TopTop
Begin typing your search above and press return to search.

ട്രംപിനെ വിമര്‍ശിച്ച് റഷ്യന്‍ ഇടപെടല്‍ അന്വേഷിച്ച റോബര്‍ട്ട് മുള്ളര്‍, റോജര്‍ സ്റ്റോണിനെതിരെയുള്ള തെളിവുകള്‍ നിഷേധിക്കാന്‍ സാധിക്കാത്തത്

ട്രംപിനെ വിമര്‍ശിച്ച് റഷ്യന്‍ ഇടപെടല്‍ അന്വേഷിച്ച റോബര്‍ട്ട് മുള്ളര്‍, റോജര്‍ സ്റ്റോണിനെതിരെയുള്ള തെളിവുകള്‍ നിഷേധിക്കാന്‍ സാധിക്കാത്തത്

2016-ലെ തിരഞ്ഞെടുപ്പിൽ റഷ്യൻ ഇടപെടലിനെക്കുറിച്ച് കോൺഗ്രസ് അന്വേഷണത്തെ തടസ്സപ്പെടുത്തിയതിന് ഡൊണാൾഡ് ട്രംപിന്റെ ദീർഘകാല ഉപദേശകനായിരുന്ന റോജർ സ്റ്റോണിന് ലഭിച്ച 40 മാസം തടവുശിക്ഷ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് ഇളവു ചെയ്തു കൊടുത്തിരിക്കുകയാണ്. അതിനെതിരെ രൂക്ഷ വിമര്‍ശനവുമായി രംഗത്തെത്തിയിരിക്കുകയാണ് ആരോപണത്തെക്കുറിച്ച് രണ്ടു വര്‍ഷം അന്വേഷിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിച്ച റോബർട്ട് മുള്ളർ.'റോജർ സ്റ്റോൺ ശിക്ഷിക്കപ്പെട്ട കുറ്റവാളിയായി' തുടരുമെന്ന തലക്കെട്ടില്‍ വാഷിംഗ്ടൺ പോസ്റ്റില്‍ എഴുതിയ ലേഖനത്തിലാണ് മുള്ളര്‍ ട്രംപിനെതിരെ രംഗത്തു വന്നിരിക്കുന്നത്. 'പ്രത്യേക ഉപദേഷ്ടാവിന്റെ ഓഫീസിലെ പ്രവർത്തനം സംബന്ധിച്ച റിപ്പോർട്ട്, കുറ്റപത്രം, കുറ്റവാളികൾ, ശിക്ഷകൾ - എന്നിവയെല്ലാം സ്വയം സംസാരിക്കണം' എന്ന് അദ്ദേഹം എഴുതി. അന്വേഷണം നിയമവിരുദ്ധമാണെന്നും ഞങ്ങളുടെ ഉദ്ദേശ്യങ്ങൾ അനുചിതമാണെന്നും ഉള്ള വലിയ തരത്തിലുള്ള അവകാശവാദങ്ങളോട് പ്രതികരിക്കാൻ ഞാൻ നിർബന്ധിതനാവുകയാണ് എന്നാണ് അദ്ദേഹം പറയുന്നത്. റോജർ സ്റ്റോൺ ഞങ്ങളുടെ ഓഫീസിന്റെ ഇരയാണെന്ന് പ്രത്യേക അവകാശവാദങ്ങളോട് പ്രത്യേകിച്ചും വ്യക്തമായിത്തന്നെ പ്രതികരിക്കാനാണ് തീരുമാനമെന്നും അദ്ദേഹം വ്യക്തമാക്കി.'ഫെഡറൽ കുറ്റകൃത്യങ്ങൾ ചെയ്തതിനാലാണ് സ്റ്റോൺ വിചാരണ ചെയ്യപ്പെടുകയും ശിക്ഷിക്കപ്പെടുകയും ചെയ്തത്. എന്നാല്‍ ഡെമോക്രാറ്റുകളിൽ നിന്നും ചില മുതിർന്ന റിപ്പബ്ലിക്കൻമാരിൽ നിന്നുമുള്ള എതിര്‍പ്പ് വകവയ്ക്കാതെ തന്റെ ദീര്‍ഘകാല സുഹൃത്തിനെ പ്രസിഡന്‍റിന്‍റെ പ്രത്യേക അധികാരം ഉപയോഗിച്ചാണ് ട്രംപ്‌ രക്ഷിച്ചത്. മൂന്ന് വര്‍ഷത്തെ തടവായിരുന്നു ഫെഡറല്‍ ജഡ്ജി ആമി ബെർമൻ ജാക്സൺ സ്റ്റോണിന് വിധിച്ചത്. അന്നുതന്നെ വിധിയെ വിമര്‍ശിച്ച് ട്രംപ് രംഗത്തെത്തിയിരുന്നു. കേസ് പരിഗണിച്ച ജൂറിയുടെ കടുത്ത ട്രംപ്‌ വിരുദ്ധതായാണ് താന്‍ ശിക്ഷിക്കപ്പെടാന്‍ കാരണമെന്ന് പറഞ്ഞുകൊണ്ട് പുതുതായി വിചാരണ നടത്തണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് സ്റ്റോണ്‍ ഏപ്രിലിൽ വീണ്ടും കോടതിയെ സമീപിക്കുകയായിരുന്നു. എന്നാല്‍ ബെർമൻ ജാക്സൺ ആ വാദവും തള്ളി. അതോടെ സ്റ്റോണിനെ അടുത്ത ചൊവ്വാഴ്ച ജോര്‍ജ്ജിയയിലെ ജീസപ്പിലുള്ള ഫെഡറല്‍ ജയിലിലേയ്ക്ക് പോകേണ്ടതായിരുന്നു.'2016ലെ തിരഞ്ഞെടുപ്പ് കാലത്ത് ഹിലാരി ക്ലിന്റനെക്കുറിച്ചുള്ള വ്യാജ ഇമെയിലുകള്‍ പുറത്തുവിട്ട വെബ്‌സൈറ്റായ വിക്കിലീക്‌സുമായി സ്‌റ്റോണിന് ബന്ധമുണ്ടെന്നും, ഡെമോക്രാറ്റിക് സ്ഥാനാർത്ഥിയെ അപകീർത്തിപ്പെടുത്തുന്നതിനുള്ള ഒരു ഓൺലൈൻ സോഷ്യൽ മീഡിയ കാമ്പെയ്‌ന്‍ നടത്തി എന്നതിന് വ്യക്തമായ തെളിവുണ്ടെന്നും' മുള്ളര്‍ എഴുതി. റഷ്യൻ സർക്കാരും ട്രംപ് പ്രചാരണ ഉദ്യോഗസ്ഥരും തമ്മിലുള്ള നിരവധി ബന്ധങ്ങളും ഞങ്ങൾ തിരിച്ചറിഞ്ഞിരുന്നു. കൂടാതെ, ട്രംപ് പ്രസിഡന്റ് സ്ഥാനത്ത് എത്തിയാല്‍ അതില്‍ നിന്ന് നേട്ടമുണ്ടാകുമെന്ന് റഷ്യൻ സർക്കാർ തിരിച്ചറിഞ്ഞതായും ആ ഫലം ഉറപ്പാക്കാൻ പ്രവർത്തിച്ചതായും അന്വേഷണം സ്ഥിരീകരിച്ചുവെന്നും അദ്ദേഹം വ്യക്തമാക്കുന്നു.


Next Story

Related Stories