TopTop
Begin typing your search above and press return to search.

വിക്കിലീക്സ് ചോർത്തിയ ഇ-മെയിലുകൾ തിരിച്ച് പിടിക്കാൻ 'ട്രംപും സംഘവും പദ്ധതിയിട്ടു', റോബർട്ട് മുള്ളറുടെ അഭിമുഖ കുറിപ്പുകൾ

വിക്കിലീക്സ് ചോർത്തിയ ഇ-മെയിലുകൾ തിരിച്ച് പിടിക്കാൻ ട്രംപും സംഘവും പദ്ധതിയിട്ടു, റോബർട്ട് മുള്ളറുടെ അഭിമുഖ കുറിപ്പുകൾ

2016-ൽ വിക്കിലീക്സ് സ്വന്തമാക്കിയ യുഎസിലെ ഡെമോക്രാറ്റിക് പാര്‍ട്ടി അംഗങ്ങളുടെ ഇമെയിലുകള്‍ തിരിച്ച് പിടിക്കാൻ പ്രസിഡന്റ് ഡോണാൾഡ് ട്രംപും സംഘവും പദ്ധതിയിട്ടിരുന്നെന്ന് റിപ്പോർട്ട്. യുഎസ് പ്രസിഡന്റ് തിരഞ്ഞെടുപ്പിലെ റഷ്യൻ ഇടപെടലിനെ കുറിച്ച് അന്വേഷിക്കുന്ന റോബർട്ട് മുള്ളറുടെ പുതുതായി പുറത്തിറക്കിയ അഭിമുഖ കുറിപ്പുകളിലാണ് ഗൗരവമേറിയ പരാമര്‍ശങ്ങള്‍ ഉള്ളത്. കഴിഞ്ഞ പൊതുതിരഞ്ഞെടുപ്പില്‍ ട്രംപിന്റെ മുഖ്യ എതിരാളിയായിരുന്ന ഹിലരി ക്ലിന്റനെ പ്രതിരോധത്തിലാക്കുന്ന വിവരങ്ങള്‍ ലഭ്യമാക്കാന്‍ ഡെപ്യൂട്ടി കാമ്പെയ്നർ റിക്ക് ഗേറ്റ്സിൽ ശ്രമിച്ചിരുന്നുവെന്ന ആരോപണമാണ് മുള്ളര്‍ കമ്മീഷൻ അന്വേഷിക്കുന്നത്.

‘ഇമെയിലുകൾ ലഭിക്കണം’ എന്ന് സ്ഥാനാർത്ഥിയായ ട്രംപ് പറഞ്ഞപ്പോൾ തന്റെ രഹസ്യാന്വേഷണ സ്രോതസ്സുകൾ ഉപയോഗിച്ച് ഇമെയിലുകൾ ലഭിക്കുമെന്ന് ഫ്ലിൻ പറഞ്ഞു. മുള്ളര്‍ ഗേറ്റ്സിലിനെ വിസ്തരിച്ചപ്പോഴാണ് വിവരങ്ങള്‍ പുറത്തുവന്നത്. ട്രംപിന്റെ തെരഞ്ഞെടുപ്പ് പ്രചാരണത്തില്‍ വിദേശ നയവുമായി ബന്ധപ്പെട്ട ഉപദേഷ്ടാവായിരുന്ന ഫ്ലിൻ ട്രംപിന്റെ ആദ്യ ദേശീയ സുരക്ഷാ ഉപദേഷ്ടാവുമായിരുന്നു.

റഷ്യയുമായി മറ്റാരേക്കാളും ബന്ധമുണ്ടായിരുന്നത് ഫ്ലിന്നിനായിരുന്നു എന്നും ഇമെയിലുകൾ അന്വേഷിച്ചു കണ്ടെത്താന്‍ മാത്രം സ്വാധീനവും അദ്ദേഹത്തിനുണ്ടായിരുന്നു എന്നും ഗേറ്റ്സില്‍ പറഞ്ഞതായി റിപ്പോര്‍ട്ടില്‍ ഉണ്ട്. ട്രംപിന്റെ അടുത്ത ഉപദേഷ്ടാക്കളും, കുടുംബാംഗങ്ങളും ട്രംപും തന്നെ മോഷ്ടിച്ച രേഖകൾ എങ്ങനെ കൈക്കലാക്കാമെന്നു ആലോചിക്കുകയും, അതിനായുള്ള ശ്രമങ്ങള്‍ മുന്നോട്ട് കൊണ്ടുപോകുകയും ചെയ്തതായി ഗേറ്റ്സ് കഴിഞ്ഞ വർഷം മുള്ളറുടെ നേതൃത്വത്തിലുള്ള അന്വേഷണ സംഘത്തിന് നൽകിയ അഭിമുഖത്തിൽ വ്യക്തമാക്കിയിരുന്നു.

ഇമെയിലുകൾ എവിടെയാണെന്ന് ഡൊണാൾഡ് ട്രംപ് ജൂനിയർ അന്വേഷിച്ചിരുന്നു. മൈക്കൽ ഫ്ലിൻ, കുഷ്നർ, മനാഫോർട്ട്, ലെവാൻഡോവ്സ്കി, ജെഫ് സെഷൻസ്, സാം ക്ലോവിസ് എന്നിവരും ഇമെയിലുകൾ ലഭിക്കാൻ താൽപര്യം പ്രകടിപ്പിച്ചു. ക്ലിന്‍റന്‍റെയും ക്ലിന്‍റണ്‍ ഫൌണ്ടേഷന്‍റെയും ഇ-മെയിലുകള്‍ ലഭ്യമാക്കുക എന്നതായിരുന്നു ട്രംപിന്റെ പ്രചാരണ പ്രതിപക്ഷ ഗവേഷണ സംഘത്തിന്റെ മുൻ‌ഗണനാ വിഷയമെന്നും ഗേറ്റ്സ് മൊഴി നല്‍കിയിട്ടുണ്ട്. സി.എന്‍.എന്നാണ് ഇതു സംബന്ധിച്ച വിശദമായ വാര്‍ത്ത പുറത്തുവിട്ടിരിക്കുന്നത്.


Next Story

Related Stories