TopTop
Begin typing your search above and press return to search.

റഷ്യന്‍ പ്രധാനമന്ത്രിക്ക് കോവിഡ് സ്ഥിരീകരിച്ചു, രാജ്യത്ത് ഒരു ലക്ഷം പേരിൽ കൊറോണ വൈറസ് ബാധ

റഷ്യന്‍ പ്രധാനമന്ത്രിക്ക് കോവിഡ് സ്ഥിരീകരിച്ചു, രാജ്യത്ത് ഒരു ലക്ഷം പേരിൽ കൊറോണ വൈറസ് ബാധ

റഷ്യയിൽ കോവിഡ് 19 ഒരു ലക്ഷത്തിലധികം പേരിൽ സ്ഥിരീകരിച്ചെന്ന റിപ്പോർട്ടുകൾക്ക് പിന്നാലെ പ്രധാനമന്ത്രി മിഖായെല്‍ മിഷുസ്തിന് രോഗ ബാധ. പ്രസിഡന്റ് വ്‌ളാടിമിര്‍ പുടിനുമായി നടത്തിയ വീഡിയോ കോണ്‍ഫറന്‍സിലാണ് മിഖായെല്‍ മിഷുസ്തിന് കോവിഡ് പോസിറ്റീവാണെന്ന വിവരം അറിയിച്ചത്. രോഗം സ്ഥിരീകരിച്ചതോടെ അദ്ദേഹം സ്വയം ഐസോലേഷനില്‍ പോവുകയും ചെയ്തു.

മിഖായെല്‍ മിഷുസ്തിൻ ഐസൊലേഷനിലേക്ക് നീങ്ങിയതോടെ ഉപപ്രധാനമന്ത്രിയായ ആന്ദ്രേ ബെലോസോവ് താത്കാലികമായി പ്രധാനമന്ത്രിയുടെ ചുമതല വഹിക്കും. മിഷുസ്തിന്റെ നിര്‍ദേശമനുസരിച്ച് ആന്ദ്രേ ബെലോസോവിനെ ആക്ടിങ് പ്രധാനമന്ത്രിയായി നിയമിച്ചുള്ള ഉത്തരവില്‍ പ്രസിഡന്റ് ഒപ്പുവയ്ക്കുകയും ചെയ്തു.

രാജ്യത്തെ കൊറോണ വൈറസ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ ബുധനാഴ്ച ചേര്‍ന്ന കോര്‍ഡിനേറ്റിങ് കൗണ്‍സില്‍ യോഗത്തിലടക്കം പ്രധാനമന്ത്രി മിഖായല്‍ മിഷുസ്തിന്‍ പങ്കെടുത്തിരുന്നു. പിന്നാലെയാണ് രോഗം സ്ഥിരീകരിക്കുന്നത്.

അതേസമയം, രോഗ ബാധ ഒരു ലക്ഷം പിന്നിട്ട് പടരുന്നതിനിടെ രാജ്യത്ത് ഇതുവരെ മരിച്ചവരുടെ എണ്ണം 1073 ആയെന്നാണ് കണക്കുകൾ. രോഗവ്യാപനത്തിന്റെ തോതിലെ വർദ്ധനയെ തുടർന്ന് രണ്ടാഴ്ച കൂടി രാജ്യത്ത് ലോക്ക് ഡൗൺ നീട്ടുകയും ചെയ്തിരുന്നു. അതേസമയം ആഗോള തലത്തിൽ കൊവിഡ് ബാധിച്ചവരുടെ എണ്ണം ഇതുവരെ 3,305,806 ആയെന്നാണ് കണക്കുകൾ‌. 233,966 പേർ ഇതുവരെ മരിച്ചെന്നാണ് റിപ്പോർട്ട്.


Next Story

Related Stories