TopTop
Begin typing your search above and press return to search.

രണ്ട് മാസം കടലില്‍, 32 പേര്‍ മരിച്ചു, 400 ഓളം റോഹിങ്ക്യന്‍ അഭയാര്‍ത്ഥികളെ രക്ഷപ്പെടുത്തി

രണ്ട് മാസം കടലില്‍, 32 പേര്‍ മരിച്ചു, 400 ഓളം റോഹിങ്ക്യന്‍ അഭയാര്‍ത്ഥികളെ രക്ഷപ്പെടുത്തി

രണ്ട് മാസം മുമ്പ് ബംഗ്ലാദേശില്‍നിന്ന് ബോട്ടില്‍ മലേഷ്യ ലക്ഷ്യമാക്കി പോയ റോഹിങ്ക്യന്‍ വംശജരെ രക്ഷപ്പെടുത്തി. മലേഷ്യന്‍ തീരത്ത് അടുക്കാന്‍ അനുവദിക്കാത്തതിനെ തുടര്‍ന്ന് ബോട്ട് കടലില്‍ ലക്ഷ്യമില്ലാതെ അലയുകയായിരുന്നു. 400 ഓളം പേര്‍ ബോട്ടിലുണ്ടായിരുന്നു. രണ്ട മാസത്തിനിടെ 32 പേരെങ്കിലും മരിച്ചുവെന്നാണ് കണക്കാക്കുന്നത്.

സംഘത്തില്‍ കൂടുതലും സ്ത്രീകളും കുട്ടികളുമായിരുന്നുവെന്ന സിഎന്‍എന്‍ റിപ്പോര്‍ട്ട് ചെയ്തു. ഫെബ്രുവരി മധ്യത്തോടെയാണ് ഇവര്‍ മല്‍സബന്ധനത്തിന് ഉപയോഗിക്കുന്ന ബോട്ടില്‍ യാത്ര തിരിച്ചതെന്ന് ബംഗ്ലാദേശ് കോസറ്റ് ഗാര്‍ഡ് വക്താവ് ഹമീദുല്‍ ഇസ്ലാം പറഞ്ഞു. മലേഷ്യയില്‍ അടുക്കാനായിരുന്നു ഇവര് ലക്ഷ്യമിട്ടത്. എന്നാല്‍ തങ്ങളുടെ അതിര്‍ത്തിയിലേക്ക് പ്രവേശിക്കാന്‍ മലേഷ്യ അനുവദിച്ചില്ല. കഴിഞ്ഞ ബുധാനാഴ്ചയാണ് ബോട്ട് ബംഗ്ലാദേശ് രക്ഷിച്ചത്. യാത്ര തിരിച്ചവരില്‍ 32 പേരെങ്കിലും മരിച്ചതായാണ് കണക്കാകുന്നത്". ഇവരുടെ മൃതദേഹങ്ങള്‍ കടലിലേക്ക് എറിഞ്ഞുകളഞ്ഞാതായും ഇസ്ലാം പറഞ്ഞു. ' മരണകാരണം പലതായിരിന്നു. ചിലര്‍ പട്ടിണി മൂലം മരിച്ചവര്‍ മറ്റ് ചിലര് ചില രോഗങ്ങള്‍ കാരണമായിരുന്നു മരിച്ചത്.' മലേഷ്യയില്‍ എത്തിയപ്പോള്‍ ബോട്ട് തിരിച്ചയക്കുകയായിരുന്നു. പിന്നീട് ഇവര്‍ മ്യാന്‍മാറിലേക്ക് പോകാന്‍ ശ്രമിച്ചുവങ്കെിലും അവരും തീരത്തടുക്കാന്‍ സമ്മതിച്ചില്ലന്നാണ് റിപ്പോര്‍ട്ട്. ഇതേക്കുറിച്ച് മലേഷ്യയോ മ്യാന്‍മാറോ ഇതുവരെ പ്രതികരിച്ചിട്ടില്ല. ബുധനാഴ്ചയാണ് ബോട്ട് ബംഗ്ലാദേശ് കോസ്റ്റ് ഗാര്‍ഡിന്റെ ശ്രദ്ധയില്‍പ്പെട്ടത്. ബോട്ടിലുണ്ടായിരുന്നവരില്‍ ഏറെയും പട്ടിണി കൊണ്ടും നിര്‍ജ്ജലീകരണം കൊണ്ടും അവശരായിരുന്നുവെന്ന് ബംഗ്ലാദേശ് കോസ്റ്റ് ഗാര്‍ഡ് പറഞ്ഞു. ഇവരെ പിന്നീട് ഐക്യരാഷ്ട്ര സഭയുടെ അഭയാര്‍ത്ഥികള്‍ക്കുള്ള ഏജന്‍സിയ്ക്ക് ഇവരെ ഏല്‍പ്പിക്കുകായായിരുന്നു. ഇവരെ 14 ക്വാറൈന്റനില്‍ പാര്‍പ്പിക്കും. വളരെ മോശമായ സാഹചര്യത്തില്‍ കടലില്‍ കഴിയേണ്ടിവന്നവരാണ് ഇവരെന്നും ആരോഗ്യ നില മോശമാണെന്നും യുഎന്‍ ഏജന്‍സി അറിയിച്ചു. ഇവര്‍ക്ക് സന്നദ്ധ സംഘടനകളും ഏജന്‍സികളും ഇപ്പോള്‍ ഭക്ഷണം നല്‍കുന്നുണ്ടെന്നും യു എന്‍ ഏജന്‍സി അറിയിച്ചു.ബംഗ്ലാദേസ് കോക്‌സ് ബസാര്‍ ജില്ലയില്‍നിന്നാണ് ഇവര്‍ യാത്ര തിരിച്ചത്.10 ലക്ഷത്തോളം അഭയാര്‍ത്ഥികള്‍ ഇവിടെ താമസിക്കുന്നുണ്ട്. കൊവിഡ് 19 വ്യാപനം വ്യാപകമായതോടെ റോഹിങ്ക്യന്‍ അഭയാര്‍ത്ഥികളുടെ നില കൂടുതല്‍ പരിതാപകരമായിരിക്കയാണ്. ബംഗ്ലാദേശില്‍ 2000 ത്തിലധികം ആളുകള്‍ ഇതിനകം വൈറസ് ബാധിതരാണ്. മ്യാന്‍മറിലെ വംശീയ ആക്രമണം കാരണമാണ് റോഹിങ്ക്യകള്‍ക്ക് അഭയാര്‍ത്ഥികളാവേണ്ടി വന്നത്. ഇവരില്‍ ഏറെ പേരെയും പാര്‍പ്പിച്ചിരിക്കുന്നത് ബംഗ്ലാദേശിലാണ് ചിത്രം കടപ്പാട് സിഎന്‍എന്‍


Next Story

Related Stories