TopTop
Begin typing your search above and press return to search.

20 വർഷം മുമ്പ് കേംബ്രിഡ്ജിൽ വെച്ച് ദുബായ് ഭരണാധികാരിയുടെ മകളെ കാണാതായത് പുനരന്വേഷിക്കാന്‍ യു കെ പോലീസ്

20 വർഷം മുമ്പ് കേംബ്രിഡ്ജിൽ വെച്ച് ദുബായ് ഭരണാധികാരിയുടെ മകളെ കാണാതായത് പുനരന്വേഷിക്കാന്‍ യു കെ പോലീസ്

20 വർഷം മുമ്പ് കേംബ്രിഡ്ജിൽ വെച്ച് ദുബായ് ഭരണാധികാരിയുടെ മകളെ കാണാതായതുമായി ബന്ധപ്പെട്ട അന്വേഷണം പുനരാരംഭിക്കുമെന്ന് യു കെ പോലീസ്. ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം തന്റെ രണ്ട് പെൺമക്കളെ തട്ടിക്കൊണ്ടുപോകാൻ പദ്ധതിയിട്ടതായി ബ്രിട്ടീഷ് കോടതി നടത്തിയ വസ്തുതാന്വേഷണ പരിശോധനയിൽ കഴിഞ്ഞ ദിവസം കണ്ടെത്തിയിരുന്നു. 2000-ത്തിലാണ് ഷെയ്ഖാ ഷംസയെ കേംബ്രിഡ്ജിൽ നിന്നും തട്ടിക്കൊണ്ടുപോകുന്നത്. ഷെയ്ക ലത്തീഫയെ 2018ല്‍ ഇന്ത്യൻ മഹാ സമുദ്രത്തിൽ വെച്ച് ഒരു നൗകയിൽ നിന്നും പിടിച്ചുകൊണ്ടു പോവുകയായിരുന്നു.

'2000 ൽ ഷംസ മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂമിനെ തട്ടിക്കൊണ്ടുപോയതുമായി ബന്ധപ്പെട്ട അന്വേഷണം കേംബ്രിഡ്ജ്ഷയർ കോൺസ്റ്റാബുലറി 2001-ലാണ് ആരംഭിക്കുന്നത്. എന്നാൽ അന്ന് ലഭ്യമായ തെളിവുകൾ വെച്ച് അന്വേഷണം മുന്നോട്ട്‌ കൊണ്ടുപോകാൻ പ്രയാസമായിരുന്നു'എന്ന് വെള്ളിയാഴ്ച പുറത്തിറക്കിയ ഒരു പ്രസ്താവനയിൽ കേംബ്രിഡ്ജ്ഷയർ പോലീസ് പറഞ്ഞു. 2017-ൽ കേസ് ഒരിക്കൽകൂടി പുനഃരവലോകനം ചെയ്തപ്പോഴും തുടർനടപടികൾക്ക് മതിയായ തെളിവുകളില്ലെന്നായിരുന്നു നിഗമനം. അന്വേഷണം ഇപ്പോൾ സജീവമല്ലെന്നും ക്രിമിനൽ കേസുകളിലെ തെളിവുകളുടെ നിലവാരം കുടുംബ കോടതി നടപടികളിൽ നിന്ന് വളരെ വ്യത്യസ്തമാണെന്നും പോലീസ് പറയുന്നു. എന്നിരുന്നാലും 'പുതിയ കോടതിവിധിയുടെ പശ്ചാത്തലത്തിൽ കേസ് വീണ്ടും പരിശോധിക്കാൻ ഒരുങ്ങുകയാണെന്ന്' അവർ വ്യക്തമാക്കി. തന്റെ രണ്ട് മക്കളെ തട്ടിക്കൊണ്ടുപോയി തടവില്‍ പാര്‍പ്പിക്കുകയും ഭാര്യയെ ഭയപ്പെടുത്തി നിര്‍ത്താന്‍ ശ്രമിക്കുകയും ചെയ്തുവെന്നാണ് ഷെയ്ക്ക് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മുക്തൂമിനെതിരെ ബ്രിട്ടീഷ് കുടുബ കോടതി കണ്ടെത്തിയ കുറ്റങ്ങള്‍. ഷെയ്ക്കിന്റെ ആറാമത്തെ ഭാര്യ ഹായ ബിൻ്റ് അൽ ഹുസൈൻ മക്കളുമായി ലണ്ടനിലെത്തി കോടതിയെ സമീപിച്ചിപ്പോഴാണ് ഇതു സംബന്ധിച്ച അന്വേഷണം നടന്നതും വിവരങ്ങള്‍ പുറത്തുവന്നതും

പെണ്‍ മക്കള്‍ പീഡിപ്പിക്കപ്പെട്ടതിന്റെ വിശദാശംങ്ങള്‍ 34 പേജുളള റിപ്പോര്‍ട്ടില്‍ കോടതി എടുത്തു ചേര്‍ത്തിട്ടില്ലെങ്കിലും അവരെ അവിശ്വസിക്കേണ്ട കാര്യമില്ലെന്ന് കോടതി പറഞ്ഞു. ഇവരെ ഏകാന്ത തടവിലാക്കി നിരന്തരം മര്‍ദ്ദിച്ചിരുന്നതായാണ് റിപ്പോര്‍ട്ടിലുള്ളത്. കഴിഞ്ഞ ഏപ്രിലിലാണ് രാജാവിന്റെ ആറാമത്തെ ഭാര്യ ലണ്ടനിലേക്ക് കടന്നത്. കുട്ടികളുമായാണ് ഇവര്‍ ലണ്ടനിലെത്തിയത്. ഇവരെ തിരിച്ച് എത്തിക്കാന്‍ മുക്തൂം ശ്രമിച്ചതാണ് പ്രശ്‌നം കോടതിയിലെത്തിച്ചത്. തന്റെ കുട്ടിയെ സൗദി രാജകുമാരാന്‍ മുഹമ്മദ് ബിന്‍ സല്‍മാന്‍ അബ്ദുളസീസ് അല്‍ സൗദിന് വിവാഹം കഴിച്ചുനല്‍കാന്‍ ദുബായ് ഭരണാധികാരി ശ്രമിക്കുന്നുവെന്നും ഇതിനെതിരെ സംരക്ഷണം വേണമെന്നും ആവശ്യപ്പെട്ടാണ് ഹയ കോടതിയിലെത്തിയത്. പത്രപ്രവര്‍ത്തകന്‍ ജമാല്‍ ഖഷോഗിയെ കൊലപ്പെടുത്തിയ കേസില്‍ കുറ്റാരോപിതനാണ് സൗദി രാജകുമാരന്‍.

കേംബ്രിഡ്ജില്‍നിന്ന് രാജകുമാരിയെ കാണാതായതിനെക്കുറിച്ചുള്ള പൊലീസ് അന്വേഷണം ബ്രിട്ടനിലെ വിദേശകാര്യ ഓഫീസ് അട്ടമറിച്ചുവെന്ന സംശയം നേരത്തെ ഉണ്ടായിരുന്നു. എന്നാല്‍ ഇക്കാര്യത്തില്‍ വ്യക്തത വരുത്താന്‍ കഴിഞ്ഞിട്ടില്ലെന്ന് ജഡ്ജി മക് ഫര്‍ലന്‍സ് തന്റെ വിധിന്യയത്തില്‍ പറഞ്ഞു. ഫോറിന്‍ ഓഫീസ് അന്വേഷണവുമായി സഹകരിച്ചില്ലെന്നും കോടതി പറഞ്ഞു. ഷെയ്ക്ക് മുഹമ്മദിന്റെ ദുരൂഹമായ നീക്കങ്ങളെക്കുറിച്ച് ആദ്യം റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നത് 2001ലാണ്. ഷംസയുടെ തിരോധാനത്തിന് പിന്നില്‍ തന്റെ ഭര്‍ത്താവാണെന് ആദ്യം ഹയ അറിയുന്നത് 2016 ലാണ്. എന്നാല്‍ അന്ന് അവര്‍ ഭര്‍ത്താവിനെ സംശയിച്ചില്ലെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

യുഎഇയുടെ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയുമാണ് ഷെയ്ക്ക് മുഹമ്മദ്. എല്ലാ ഭാര്യമാരിലുമായി അദ്ദേഹത്തിന് 25 കുട്ടികളുണ്ട്. ഭരണാധികാരിക്കെതിരെ ഹയ ഉന്നയിച്ച എല്ലാ ആരോപണങ്ങളും ശരിയാണെന്നാണ് കോടതിയുടെ വിലയിരുത്തല്‍

2017-18 കാലത്താണ് ഹയ ,യുഎഇ ഭരണാധികാരിയില്‍നിന്ന് അകലുന്നത്. 2019 ല്‍ ആണ് ഇവര്‍ തന്റെ അര്‍ദ്ധ മക്കളായ ഷംസയും ലത്തീഫയുടെയും കാര്യത്തില് താല്‍പര്യം പ്രകടിപ്പിച്ചു തുടങ്ങിയത്. ഇതിനെതിരെ ഭര്‍ത്താവ് ആദ്യം ഭീഷണിപ്പെടുത്തുകയും പിന്നീട് അവരെ ശരിയ നിയമപ്രകാരം മൊഴി ചൊല്ലുകയും ചെയ്തു. ഇക്കാര്യം അവരെ അറിയിച്ചുപോലുമില്ലെന്നും കോടതി ചൂണ്ടിക്കാട്ടുന്നു. കഴിഞ്ഞ വര്‍ഷം മാര്‍ച്ച് 11 ന് ഇവരെ തട്ടികൊണ്ടുപോകാന്‍ ശ്രമം നടന്നു. രണ്ട് പതിറ്റാണ്ടുകാലം തന്റെ സ്ഥാപിത താല്‍പര്യങ്ങള്‍ നടത്തുന്നതിന് വേണ്ടി ഏത് മാര്‍ഗവും യുഎഇ ഭരണാധികാരി സ്വീകരിച്ചിരുന്നുവെന്ന് കോടതി പറഞ്ഞു.

എന്നാല്‍ കോടതിയുടെ കണ്ടെത്തലുകള്‍ ഏകപക്ഷീയമാണെന്നാണ് യുഎഇ ഭരണാധികാരിയുടെ നിലപാട്. തന്റെ മക്കളുമായി ബന്ധപ്പൈട്ട സ്വകാര്യ കാര്യങ്ങളിലാണ് കോടതി ഏകപക്ഷീയമായി തീര്‍പ്പ് കല്‍പ്പിച്ചതെന്നും മുക്തൂം പുറത്തിറക്കിയ വാര്‍ത്തക്കുറിപ്പില്‍ പറയുന്നു. ഒരു രാജ്യത്തിന്റെ ഭരണാധികാരിയെന്ന നിലയില്‍ തനിക്ക് വിചാരണ വേളയില്‍ നേരിട്ട് ഹാജരാകാന്‍ കഴിഞ്ഞിരുന്നില്ലെന്നും അദ്ദേഹം പ്രസ്താവനയില്‍ പറഞ്ഞു. തന്റെ കുട്ടികളുടെ സ്വകാര്യതയില്‍ ഇടപെടുന്നതില്‍നിന്നും മാധ്യമങ്ങള്‍ വിട്ടുനില്‍ക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ജോര്‍ദാന്‍ മുന്‍ ഭരണാധികാരിയുടെ മകളാണ് ഹയ. 2004 ലാണ് അവര്‍ 69 കാരനായ മക്തൂമിനെ വിവാഹം കഴിക്കുന്നത്. അതേസമയം, ഷംസയെ തട്ടിക്കൊണ്ടുപോയതിനെക്കുറിച്ച് വിശദമായി അന്വേഷിച്ചുവെന്ന് പോലീസ് പറയുമ്പോഴും ലത്തീഫയുമായി അടുത്ത ബന്ധമുള്ള രണ്ട് സാക്ഷികൾ കഴിഞ്ഞ വർഷവും പൊലീസിലെ ക്രൈം യൂണിറ്റിലെ ഉദ്യോഗസ്ഥർക്ക് എല്ലാ വിവരങ്ങളും തെളിവുകളും കൈമാറിയിരുന്നു. അതിലൊരാളാണ് ലത്തീഫയുടെ ഉറ്റസുഹൃത്തായ ടീന ജൗഹിയനെൻ. 2018 ൽ ഇന്ത്യൻ മഹാസമുദ്രത്തിൽ വെച്ച് ഇന്ത്യൻ- എമിറേറ്റി കമാൻഡോകൾ ലത്തീഫയെ പിടികൂടുമ്പോൾ അവരും കൂടെ ഉണ്ടായിരുന്നു. കുടുംബകോടതിയിൽ നടന്ന സാക്ഷി വിസ്താരത്തിൽ പങ്കെടുത്ത അവർ അവിടെയും പൊലീസിന് നൽകിയ തെളിവുകളും മൊഴികളും ആവർത്തിച്ചിരുന്നു.


Next Story

Related Stories