TopTop
Begin typing your search above and press return to search.

ലോകാരോഗ്യ സംഘടനയിൽ യുഎസ് വീണ്ടും ചേരുമെന്ന് ബൈഡൻ, ചൈന ചട്ടങ്ങൾ പാലിക്കണം

ലോകാരോഗ്യ സംഘടനയിൽ യുഎസ് വീണ്ടും ചേരുമെന്ന് ബൈഡൻ, ചൈന ചട്ടങ്ങൾ പാലിക്കണം

യുഎസ് വീണ്ടും ലോകാരോഗ്യ സംഘടനയില്‍ (ഡബ്ല്യുഎച്ച്ഒ) ചേരുമെന്ന് പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ട ജോ ബൈഡന്‍. ചൈന ചട്ടങ്ങള്‍ക്കനുസരിച്ച് പ്രവര്‍ത്തിക്കാന്‍ തയ്യാറാകണമെന്നും ജോ ബൈഡന്‍ ആവശ്യപ്പെട്ടു. ലോകാരോഗ്യ സംഘടനയില്‍ നിന്ന് പിന്മാറിയ ട്രംപ് ഗവണ്‍മെന്റിന്റെ നയം തിരുത്തുമെന്നാണ് ബൈഡന്‍ വ്യക്തമാക്കിയിരിക്കുന്നത്. ചൈനയെ ശിക്ഷിക്കാന്‍ ആവശ്യമായത് ചെയ്യുമെന്ന് പ്രസിഡന്റ് തിരഞ്ഞെടുപ്പിലെ പ്രചാരണത്തിനിടെ ജോ ബൈഡന്‍ പറഞ്ഞിരുന്നു. ഇത് സംബന്ധിച്ചുള്ള ചോദ്യങ്ങള്‍ക്ക് മറുപടി പറയവേയാണ് ജോ ബൈഡന്‍ ഇക്കാര്യം പറഞ്ഞത്.

ചൈനയ്‌ക്കെതിരെ സാമ്പത്തിക ഉപരോധം ഏര്‍പ്പെടുത്തുമോ എന്നതടക്കമുള്ള ചോദ്യങ്ങള്‍ ബൈഡനോട് ഉയര്‍ന്നു. കൊറോണ വൈറസ് ലോകത്ത് പടര്‍ത്തിയത് ചൈനയാണെന്ന് ആരോപിച്ച പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്, ചൈനയെ ലോകാരോഗ്യ സംഘടന സംരക്ഷിക്കുകയാണ് എന്ന് പറഞ്ഞാണ് സംഘടനയില്‍ നിന്ന് പിന്മാറുന്നതായി ഏപ്രിലില്‍ അറിയിച്ചത്. ചൈനയെ ശിക്ഷിക്കുന്നതല്ല പ്രശ്‌നമെന്നും ചട്ടങ്ങള്‍ക്കനുസരിച്ച് പ്രവര്‍ത്തിക്കാന്‍ അവരെ നിര്‍ബന്ധിതരാക്കുന്നതിലാണ് കാര്യമെന്നും ജോ ബൈഡന്‍ പറഞ്ഞു. അധികാരമേറ്റ ആദ്യ ദിവസം തന്നെ ഡബ്ല്യുഎച്ച്ഒയില്‍ വീണ്ടും ചേരുന്നതായുള്ള പഖ്ര്യാപനം നടത്തും.


Next Story

Related Stories