TopTop
Begin typing your search above and press return to search.

'ഞാൻ ഈ കഥ ഒട്ടും വിശ്വസിക്കുന്നില്ല', കോവിഡ് വാക്സിൻ രഹസ്യങ്ങൾ ചോർത്താൻ ശ്രമിച്ചെന്ന ആരോപണം നിഷേധിച്ച് യുകെയിലെ റഷ്യന്‍ അംബാസിഡർ

ഞാൻ ഈ കഥ ഒട്ടും വിശ്വസിക്കുന്നില്ല, കോവിഡ് വാക്സിൻ രഹസ്യങ്ങൾ ചോർത്താൻ ശ്രമിച്ചെന്ന ആരോപണം നിഷേധിച്ച് യുകെയിലെ റഷ്യന്‍ അംബാസിഡർ

കൊറോണ വൈറസ് വാക്സിൻ ഗവേഷണ വിവരങ്ങള്‍ മോഷ്ടിക്കാൻ തന്റെ രാജ്യത്തിന്റെ രഹസ്യാന്വേഷണ വിഭാഗം ശ്രമിച്ചുവെന്ന ആരോപണം യുകെയിലെ റഷ്യന്‍ അംബാസഡർ നിരസിച്ചു. കൊറോണ വൈറസ് വാക്സിൻ വികസിപ്പിക്കുന്നതിൽ ഏർപ്പെട്ടിരിക്കുന്ന യുകെ, യുഎസ്, കനേഡിയൻ സംഘടനകളെ റഷ്യൻ ഭരണകൂടം സ്പോണ്‍സര്‍ ചെയ്യുന്ന ഹാക്കർമാർ ലക്ഷ്യമിടുന്നതായി ബ്രിട്ടണ്‍ ആരോപിച്ചിരുന്നു. 'ഞാൻ ഈ കഥ ഒട്ടും വിശ്വസിക്കുന്നില്ല, അതിൽ യാതൊരു അർത്ഥവുമില്ല', എന്നാണ് ആൻഡ്രി കെലിൻ ബിബിസിയുടെ ആൻഡ്രൂ മാർ ഷോയിലൂടെ വ്യക്തമാക്കിയത്. ബ്രിട്ടിഷ് രാഷ്ട്രീയത്തിൽ റഷ്യ ഇടപെട്ടുവെന്ന ആരോപണവും അദ്ദേഹം നിഷേധിച്ചു.

വാക്‌സിൻ നിർമ്മിക്കാനുള്ള ഗവേഷണ ശ്രമങ്ങളിൽ മുന്‍പന്തിയിലുള്ള രാ ജ്യമാണ് ബ്രിട്ടണ്‍. ഓക്‌സ്‌ഫോർഡ് യൂണിവേഴ്‌സിറ്റിയിലെയും ലണ്ടനിലെ ഇംപീരിയൽ കോളേജിലെയും ശാസ്ത്രജ്ഞർ അഹോരാത്രം അതിനായി പ്രവര്‍ത്തിച്ചുവരികയാണ്. റഷ്യയുടെ രഹസ്യാന്വേഷണ വിഭാഗത്തിന്‍റെ ഭാഗമായ APT29 എന്നറിയപ്പെടുന്ന ഒരു ഗ്രൂപ്പാണ് റഗ് കമ്പനികളെയും ഗവേഷണ ഗ്രൂപ്പുകളെയും ലക്ഷ്യമിടുന്നതെന്ന് യുകെയുടെ ദേശീയ സൈബർ സുരക്ഷാ കേന്ദ്രം (എൻ‌സി‌എസ്‌സി) പറഞ്ഞിരുന്നു. എന്നാല്‍, മെഡിക്കൽ രഹസ്യങ്ങൾ മോഷ്ടിക്കുകയെന്ന ലക്ഷ്യത്തോടെ നടന്നവുവെന്ന് അവകാശപ്പെടുന്ന സൈബര്‍ അതിക്രമങ്ങളില്‍ ഏതെങ്കിലും വിജയകരമായിരുന്നോ എന്നതു സംബന്ധിച്ച് യു.കെ ഇതുവരെ വ്യക്തത നല്‍കിയിട്ടില്ല.

ഞങ്ങള്‍ ഒരുതലത്തിലുള്ള ഇടപെടലുകളും നടത്താന്‍ ശ്രമിച്ചിട്ടില്ല. ഞങ്ങളെ സംബന്ധിച്ചിടത്തോളം, ഈ രാജ്യത്തിന്റെ തലപ്പത്തുള്ള കൺസർവേറ്റീവ് പാർട്ടിയോ ലേബര്‍ പാര്‍ട്ടിയോ ആകട്ടെ, മികച്ച ബന്ധം കാത്തു സൂക്ഷികുന്നവരാണ്. അത് കൂടുതല്‍ ശക്തമായി മുന്നോട്ടു കൊണ്ടുപോകുകയും ചെയ്യും; എന്നാണ് അംബാസഡര്‍ കെലിന്‍ വ്യക്തമാക്കിയത്. യുകെയുടെ ജനാധിപത്യത്തിൽ റഷ്യ വ്യാപകമായി ഇടപെടുന്നുവെന്ന ആരോപണത്തെക്കുറിച്ചുള്ള റിപ്പോർട്ട് പാർലമെന്റിന്റെ രഹസ്യാന്വേഷണ, സുരക്ഷാ സമിതി പ്രസിദ്ധീകരിക്കുന്നതിന് ദിവസങ്ങൾക്ക് മുമ്പാണ് അംബാസഡറുടെ പ്രസ്താവന എന്നതും ശ്രദ്ധേയമാണ്.


Next Story

Related Stories