TopTop
Begin typing your search above and press return to search.

ബ്രിട്ടനില്‍ വംശീയത പ്രചരിപ്പിച്ചവരുടെ പ്രതിമകള്‍ നീക്കുന്നു, ഇന്ത്യയെ കൊളനിയാക്കിയ റോബര്‍ട്ട് ക്ലൈവിന്റെ പ്രതിമ അവിടെ ഉണ്ടെന്ന് ലണ്ടന്‍ മേയറോട് ശശി തരൂര്‍

ബ്രിട്ടനില്‍ വംശീയത പ്രചരിപ്പിച്ചവരുടെ പ്രതിമകള്‍ നീക്കുന്നു, ഇന്ത്യയെ കൊളനിയാക്കിയ റോബര്‍ട്ട് ക്ലൈവിന്റെ പ്രതിമ അവിടെ ഉണ്ടെന്ന് ലണ്ടന്‍ മേയറോട് ശശി തരൂര്‍

ജോര്‍ജ്ജ് ഫ്‌ളോയിഡന്റെ കൊലപാതകത്തെ തുടര്‍ന്ന് വംശീയതയ്‌ക്കെതിരെ വ്യാപകമായ പ്രതിരോധമാണ് ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ അരങ്ങേറുന്നത്. അമേരിക്ക കഴിഞ്ഞാല്‍ ഏറ്റവും ശക്തമായി വംശീയ വിരുദ്ധ പ്രക്ഷോഭങ്ങള്‍ അരങ്ങേറിയത് ബ്രിട്ടനിലായിരുന്നു. വംശീയതയുടെ ശേഷിപ്പുകള്‍ നീക്കം ചെയ്തുകൊണ്ടും സമരങ്ങള്‍ നടന്നു.

വംശീയതയുടെ പ്രചാരകരായിരുന്നവരുടെ പ്രതിമകള്‍ നീക്കം ചെയ്യണമെന്നാവശ്യപ്പെട്ട് ബ്രിട്ടനില്‍ വ്യാപകമായ പ്രചാരണവും നടക്കുകയാണ്. ബ്രിസ്റ്റോളില്‍ അടിമ വ്യാപാരിയായിരുന്ന എഡ്വേര്‍ഡ് കോള്‍സ്റ്റണിന്റെ പ്രതിമ ബ്ലാക്ക് ലൈവസ് മാറ്റേഴ്‌സ് പ്രവര്‍ത്തകര്‍ തകര്‍ത്തതോടെയാണ് ഈ പ്രചാരണം ശക്തിപ്പെട്ടത്.

നിരവധി ജനപ്രതിനിധികളും പ്രതിമ നീക്കം ചെയ്യൽ പ്രചാരണത്തെ പിന്താങ്ങി രംഗത്തെത്തി. ബ്രിട്ടന്റെ സാമ്രാജ്യത്വത്ത അധിനിവേശത്തിന്റെ പ്രതീകമായി നിലനിന്നു പോന്ന പ്രതിമകള്‍ നീക്കം ചെയ്യുന്നതിന് വേണ്ടിയുള്ള രാഷ്ട്രീയമുന്നേറ്റങ്ങളും ശക്തിപ്പെടുകയാണ്. ഇത്തരം പ്രതിമകള്‍ നീക്കം ചെയ്യണമെന്ന് ആവശ്യപ്പെട്ട് നടത്തുന്ന പ്രചാരണത്തില്‍ ഇതിനകം രണ്ട് ലക്ഷത്തിലേറെ ആളുകള്‍ ഒപ്പിട്ട് കഴിഞ്ഞു. കൊളനിവല്‍ക്കരണത്തിന്റെയും വംശയീതയുടെയും പ്രചാരകരായിരുന്നവരുടെ പ്രതികകള്‍ നീക്കം ചെയ്യണമെന്നാവശ്യപ്പെട്ടുള്ള നീക്കത്തെ വിവിധ രാഷട്രീയ ഗ്രൂപ്പുകൾ ഏറ്റെടുത്തിട്ടുണ്ട്.

ഇതിന്റെ ഭാഗമായി കഴിഞ്ഞ ദിവസം അടിമ വ്യാപാരിയായിരുന്ന റോബര്‍ട്ട് മില്ലിഗണിന്റെ പ്രതിമ നീക്കം ചെയ്തു. ലണ്ടന്‍ മ്യൂസിയത്തിന്റെ മുന്നില്‍ സ്ഥാപിച്ചിരുന്ന പ്രതിമയാണ് നീക്കം ചെയ്തത്. ഇത്തരത്തില്‍ അടിമവ്യാപരത്തെ ഉദാത്തവല്‍ക്കരിക്കുന്ന തരത്തിലുള്ള പ്രതിമകളും തെരുവുകളുടെ പേരുകളും നീക്കം ചെയ്യുമെന്ന് ലണ്ടന്‍ മേയര്‍ സാദിഖ് ഖാന്‍ വ്യക്തമാക്കിയിരുന്നു.

' നമ്മുടെ സമ്പത്തില്‍ ഏറെയും ഉണ്ടായത് അടിമ വ്യാപാരത്തില്‍നിന്നാണ്. എന്നാല്‍ പൊതു ഇടങ്ങളില്‍ ഇതൊന്നും ആഘോഷിക്കപെടേണ്ടതല്ല' സാദിഖ് ഖാന്‍ പറഞ്ഞു.

ഇതിന് മറുപടിയായാണ് ശശി തരുര്‍ രംഗത്തെത്തിയത്. ബ്രിട്ടീഷ് പ്രധാനമന്ത്രിയുടെ ആസ്ഥാനമായ 10 -ാം നമ്പർ ഡൗണിംങ് സ്ട്രീറ്റില്‍നിന്ന് കേവലം 100 മീറ്റര്‍ അകലെയുള്ള റോബര്‍ട് ക്ലൈവിന്റെ പ്രതിമ സ്ഥിതി ചെയ്യുന്നുണ്ടെന്നായിരുന്നു അദ്ദേഹം മേയര്‍ സാദ്ദിഖ് ഖാനെ ഓര്‍മ്മിപ്പിച്ചത്.

<blockquote class="twitter-tweet"> <p lang="en" dir="ltr">Dear <a href="https://twitter.com/SadiqKhan?ref_src=twsrc^tfw">@SadiqKhan</a>, a statue of Robert Clive still stands a mere 100m from Downing St. A memorial to a ruthless, dishonest, unprincipled leader of an unregulated corrupt corporation that oversaw India"s plunder& loot (a word they stole from us, along with much of our wealth).... <a href="https://t.co/U8CCI4SsiK">https://t.co/U8CCI4SsiK</a></p>— Shashi Tharoor (@ShashiTharoor) <a href="https://twitter.com/ShashiTharoor/status/1271447772055564288?ref_src=twsrc^tfw">June 12, 2020</a> </blockquote> <script async src="https://platform.twitter.com/widgets.js" charset="utf-8"></script>

തത്വദീക്ഷയില്ലാത്തതും അഴിമതിയില്‍ മുങ്ങിയതുമായ ഒരു കമ്പനിയുടെ തലവനെന്ന നിലയില്‍ ഇന്ത്യയെ കൊള്ളയടിക്കുന്നതിന് നേതൃത്വം നല്‍കിയത് റോബര്‍ട്ട് ക്ലൈവാണെന്നും തരൂർ ചൂണ്ടിക്കാട്ടി.

ഇന്ത്യയാകമാനം ബ്രിട്ടീഷ് ഈസ്റ്റ് ഇന്ത്യ കമ്പനിയുടെ രാഷ്ട്രീയ നിയന്ത്രണത്തില്‍ കൊണ്ടുവന്നത് റോബര്‍ട് ക്ലൈവ് അതിന്റെ ഓഫീസറായി ഇന്ത്യയില്‍ എത്തിയതിന് ശേഷമാണ്. ബംഗാളിലെ ആദ്യ ബ്രിട്ടീഷ് ഗവര്‍ണറായിരുന്നു ഇദ്ദേഹം. ഇന്ത്യയുടെ കൊളനിവല്‍ക്കരണത്തിന് തുടക്കം കുറിച്ച ഉദ്യോഗസ്ഥന്‍. അയാളുടെ പ്രതിമ നീക്കം ചെയ്യണമെന്ന ആവശ്യമാണ് വംശീയതയ്ക്കും കോളനിവൽക്കരണത്തിനുമെതിരായ പ്രക്ഷോഭത്തിൻ്റെ ഭാഗമായി ഉയരുന്നത്. ബ്രിട്ടീഷ് കൊളോണിയലിസത്തിന്റെ കാലത്ത് ഇന്ത്യയുടെ സമ്പത്ത് എങ്ങനെയാണ് കൊള്ളയടിക്കപ്പെട്ടതെന്ന് ചരിത്ര രേഖകളുടെ അടിസ്ഥാനത്തില്‍ എഴുതിയിട്ടുള്ള രാഷ്ട്രീയ നേതാവ് കൂടിയാണ് ശശിതരൂര്‍. അദ്ദേഹത്തിന്റെ An era of darkness The British Empire in India എന്ന പുസ്തകം ഇന്ത്യയെ ബ്രിട്ടന്‍ കൊള്ളയടിച്ചതിന്റെ വിശദാംശങ്ങള്‍ ഉള്‍ക്കൊള്ളുന്നതാണ്


Next Story

Related Stories