TopTop
Begin typing your search above and press return to search.

പ്രതിഷേധമടങ്ങാതെ യുഎസ്; സൈന്യത്തെ വിന്യസിക്കുമെന്ന ട്രംപിന്‍റെ നിലപാട് തള്ളി പ്രതിരോധ സെക്രട്ടറി, പോലീസുകാർക്കെതിരെ കൊലക്കേസ്

പ്രതിഷേധമടങ്ങാതെ യുഎസ്; സൈന്യത്തെ വിന്യസിക്കുമെന്ന ട്രംപിന്‍റെ നിലപാട് തള്ളി പ്രതിരോധ സെക്രട്ടറി, പോലീസുകാർക്കെതിരെ കൊലക്കേസ്

ജോർജ്ജ് ഫ്ലോയിഡിന്‍റെ കൊലപാതകത്തെ തുടര്‍ന്ന് അമേരിക്കയില്‍ പൊട്ടിപ്പുറപ്പെട്ട പ്രതിഷേധം തുടരുന്നു. പ്രകടനക്കാർ തെരുവുകളിലേക്ക് മടങ്ങിയെത്തിയതോടെ പോലീസ് മേധാവികൾ പരിഷ്കരണത്തിന് ആഹ്വാനം ചെയ്തു. സൈന്യത്തെ വിന്യസിക്കുമെന്ന ഡൊണാൾഡ് ട്രംപിന്‍റെ ഭീഷണിയെ യുഎസ് പ്രതിരോധ സെക്രട്ടറി പരസ്യമായി നിരസിച്ചു.

​46 കാരനായ ആഫ്രിക്കൻ അമേരിക്കൻ വംശജന്‍ ഫ്ലോയിഡിനെ മി​നി​യ​പൊ​ളി​സ്​ പൊ​ലീ​സ്​ ക​ഴു​ത്ത്​ ഞെ​രി​ച്ച് കൊലപ്പെടുത്തുകയായിരുന്നു. ഡെറക് ചൌവിൻ എന്ന പോലീസ് ഉദ്യോഗസ്ഥനാണ് കൊലയാളി. അയാള്‍ക്കെതിരെ കൊലക്കുറ്റം ചുമത്തിയിട്ടുണ്ട്. ബുധനാഴ്ച ഉച്ചയ്ക്ക് മിനസോട്ട അറ്റോർണി ജനറലായ കീത്ത് എലിസൺ ചൌവിനെതിരെ കൂടുതല്‍ കുറ്റങ്ങള്‍ ചുമത്തുകയും കൂടെയുണ്ടായിരുന്ന മറ്റു മൂന്നു പൊലീസുകാരേയും പ്രതിചേര്‍ക്കുകയും ചെയ്തു.

1968 ൽ മാർട്ടിൻ ലൂഥർ കിംഗ് ജൂനിയറിന്‍റെ വധത്തിനു ശേഷം ഏറ്റവും മോശമായ ആഭ്യന്തര സംഘര്‍ഷങ്ങളാണ് അമേരിക്കയില്‍ അരങ്ങേറുന്നത്. യു‌എസിലെ മിക്ക പ്രധാന നഗരങ്ങളിലും കർഫ്യൂ നിലവിലുണ്ട്. എല്ലാ നിയമങ്ങളും ലംഘിച്ചുകൊണ്ടാണ് പല സ്ഥലങ്ങളിലും ജനങ്ങള്‍ ഒത്തു ചേരുന്നത്. മിനിയാപൊളിസും സെന്റ് പോൾ, ന്യൂയോർക്ക്, ലോസ് ഏഞ്ചൽസ്, സാൻ ഫ്രാൻസിസ്കോ, ഫീനിക്സ്, അറ്റ്ലാന്റ തുടങ്ങിയ നഗരങ്ങളില്‍ പ്രതിഷേധം സമാധാനപൂര്‍ണ്ണമായിരുന്നു. പോർട്ട്‌ലാന്റ്, ഒറിഗോൺ, ഫ്ലോറിഡയിലെ ടമ്പ, സെന്റ് പീറ്റേഴ്‌സ്ബർഗ് എന്നിവയുൾപ്പെടെയുള്ള നഗരങ്ങളിൽ ജനക്കൂട്ടം അക്രമകാരികളായി.

പോലീസുമായി ശക്തമായ ഏറ്റുമുട്ടലുകൾ നടന്ന വാഷിംഗ്ടണിൽ പ്രകടനക്കാർ ശാന്തമായി തടിച്ചുകൂടി. സെന്റ് ജോൺസ് പള്ളിക്ക് ചുറ്റുമുള്ള പ്രതിഷേധക്കാർക്കെതിരെ തിങ്കളാഴ്ച റബ്ബർ ബുള്ളറ്റും ടിയര്‍ ഗ്യാസും പ്രയോഗിക്കാനുള്ള തീരുമാനത്തെ പ്രതിരോധിച്ചുകൊണ്ട് ട്രംപ് വീണ്ടും രംഗത്തെത്തി. ക്രമസമാധാനം നടപ്പാക്കാനോ പരിപാലിക്കാനോ സൈന്യത്തെ ഇറക്കണമെന്ന ട്രംപിന്റെ അഭിപ്രായത്തോട് യോജിക്കുന്നില്ല എന്നാണ് പ്രതിരോധ സെക്രട്ടറി മാർക്ക് എസ്പർ പറഞ്ഞത്.


Next Story

Related Stories