TopTop
Begin typing your search above and press return to search.

'ഏറെ ദുഃഖകരം, ഈ കടൽ എന്റെ ചിന്തയെ ഇസ്താംബൂളിലേക്ക് കൊണ്ടുപോവുന്നു', ഹാഗിയ സോഫിയ മ്യൂസിയം വീണ്ടും മുസ്ലിം പള്ളിയാക്കാനുള്ള നീക്കത്തിൽ മാർപ്പാപ്പ

ഏറെ ദുഃഖകരം, ഈ കടൽ എന്റെ ചിന്തയെ ഇസ്താംബൂളിലേക്ക് കൊണ്ടുപോവുന്നു, ഹാഗിയ സോഫിയ മ്യൂസിയം വീണ്ടും മുസ്ലിം പള്ളിയാക്കാനുള്ള നീക്കത്തിൽ മാർപ്പാപ്പ

തുർക്കിയിലെ പൗരാണികമായ ഹാഗിയ സോഫിയ മ്യൂസിയം വീണ്ടും മുസ്ലിം പള്ളിയാക്കുന്നതിനുള്ള തീരുമാനത്തിനെതിരെ മാര്‍പാപ്പയും രംഗത്ത്. ഞായറാഴ്‌ച വത്തിക്കാനിൽ സെന്റ്‌ പീറ്റേഴ്‌സ്‌ ചത്വരത്തിന്‌ അഭിമുഖമായുള്ള വസതിയുടെ ജാലകത്തിനരികിൽനിന്നു നടത്തിയ ഹ്രസ്വഭാഷണത്തിലാണ്‌ ഫ്രാൻസിസ്‌ മാർപാപ്പ തുർക്കിയിലെ സംഭവവികാസങ്ങളിൽ ദുഃഖം പ്രകടിപ്പിച്ചത്‌. കടലിൽ ജോലി ചെയ്യുന്ന ആളുകളെ അനുസ്മരിപ്പിക്കുന്ന പ്രാർത്ഥനയ്ക്കെത്തിയതായിരുന്നു മാര്‍പാപ്പ. 'ഈ കടൽ എന്റെ ചിന്തയെ അൽപ്പം ദൂരത്തേക്ക്, ഇസ്താംബൂളിലേക്ക് കൊണ്ടുപോകുന്നു' എന്നു പറഞ്ഞു തുടങ്ങിയ അദ്ദേഹം അല്‍പനേരം നിശബ്ദനായി നിന്നു.

1934 ലെ മന്ത്രിസഭാ ഉത്തരവിന് ശേഷം ഇസ്താംബൂളിലെ ഈ പൌരാണിക കെട്ടിടം മ്യൂസിയമായി പ്രവര്‍ത്തിച്ചു വരികയായിരുന്നു. 86 കൊല്ലത്തിനു ശേഷം മ്യൂസിയമായി നിലനിന്നിരുന്ന ഹാഗിയ സോഫിയ പള്ളിയാണെന്നും ആരാധനക്ക് തുറന്നുകൊടുക്കണമെന്നും കഴിഞ്ഞദിവസം തുര്‍ക്കി കോടതി വിധി പ്രഖ്യാപിച്ച ഉടന്‍ പ്രസിഡന്‍റ് എര്‍ദോഗാന്‍ മ്യൂസിയം പള്ളിയാക്കിക്കൊണ്ടുള്ള വിവാദമായ ഉത്തരവ് ഇറക്കുകയായിരുന്നു.

ഹാഗിയ സോഫിയ യുനെസ്കോയുടെ ലോക പൈതൃക പട്ടികയില്‍ ഉള്ള സൈറ്റാണ്. തുര്‍ക്കിയുടെ തീരുമാനത്തില്‍ യുനെസ്കോയും ഖേദം പ്രകടിപ്പിച്ചു. എ.ഡി.532 നും 537നുമിടയ്ക്ക് ബൈസാന്തിയൻ സാമ്രാജ്യത്തിന്റെ അധിപനായിരുന്ന ജെസ്റ്റിനിനാണ് ഇന്നു നിലനിൽക്കുന്ന ദേവാലയം നിർമ്മിച്ചത്. പ്രസ്തുത സ്ഥാനത്തു നിർമ്മിയ്ക്കപ്പെടുന്ന മൂന്നാമത്തെ ആരാധനാലയമായിരുന്നു ഇത്. 360-ആമാണ്ടിൽ ഇത് ഒരു ക്രിസ്ത്യൻ പള്ളിയായാണ് നിർമ്മിക്കപ്പെട്ടത്. ഓട്ടൊമൻ ആധിപത്യത്തെത്തുടർന്ന് 1453-ൽ ഇതൊരു മുസ്ലിം പള്ളിയായും, 1935-ൽ ഒരു മ്യൂസിയമായും മാറ്റപ്പെട്ടു. 1931-ൽ പുറത്തിറങ്ങിയ ലോകാത്ഭുതങ്ങളുടെ പട്ടികയിലും ഈ കെട്ടിടം ഇടം പിടിച്ചിരുന്നു.


Next Story

Related Stories