TopTop
Begin typing your search above and press return to search.

പലസ്തീൻ സായുധ ഗ്രൂപ്പ് നേതാവിനെ ഇസ്രയേൽ വധിച്ചതിന് മറുപടിയായി ഗാസയിൽ നിന്ന് റോക്കറ്റ് ആക്രമണം

പലസ്തീൻ സായുധ ഗ്രൂപ്പ് നേതാവിനെ ഇസ്രയേൽ വധിച്ചതിന് മറുപടിയായി ഗാസയിൽ നിന്ന് റോക്കറ്റ് ആക്രമണം

ഇറാന്‍ പിന്തുണയുള്ള ഇസ്ലാമിക് ജിഹാദിന്റെ കമാന്‍ഡര്‍ ബാഹ അബു അല്‍ ആറ്റ ആണ് സിറിയയില്‍ ഇസ്രയേല്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ടത്. സിറിയന്‍ സ്റ്റേറ്റ് മീഡിയ ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. അബു അല്‍ ആറ്റയുടെ ഡമാസ്‌കസിന് ഓഫീസിന് നേരെ മിസൈല്‍ ആക്രമണം നടന്നു. ആറ്റയുടെ ആണ്‍മക്കളിലൊരാളും കൊല്ലപ്പെട്ടു. സിറിയന്‍ സൈന്യവും ഇവിടെ ആക്രമണം നടത്തിയിട്ടുണ്ട്. അതേസമയം പ്രതികരിക്കാന്‍ ഇസ്രയേല്‍ തയ്യാറായിട്ടില്ല. ഇസ്രയേലിന്റെ റോക്കറ്റ് ആക്രമണം രാത്രി വരെ തുടര്‍ന്നതായും അല്‍ ആറ്റയും മകനും ഭാര്യയുമടക്കം 10 പലസ്തീനികള്‍ കൊല്ലപ്പെട്ടതായും വാര്‍ത്താ ഏജന്‍സിയായ എപി (അസോസിയേറ്റഡ് പ്രസ്) റിപ്പോര്‍ട്ട് ചെയ്യുന്നു.


Next Story

Related Stories