TopTop
Begin typing your search above and press return to search.

കടലിൽ കുടുങ്ങിയ റോഹിംഗ്യൻ അഭയാർത്ഥികളെ 'ഒറ്റപ്പെട്ട ദ്വീപിൽ' തള്ളി ബംഗ്ലാദേശ്

കടലിൽ കുടുങ്ങിയ റോഹിംഗ്യൻ അഭയാർത്ഥികളെ ഒറ്റപ്പെട്ട ദ്വീപിൽ തള്ളി ബംഗ്ലാദേശ്

ഇടുങ്ങിയ ബോട്ടുകളിൽ കടലിൽ കുടുങ്ങിയ റോഹിംഗ്യൻ അഭയാർഥികളെ ബംഗ്ലാദേശ് ഒരു വിദൂര, ജനവാസമില്ലാത്ത ദ്വീപിലേക്ക് അയച്ചു. ഡസൻ കണക്കിന് റോഹിംഗ്യകൾ ശനിയാഴ്ചയാണ് ബംഗ്ലാദേശിന്‍റെ തെക്കൻ തീരത്ത് വന്നിറങ്ങിയത്. അവരെയാണ് ബംഗ്ലാദേശിലെ മേഘ്‌ന നദിയുടെ തീരത്തുള്ള ഒരു സിൽറ്റ് ദ്വീപായ ഭാസൻ ചാറിലേക്ക് അയച്ചത്. അതേസമയം നൂറുകണക്കിന് അഭയാര്‍ത്ഥികള്‍ ഇപ്പോഴും ദുരിതത്തിലാണ്.

നൂറുകണക്കിന് അഭയാർഥികൾ ബംഗ്ലാദേശിനും മലേഷ്യയ്ക്കും ഇടയിൽ കുടുങ്ങിക്കിടക്കുന്നുണ്ടെന്നും, തെക്ക്-കിഴക്കൻ ഏഷ്യൻ സർക്കാരുകൾ കൊറോണ വൈറസ് പാൻഡെമിക് അഭയാർഥികളെ കൈവിടാനുള്ള ഒരു ഉപാധിയായി കാണുന്നുണ്ടെന്നും മനുഷ്യാവകാശ സംഘടനകള്‍ ആരോപിക്കുന്നു. '43 പേരുമായി ഒരു ചെറിയ ബോട്ട് ഇന്ന് കരയിലെത്തി' എന്നുമാത്രമാണ് ബംഗ്ലാദേശ് സർക്കാർ ഉദ്യോഗസ്ഥർ നല്‍കുന്ന വിവരം. അതില്‍ എത്രപേരേ ഭാസൻ ചാറിലേക്ക് അയച്ചിട്ടുണ്ടെന്ന് വ്യക്തമല്ല.

മ്യാൻമറിൽ പീഡനങ്ങളിൽ നിന്ന് രക്ഷപ്പെട്ടുവരുന്ന ഒരു മില്യൺ റോഹിംഗ്യകൾക്കെങ്കിലും അഭയം നല്‍കുന്ന രാജ്യമാണ് ബംഗ്ലാദേശ്. അഭയാര്‍ത്ഥികളുടെ എണ്ണം പെരുകുന്നതിനാല്‍ ഇനി വരുന്നവരെ ദ്വീപിലേക്ക് അയക്കുമെന്ന് അവര്‍ നേരത്തെ വ്യക്തമാക്കിയിരുന്നു. എന്നാല്‍ ഈ പദ്ധതിയെ റോഹിംഗ്യൻ അഭയാർഥികളും മനുഷ്യാവകാശ സംഘടനകളും വ്യാപകമായി എതിർക്കുന്നുണ്ട്. ഭാസൻ ചാർ സമുദ്രനിരപ്പ് ഉയരുന്നതിനും കൊടുങ്കാറ്റിനും ഇരയാകുമെന്ന മുന്നറിയിപ്പാണ് അവര്‍ നല്‍കുന്നത്. അഭയാർഥികളെ മാറ്റിപ്പാർപ്പിക്കുന്നത് വിദ്യാഭ്യാുംസം ആരോഗ്യസേവനം അടക്കമുള്ളവ ഉറപ്പുവരുത്തുന്നതിന് തടസ്സമാകുമെന്നും അവര്‍ പറയുന്നു.

ദ്വീപ് "യഥാർത്ഥത്തിൽ വാസയോഗ്യമാണോ" എന്ന് വ്യക്തമല്ലെന്ന് മ്യാൻമറിലെ യുഎൻ പ്രത്യേക റിപ്പോർട്ടർ സ്ഥാനത്ത് നിന്ന് അടുത്തിടെ സ്ഥാനമൊഴിഞ്ഞ യാങ്കീ ലീ പറഞ്ഞിരുന്നു. ശനിയാഴ്ച വന്നിറങ്ങിയ അഭയാർഥികൾ നൂറുകണക്കിന് ആളുകള്‍ ഉള്ള ഒരു വലിയ ബോട്ടില് നിന്നും വന്നവരാകാമെന്നും കൂടുതല്‍ പേര്‍ ഇപ്പോഴും കടലില്‍തന്നെ കുടുങ്ങിക്കിടക്കുന്നുണ്ടാകാമെന്നുമാണ് കരുതുന്നത്.


Next Story

Related Stories