TopTop
Begin typing your search above and press return to search.

പ്രാഗ് മേയറെ വധിക്കാൻ റഷ്യൻ ഗൂഢാലോചന, ആരോപണം വ്യാജമെന്ന് പുടിന്റെ വക്താവ്

പ്രാഗ് മേയറെ വധിക്കാൻ റഷ്യൻ ഗൂഢാലോചന, ആരോപണം വ്യാജമെന്ന് പുടിന്റെ വക്താവ്

ചെക്ക് റിപ്പബ്ലിക്കിന്‍റെ തലസ്ഥാനമായ പ്രാഗിലെ മേയറെ വധിക്കാന്‍ റഷ്യ ഗൂഡാലോചന നടത്തുന്നുവെന്ന റിപ്പോര്‍ട്ടിനെ തുടര്‍ന്ന് അദ്ദേഹത്തെ പൂര്‍ണ്ണ പോലീസ് വലയത്തിലാക്കി. 'എന്റെ ജീവൻ അപകടത്തിലാകാന്‍ പോകുന്നു' എന്ന വാര്‍ത്തയെ തുടര്‍ന്ന് ഇപ്പോള്‍ പോലീസ് സംരക്ഷണത്തിലാണ് കഴിയുന്നതെന്ന് മേയര്‍ സെദനെക് ഹ്രിബ് തന്നെയാണ് വെളിപ്പെടുത്തിയത്. എന്നാല്‍, ആരാണ് അപായപ്പെടുത്താന്‍ ശ്രമിക്കുന്നതെന്നോ, കാരണമെന്തെന്നോ അദ്ദേഹം വെളിപ്പെടുത്തിയിട്ടില്ല. 'ചെക്ക് പോലീസാണ് എനിക്ക് പോലീസ് സംരക്ഷണം നൽകുന്നത്. കാരണങ്ങളെക്കുറിച്ച് അഭിപ്രായം പറയാൻ എനിക്ക് ഇപ്പോള്‍ കഴിയില്ല' എന്നാണ് റഷ്യയുടെ ഒരു സ്വതന്ത്ര റേഡിയോ സ്റ്റേഷന് നൽകിയ അഭിമുഖത്തിൽ ഹ്രിബ് പറഞ്ഞത്.

ഹ്രിബിനേയും മറ്റൊരു ചെക്ക് രാഷ്ട്രീയക്കാരനായ ഒൻഡെജ് കോളിനെയും വധിക്കുകയെന്ന ലക്ഷ്യത്തോടെ റഷ്യൻ നയതന്ത്ര രേഖകൾ വഹിച്ച ഒരാൾ മൂന്നാഴ്ച മുമ്പ് പ്രാഗിൽ എത്തിയതായി ഒരു ചെക്ക് വാരാന്ത്യ മാസികയാണ് വെളിപ്പെടുത്തിയത്. മാരക വിഷമായ റിസിന്‍ അടങ്ങിയ സ്യൂട്ട്‌കേസ് കൊലയാളികളുടെ കൈവശം ഉണ്ടെന്നും ചെക്ക് രഹസ്യാന്വേഷണ വിഭാഗത്തിലെ അജ്ഞാത വൃത്തങ്ങളെ ഉദ്ധരിച്ചുകൊണ്ട് മാസിക റിപ്പോര്‍ട്ട് ചെയ്തു.

എന്നാല്‍, ചെക്ക് നിയമപാലകരോ രാഷ്ട്രീയക്കാരോ ആ റിപ്പോർട്ട് ഇതുവരെ സ്ഥിരീകരിച്ചിട്ടില്ല. വ്‌ളാഡിമിർ പുടിന്റെ വക്താവ് ദിമിത്രി പെസ്‌കോവ് അതിനെ "വ്യാജം" എന്നാണ് വിശേഷിപ്പിച്ചത്. റഷ്യയുമായി ബന്ധപ്പെട്ട പ്രാദേശിക സംഘട്ടനങ്ങളെ കുറിച്ച് രൂക്ഷമായ ഭാഷയില്‍ പ്രതികരിക്കുന്ന രാഷ്ട്രീയക്കാരാണ് ഇരുവരും എന്നതാണ് അവരുടെ ജീവന് ഇത്രയും ഭീഷണി ഉയരാന്‍ കാരണം. 2015 ൽ ക്രെംലിനില്‍ കൊല്ലപ്പെട്ട പ്രതിപക്ഷ രാഷ്ട്രീയക്കാരനായ ബോറിസ് നെംത്സോവിനോടുള്ള ബഹുമാനാർത്ഥം റഷ്യൻ എംബസിക്ക് മുന്നിലുള്ള സ്ക്വയറിന്റെ പേരു മാറ്റണം എന്നൊക്കെ ആവശ്യപ്പെടുന്ന ആളാണ്‌ സെദനെക് ഹ്രിബ്.


Next Story

Related Stories