TopTop
Begin typing your search above and press return to search.

കൂട്ടക്കുഴിമാടങ്ങൾ, ഇറാനിലെ കോവിഡ് 19 റിപ്പോര്‍ട്ടുകളേക്കാൾ ഭയാനകം, ഉപഗ്രഹ ചിത്രങ്ങൾ പുറത്ത്

കൂട്ടക്കുഴിമാടങ്ങൾ, ഇറാനിലെ കോവിഡ് 19 റിപ്പോര്‍ട്ടുകളേക്കാൾ ഭയാനകം, ഉപഗ്രഹ ചിത്രങ്ങൾ പുറത്ത്

കൊറോണ വൈറസ് ഇറാനില്‍ ഉണ്ടാക്കിയ പ്രത്യാഘാതങ്ങള്‍ പുറത്ത് വരുന്ന റിപ്പോർട്ടുകളേക്കാൾ ഭീകരമാണെന്ന് തെളിയിക്കുന്ന സാറ്റലൈറ്റ് ദൃശ്യങ്ങള്‍‍ പുറത്തുവന്നു. കോം നഗരത്തിലെ ഭീമന്‍ കുഴിമാടങ്ങളുടെ ചിത്രമാണ് പുറത്തുവന്നിരിക്കുന്നത്. നഗരത്തിന്റെ വടക്കൻ അതിർത്തിയിലുള്ള ഒരു സ്മശാനത്തില്‍ 100 യാർഡ് നീളമുള്ള രണ്ട് കുഴികള്‍ കുഴിച്ചതായും ദൃശ്യങ്ങളില്‍ വ്യക്തമാണ്.

ന്യൂയോർക്ക് ടൈംസ്

ആണ് ചിത്രങ്ങള്‍ ആദ്യം പുറത്തുവിട്ടത്.

പകർച്ചവ്യാധിയുടെ വ്യാപ്തിയെക്കുറിച്ചുള്ള ഏറ്റവും ഗുരുതരമായ ചോദ്യങ്ങളാണ് അവ ഉയര്‍ത്തുന്നത്. ഫെബ്രുവരി 24-ന്, കുഴികള്‍ എടുക്കുന്ന സമയത്ത് ടെഹ്‌റാനിൽ നിന്ന് 75 മൈൽ (120 കിലോമീറ്റർ) തെക്ക് കോമിൽ നിന്നുള്ള ഒരു നിയമസഭാ സാമാജികൻ വൈറസിന്‍റെ വ്യാപ്തിയെക്കുറിച്ച് ആരോഗ്യ മന്ത്രാലയം കള്ളം പറയുകയാണെന്ന് ആരോപിച്ചിരുന്നു. ആ സമയത്ത് 50 പേര്‍ മരിച്ചുവെന്ന് പറയപ്പെടുമ്പോഴും വെറും 12 പേര്‍ മാത്രമേ കൊറോണ മൂലം മരണമടഞ്ഞിട്ടുള്ളൂ എന്നാണ് ഇറാന്‍ നല്‍കിയിരുന്ന ഔദ്യോഗിക വിശദീകരണം.

ആരോപണങ്ങള്‍ നിഷേധിക്കാന്‍ പത്ര സമ്മേളനം വിളിച്ചു ചേര്‍ത്ത ഉപ ആരോഗ്യമന്ത്രി ഇറാജ് ഹരിർച്ചിയെ തൊട്ടടുത്ത ദിവസം കോവിഡ് -19 പോസിറ്റീവ് എന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അതിനുശേഷമാണ് മുൻ നയതന്ത്രജ്ഞനും, സുപ്രീം നേതാവിന്റെ മുതിർന്ന ഉപദേശകനുമായ പാർലമെന്റ് അംഗം മഹാമാരി പിടിപെട്ട് മരണപ്പെടുന്നത്. ഖമേനിയുടെ മറ്റൊരു ഉപദേഷ്ടാവും ഇറാനിയൻ വിദേശനയത്തിലെ ഏറ്റവും ശക്തമായ ശബ്ധവുമായ അലി അക്ബർ വെലയതിയും രോഗത്തിന്‍റെ പിടിയിലാണെന്ന വാര്‍ത്തകള്‍ പുറത്തു വരുന്നുണ്ട്.

ആരോഗ്യ മന്ത്രാലയത്തിന്റെ ഏറ്റവും പുതിയ കണക്കുകൾ പ്രകാരം പതിനായിരത്തിലധികം ഇറാനികളില്‍ കോവിഡ് -19 സ്ഥിരീകരിച്ചിട്ടുണ്ട്. 429 ആളുകള്‍ ഇതുവരെ മരണപ്പെട്ടു. എന്നാല്‍ ഉപഗ്രഹ ചിത്രങ്ങള്‍ പുറത്തുവന്നതോടെ ഇറാനിലെ സ്ഥിതിഗതിഗള്‍ അത്യന്തം ഗുരുതരമായിരിക്കാമെന്ന സൂചനയാണ് നല്‍കുന്നത്.


Next Story

Related Stories