേക്കുള്ള യാത്രാമധ്യേ ലണ്ടനിലെ എസെക്സില്‍വെച്ച് റഫ്രിജറേറ്റഡ് ലോറി ട്രെയിലറിൽ മരിച്ച നിലയിൽ കണ്ടെത്തിയ 39 പേരും വിയറ്റ്നാമീസ് പൗരന്മാരാണെന്ന് എസെക്സ് പോലീസ്. ‘ഇരകൾ' വിയറ്റ്നാമീസ് പൗരന്മാരാണെന്നാണ് ഞങ്ങൾ ഇപ്പോള്‍ വിശ്വസിക്കുന്നത്. കൂടുതല്‍ വിശദാംശങ്ങള്‍ക്കായി വിയറ്റ്നാമീസ് സർക്കാരുമായി ബന്ധപ്പെട്ടു വരികയാണ്’ അസിസ്റ്റന്റ് ചീഫ് കോൺസ്റ്റബിൾ ടിം സ്മിത്ത് പ്രസ്താവനയിൽ പറഞ്ഞു. വിയറ്റ്നാമിലെയും യുകെയിലെയും നിരവധി കുടുംബങ്ങളുമായി പോലീസ് നേരിട്ട് ബന്ധപ്പെട്ടിരുന്നുവെന്നും, ചിലരുടെ കുടുംബത്തെ തിരിച്ചറിഞ്ഞിട്ടുണ്ടെന്നും പോലീസ് വ്യക്തമാക്കി.

ഇരകൾ ചൈനീസ് പൗരന്മാരാണെന്നായിരുന്നു നേരത്തെ ഉണ്ടായ നിഗമനം. എന്നാൽ വിയറ്റ്നാമീസ് കമ്മ്യൂണിറ്റിയിൽ കാണാതായ വ്യക്തികളെക്കുറിച്ചുള്ള റിപ്പോർട്ടുകൾ പുറത്തുവന്നതോടെയാണ് പോലീസ് അന്വേഷണം ആ നിലക്ക് വ്യാപിപ്പിച്ചത്. പല രാജ്യങ്ങളില്‍നിന്നും വിശദാംശങ്ങള്‍ ലഭ്യമാകേണ്ടതിനാല്‍ ഇരകളുടെ ഐഡന്റിറ്റി തെളിവുകളുടെ അടിസ്ഥാനത്തില്‍ സ്ഥിരീകരിക്കാന്‍ അല്‍പംകൂടി കാത്തിരിക്കേണ്ടിവരും. ‘അതുകൊണ്ടാണ്‌ ഇരകളില്‍ ആരുടേയും പേരു വിവരങ്ങള്‍ ഇപ്പോള്‍ പുറത്തു വിടാത്തതെന്നു’ പോലീസ് പറഞ്ഞു.

പോലീസിന്റെ ഏറ്റവുംപുതിയ വെളിപ്പെടുത്തലുകള്‍ അത്യന്തം ഖേദകരമാണെന്നും ഇരകളുടെ കുടുംബങ്ങൾക്ക് അനുശോചനം അയച്ചതായും ലണ്ടനിലെ വിയറ്റ്നാമീസ് എംബസി അറിയിച്ചു. വിയറ്റ്നാമിലെയും യുകെയിലെയും ബന്ധപ്പെട്ട അധികാരികളുമായി ചേര്‍ന്ന് പ്രവര്‍ത്തിച്ചുകൊണ്ട് ഇരകളുടെ കുടുംബങ്ങളെ സഹായിക്കുമെന്നും, അവരുടെ പ്രിയപ്പെട്ടവരെ വീട്ടിലേക്ക് കൊണ്ടു പോകുന്നതിനുള്ള നടപടികള്‍ സ്വീകരിക്കുമെന്നും എംബസി വ്യക്തമാക്കി.

ബെൽജിയം തീരത്തുനിന്നുമാണ് റഫ്രിജറേറ്റഡ് ലോറി ട്രെയിലറിൽ ഇരകള്‍ യാത്ര തീരിച്ചിരുന്നത്. അതിനു മുന്‍പ്, ഹോളണ്ട്, ബള്‍ഗേറിയ, തുടങ്ങിയ രാജ്യത്തിലൂടെ സഞ്ചരിച്ചാണ് അവര്‍ ബെല്‍ജിയത്തിലെ സീബ്രഗ്ഗ് തുറമുഖത്ത് എത്തിയത്. എട്ട് സ്ത്രീകളെയും 31 പുരുഷന്മാരെയും -25 സി വരെ കുറഞ്ഞ താപനിലയിൽ 10 മണിക്കൂറെങ്കിലും പൂട്ടിയിട്ടിരിക്കാമെന്നാണ് നിഗമനം. ഇരകള്‍ ചൈനക്കാരാകാമെന്ന പ്രാഥമിക നിഗമനത്തിന്‍റെ അടിസ്ഥാനത്തില്‍ അയർലണ്ട്, ബെൽജിയം, ചൈന എന്നിവിടങ്ങളിലെ അന്വേഷണ ഏജന്‍സികളെയും ഉള്‍പ്പെടുത്തി അന്വേഷണം വിപുലമാക്കിയിരുന്നു. അതിർത്തിക്കടുത്തുള്ള വടക്കൻ അയർലണ്ട് ആസ്ഥാനമായി പ്രവർത്തിക്കുന്ന മൂന്ന് ഗുണ്ടാസംഘങ്ങളെ കേന്ദ്രീകരിച്ചാണ് ഇപ്പോഴും അന്വേഷണം പുരോഗമിക്കുന്നത്.


Next Story

Related Stories