TopTop
Begin typing your search above and press return to search.

"അ‍ജ്ഞാതൻ ബന്ദിയാക്കി; ദിവസങ്ങളോളം ബലാല്‍സംഗം ചെയ്തു": വെളിപ്പെടുത്തലുമായി ഡഫി

"അ‍ജ്ഞാതൻ ബന്ദിയാക്കി; ദിവസങ്ങളോളം ബലാല്‍സംഗം ചെയ്തു": വെളിപ്പെടുത്തലുമായി ഡഫി

അജ്ഞാതനായ ഒരാള്‍ തന്നെ ബന്ദിയാക്കി ക്രൂരമായി പീഡിപ്പിച്ചുവെന്ന് ഡഫി എന്നറിയപ്പെടുന്ന പ്രമുഖ വെൽഷ് പോപ്പ് ഗായിക എമി ഡഫി. റോക്ക്‌ഫെറി എന്ന സൂപര്‍ ഹിറ്റ് ആല്‍ബത്തിനു ശേഷം ഡഫി പൊതുവേദികളില്‍ പ്രത്യക്ഷപ്പെടുകയോ പുതിയ ആല്‍ബങ്ങള്‍ ഇറക്കുകയോ ചെയ്തിട്ടില്ല. തന്റെ ഔദ്യോഗിക ഇൻസ്റ്റാഗ്രാം അക്കൗണ്ടിലൂടെയാണ് അവര്‍ വെളിപ്പെടുത്തല്‍ നടത്തിയിരിക്കുന്നത്.

ഞാൻ ഇപ്പോൾ സുരക്ഷിതയാണെന്നും, പറയുന്നത് വിശ്വസിക്കണം എന്നുമുള്ള മുഖവുരയോടെയാണ് ഡഫി കാര്യങ്ങള്‍ വിശദീകരിക്കുന്നത്. 'എന്നെ ബന്ദിയാക്കി മയക്കുമരുന്ന് നല്‍കി ദിവസങ്ങളോളം ബലാത്സംഗം ചെയ്തു. ഒരുപാട് സമയമെടുത്തെങ്കിലും തീർച്ചയായും ഞാൻ അതിനെ അതിജീവിച്ചു. ഇതിങ്ങിനെയല്ലാതെ ലളിതമായി പറയാന്‍ കഴിയില്ല'- ഡഫി കുറിച്ചു.

എന്നാല്‍, ആക്രമണം നടന്നത് എപ്പോഴാണെന്ന് അവൾ വിശദീകരിക്കുന്നില്ല. പക്ഷേ ഒരു മാധ്യമപ്രവർത്തകനുമായി സംസാരിച്ചതിന് ശേഷമാണ് ആക്രമണം സംബന്ധിച്ച് വെളിപ്പെടുത്താനുള്ള തീരുമാനത്തിലെത്തിയതെന്ന് അവർ പറഞ്ഞു. 'നിങ്ങൾക്ക് എന്തെങ്കിലും ചോദ്യങ്ങളുണ്ടെങ്കിൽ ചോദിച്ചോളൂ എന്നും മറുപടിനല്‍കുമെന്നും ഡഫി കൂട്ടിച്ചേര്‍ക്കുന്നു.

എന്റെ കണ്ണിലെ സങ്കടം ലോകത്തെ കാണിക്കാന്‍ താല്‍പര്യമില്ലാത്തതുകൊണ്ടാണ് ഇത്രകാലവും ഒന്നും തുറന്നു പറയാത്തിരുന്നതെന്നും ഡഫി പറയുന്നു. 'ഞാൻ സ്വയം ചോദിച്ചു, ഈ തകര്‍ന്ന ഹൃദയവുമായി എങ്ങിനെ പാടാനാകുമെന്ന്' എന്ന് പറഞ്ഞ അവര്‍ എല്ലാവരുടേയും പിന്തുണ ആവശ്യപ്പെടുകയും, വ്യക്തിപരമായ കാര്യങ്ങളിലേക്ക് കടക്കരുതെന്ന് അപേക്ഷിക്കുകയും ചെയ്തു.

സമകാലികരായ ആമി വൈൻ‌ഹ ഹൌസ്, അഡെലെ എന്നിവരുമായി സാമ്യമുള്ള വിന്റേജ് പോപ്പ് ശബ്ദമാണ് ഡഫിയുടെത്. 2008-ല്‍ ഇറങ്ങിയ റോക്ക്‌ഫെറി വമ്പന്‍ ഹിറ്റായിരുന്നു. ആ വര്‍ഷം ബ്രിട്ടണില്‍ ഏറ്റവും കൂടുതല്‍ വിറ്റഴിക്കപ്പെട്ടതും റോക്ക്‌ഫെറിയായിരുന്നു. ലോകമെമ്പാടും 9 മില്യണിലധികം കോപ്പികൾ വിറ്റഴിക്കപ്പെട്ട ആല്‍ബത്തിലൂടെ ഗ്രാമി അവാര്‍ഡ് കരസ്ഥമാക്കുകയും ചെയ്തു ഡഫി.


Next Story

Related Stories