TopTop
Begin typing your search above and press return to search.

രണ്ടാമത്തെ കോവിഡ് വാക്‌സിന് അംഗീകാരം നല്‍കിയെന്ന റഷ്യ

രണ്ടാമത്തെ കോവിഡ് വാക്‌സിന് അംഗീകാരം നല്‍കിയെന്ന റഷ്യ

റഷ്യ രണ്ടാമത്തെ കോവിഡ് 19 പ്രതിരോധ വാക്‌സിന് അംഗീകാരം നല്‍കി. മാസങ്ങള്‍ക്ക് മുമ്പ് വാര്‍ത്തകളില്‍ നിറഞ്ഞ സ്പുട്‌നിക് വിക്ക് ശേഷം എപിവാക് കൊറോണ' എന്ന വാക്‌സിനാണ് അംഗീകാരം നല്‍കിയിരിക്കുന്നത്. ബുധനാഴ്ച നടന്ന സര്‍ക്കാര്‍ യോഗത്തില്‍ പ്രസിഡന്റ് വ്‌ലാദിമിര്‍ പുടിനാണ് ഇക്കാര്യം അറിയിച്ചത്. മനുഷ്യരില്‍ ഇതിന്റെ ആദ്യ പരിശോധന പൂര്‍ത്തിയായെന്നാണ് റഷ്യ അവകാശപ്പെടുന്നത്. എന്നാല്‍ പരിശോധന ഫലം പ്രസിദ്ധീകരിച്ചിട്ടില്ല. മനുഷ്യരില്‍ നടത്തേണ്ട മൂന്നാം ഘട്ട പരിശോധന ഇതുവരെ ആരംഭിച്ചിട്ടുമില്ല.

പ്രശസ്തമായ വൈറസ് റിസര്‍ച്ച് സെന്ററുകളില്‍ ഒന്നായി കണക്കാക്കുന്ന സൈബീരിയയിലെ വെക്ടര്‍ ഇന്‍സ്റ്റിറ്റ്യൂട്ട് വികസിപ്പിച്ചെടുത്ത എപിവാക് കൊറോണ' സ്പുട്‌നിക്കില്‍ നിന്നും വ്യത്യസ്തമാണെന്നാണ് കരുതുന്നത്. മനുഷ്യരില്‍ ഇതുമായി ബന്ധപ്പെട്ട വലിയ തോതിലുള്ള പരിശോധന നവംബറില്‍ ആരംഭിക്കുമെന്നാണ് കരുതുന്നത്. 30000 ത്തോളം പേരില്‍ പരിശോധ നടത്തുമെന്നാണ് അധികൃതര്‍ അറിയിച്ചിട്ടുള്ളത്.

മാര്‍ച്ചില്‍ തന്നെ കോവിഡ് വാക്‌സിനായുള്ള പ്രവര്‍ത്തനങ്ങള്‍ വെക്ടര്‍ ഇന്‍സ്റ്റിറ്റിയട്ടില്‍ ആരംഭിച്ചിരുന്നു. ആദ്യ ഘട്ടത്തില്‍ 14 പേര്‍ക്കും രണ്ടാം ഘട്ടത്തില്‍ 43 പേര്‍ക്കും അവര്‍ വാക്‌സിന്‍ നല്‍കുകയും ചെയ്തു. നേരത്തെ സ്പുട്‌നിക് വി-ക്കും ഇത്തരത്തില്‍ അംഗീകാരം നല്‍കിയിരുന്നു.

എപിവാക് കൊറോണയുടെ ഉത്പാദനം ഈ വര്‍ഷാവസാനം തുടങ്ങിയേക്കും. രണ്ട് വാക്?സിനുകളുടെയും നിര്‍മാണം വര്‍ധിപ്പിക്കേണ്ടതുണ്ടെന്ന് പുടിന്‍ പറഞ്ഞു. തങ്ങളുടെ വിദേശ പങ്കാളികളുമായുള്ള സഹകരണം ഇപ്പോഴും തുടരുന്നുണ്ടെന്നും റഷ്യ നിര്‍മിച്ച വാക്‌സിന്‍ വിദേശ രാജ്യങ്ങളിലേക്ക് എത്തിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.


Next Story

Related Stories