TopTop
Begin typing your search above and press return to search.

'ദയവ് ചെയ്ത് മദ്യത്തിന്റെ ഹോം ഡെലിവറി പാടില്ല, മക്കളെ ഓര്‍ക്കണം'; പഞ്ചാബ് മുഖ്യമന്ത്രിക്ക് മന്ത്രിയുടെ ഭാര്യയുടെ കത്ത്

ദയവ് ചെയ്ത് മദ്യത്തിന്റെ ഹോം ഡെലിവറി പാടില്ല, മക്കളെ ഓര്‍ക്കണം; പഞ്ചാബ് മുഖ്യമന്ത്രിക്ക് മന്ത്രിയുടെ ഭാര്യയുടെ കത്ത്

ലോക്ഡൗണ്‍ പൂര്‍ണമായും അവസാനിക്കുന്നതിന് മുമ്പ് തന്നെ മദ്യം വിറ്റ് എങ്ങനെ സര്‍ക്കാരിന്റെ ഖജനാവിലേക്ക് കുറച്ച് പണം കണ്ടെത്താമെന്നാണ് മിക്ക സംസ്ഥാനങ്ങളുടെയും ആലോചന. പല സംസ്ഥാനങ്ങളില്‍ മദ്യഷാപ്പുകള്‍ തുറന്നപ്പോള്‍ ഉണ്ടായ ആള്‍ക്കൂട്ടം വലിയ ആശങ്കകള്‍ ഉണ്ടാക്കി. സാമൂഹ്യ അകലം പാലിക്കാതെ ജനങ്ങള്‍ തടിച്ചുകൂടിയത് കോവിഡ് വ്യാപനത്തിന് സഹായകരമാകുമൊ എന്നതായിരുന്നു ആശങ്ക. ഇതിനെ മറികടക്കാനാണ് മദ്യത്തിന്റെ ഓണ്‍ ലൈന്‍ വില്‍പ്പനയെക്കുറിച്ച് വിവിധ സംസ്ഥാനങ്ങള്‍ ആലോചന തുടങ്ങിയത്. അത് ആളുകള്‍ തടിച്ചുകൂടുന്നത് ഒഴിവാക്കും. സര്‍ക്കാരിന് വരുമാനവും ആവശ്യക്കാര്‍ക്ക് മദ്യവും കിട്ടും. അങ്ങനെയാണ് പഞ്ചാബിലെ കോണ്‍ഗ്രസ് സര്‍ക്കാരും തീരുമാനം എടുത്തത് മദ്യം ഓണ്‍ലൈനായി ഓര്‍ഡര്‍ ചെയ്താല്‍ വീട്ടിലെത്തും. തീരുമാനത്തിന് അനുകൂലമായും പ്രതികുലമായും അഭിപ്രായങ്ങളുണ്ടായി. എന്നാല്‍ മുഖ്യമന്ത്രി അമിരീന്ദര്‍ സിങിന് ലഭിച്ച ഒരു പരാതി അദ്ദേഹത്തിന്റെ സ്വന്തം ക്യാബിനറ്റ് അംഗത്തിന്റെ ഭാര്യയില്‍ നിന്നായിരുന്നു. മറ്റൊന്ന് എംഎല്‍എയുടെ ഭാര്യയില്‍ നിന്നും. എന്തായാലും സഹപ്രവര്‍ത്തകരുടെ ഭാര്യമാരുടെ അപേക്ഷ മുഖ്യമന്ത്രി കേള്‍ക്കുമോ എന്ന് വ്യക്തമല്ല.

ലുധിയാനയിലെ കൗണ്‍സിലിര്‍ കൂടിയാണ് ഭക്ഷ്യ സിവില്‍ സപ്ലൈസ് വകുപ്പ് മന്ത്രിയുടെ ഭാര്യ മംമ്ത ആഷു. മദ്യഷാപ്പുകള്‍ തുറക്കേണ്ട അവസ്ഥ മനസ്സിലാക്കാന്‍ കഴിയുമെന്ന് എഴുതിയ അവര്‍ എന്നാല്‍ മദ്യം വിട്ടിലെത്തിക്കാനുള്ള നിലപാടില്‍നിന്ന് പിന്‍മാറണമെന്നാണ് മുഖ്യമന്ത്രിക്ക് എഴുതിയ കത്തില്‍ ആവശ്യപ്പെട്ടിരിക്കുന്നത്. ഇതേ ആവശ്യമാണ് എംഎല്‍എ രാജ വാറിംങ്ങിന്റെ ഭാര്യ അമൃത വാറിങ്ങും മുഖ്യമന്ത്രിയ്ക്ക് മുന്നില്‍ വെച്ചിരിക്കുന്നത്. ലഹരിക്കെതിരായ പോരാട്ടമായിരുന്നു തെരഞ്ഞെടുപ്പിലെ മുഖ്യ പ്രചാരണ വിഷയം. അതുകൊണ്ട് തന്നെ മദ്യം വീട്ടിലെത്തിക്കാമെന്ന പദ്ധതി പിന്‍വലിക്കണം. അത് ഗാര്‍ഹിക പീഢനത്തിന് കാരണമാകും. കുട്ടികള്‍ വീട്ടിലുള്ള സമയമാണ്, മദ്യം വീട്ടിലെത്തിച്ചാല്‍ അത് അവരിലുണ്ടാക്കുന്ന വികാരം എന്തായിരിക്കുമെന്ന് അവര്‍ ചോദിച്ചു. വരുമാനത്തിന് വേണ്ടി മദ്യ ഷാപ്പുകള്‍ തുറക്കുന്നതിന് താന്‍ എതിരല്ലെന്നും അവര്‍ പറഞ്ഞു. മുൻ അകാലി സര്‍ക്കാര്‍ മദ്യവും ലഹരി വസ്തുക്കളും വ്യാപകമാക്കി കുടുംബങ്ങളെ തകര്‍ത്തതാണ്. ്അതുകൊണ്ട് തന്നെ മദ്യം വീട്ടിലെത്തിക്കാനുള്ള തീരുമാനത്തില്‍ നിന്ന് പിന്‍വാങ്ങണമെന്ന് അമൃത വാറിങ്ങും പറഞ്ഞു. മദ്യപാനമാണ് ഗാര്‍ഹിക പീഢനത്തിന്റെ മുഖ്യകാരണമെന്ന് അവര്‍ കൂട്ടിചേര്‍ത്തു. ഇന്ത്യയില്‍ മദ്യ വില്‍പ്പന ഏറ്റവും കൂടുതലുള്ള സംസ്ഥാനങ്ങളിലൊന്നാണ് പഞ്ചാബ്. കഴിഞ്ഞ തെരഞ്ഞെടുപ്പിലെ മുഖ്യ പ്രചാരണവിഷയവും ലഹരി ഉപയോഗമായിരുന്നു.


Next Story

Related Stories