Top

ഹോങ്കോങ്ങ് പ്രക്ഷോഭകാരിയുടെ നെഞ്ചിന് വെടി വച്ച് പൊലീസ് (വീഡിയോ)

ഹോങ്കോങ്ങ് പ്രക്ഷോഭകാരിയുടെ നെഞ്ചിന് വെടി വച്ച് പൊലീസ് (വീഡിയോ)

ഹോങ്കോങ്ങില്‍ ചൈനീസ് നിയന്ത്രിത ഭരണകൂടത്തിനെതിരെ ജനാധിപത്യ പ്രക്ഷോഭം തുടുരുന്നതിനിടെ ഒരു പ്രക്ഷോഭകാരിയെ പൊലീസ് നെഞ്ചിന് വെടി വച്ചു. ഇതിന്റെ വീഡിയോ ട്വിറ്ററില്‍ വന്നിട്ടുണ്ട്. വാര്‍ത്താ ഏജന്‍സിയായ എ എഫ് പിയുടെ ഹോങ്കോങ്-തായ്‌വാന്‍-മക്കാവോ ദ്വീപുകളിലെ എ എഫ് പി ബ്യൂറോ ചീഫ് ആയ ജെറോം ടെയ്‌ലര്‍ ആണ് വീഡിയോ പുറത്തുവിട്ടിരിക്കുന്നത്.

ചൈനയ്ക്ക് കുറ്റവാളികളെ കൈമാറാനുള്ള വിവാദ എക്‌സ്ട്രാഡിഷന്‍ നിയമത്തിനെതിരെ തുടങ്ങിയ ജനകീയ പ്രക്ഷോഭത്തെ ചൈനയുടെ നിയന്ത്രണത്തിലുള്ള പ്രാദേശിക ഭരണകൂടം അടിച്ചമര്‍ത്തുന്നതായി പരാതിയുണ്ട്. മെട്രോ സ്‌റ്റേഷനിലുള്‍പ്പടെ പ്രക്ഷോഭകാരികളെ പൊലീസ് ക്രൂരമായി മര്‍ദ്ദിക്കുന്ന ദൃശ്യങ്ങള്‍ നേരത്തെ പുറത്തുവന്നിരുന്നു.

ഹോങ്കോങ്ങ് വിമാനത്താവളത്തിന്റേതടക്കം പ്രവര്‍ത്തനങ്ങള്‍ സ്തംഭിപ്പിക്കുന്ന പ്രക്ഷോഭമാണ് നടന്നത്. മാസങ്ങളായിട്ടും പ്രക്ഷോഭത്തിന് അയവില്ല. വിവാദ ബില്ലില്‍ നിന്ന് ഗവണ്‍മെന്റ് പിന്മാറിയിരുന്നു. ചൈന നിയമിച്ച ചീഫ് എക്സിക്യൂട്ടീവ് കാരി ലാം രാജി വയ്ക്കണമെന്ന് പ്രക്ഷോഭകാരികള്‍ ആവശ്യപ്പെടുന്നുണ്ട്.




Next Story

Related Stories