TopTop
Begin typing your search above and press return to search.

കോവിഡ് പ്രതിരോധത്തില്‍ മാതൃകയായി കണക്കാക്കിയിരുന്ന ദക്ഷിണ കൊറിയ രണ്ടാം തരംഗ ഭീഷണിയില്‍

കോവിഡ് പ്രതിരോധത്തില്‍ മാതൃകയായി കണക്കാക്കിയിരുന്ന ദക്ഷിണ കൊറിയ രണ്ടാം തരംഗ ഭീഷണിയില്‍

കോവിഡ് പ്രതിരോധത്തില്‍ മാതൃകയായി കണക്കാക്കിയിരുന്ന ദക്ഷിണ കൊറിയ രണ്ടാം തരംഗ ഭീഷണിയില്‍. സിയൂളിലും പ്രാന്ത പ്രദേശങ്ങളിലുമാണ് വീണ്ടും കോവിഡ് രോഗികളുടെ എണ്ണത്തില്‍ വര്‍ദ്ധന ദൃശ്യമായത്. പ്രതിദിന വര്‍ദ്ധന തുടരുകയാണെങ്കില്‍ കടുത്ത ശാരീരിക അകല നിയന്ത്രണങ്ങള്‍ വീണ്ടും നടപ്പിലാക്കുമെന്ന് സര്‍ക്കാര്‍ മുന്നറിയിപ്പ് നല്‍കി.വൈറസിനെ പൂര്‍ണ്ണമായും ഉന്മൂലനം ചെയ്യാന്‍ സാധിക്കില്ല എന്ന സംശയം ഉണര്‍ത്തുന്നതാണ് ദക്ഷിണ കൊറിയയില്‍ നിന്നുള്ള റിപ്പോര്‍ട്ടുകള്‍. മെയ് ആദ്യ വാരം തന്നെ ജനസാന്ദ്രതയേറിയ സിയൂള്‍ മേഖലയില്‍ പുതിയ രോഗവ്യാപനം ആരംഭിച്ചതായി തങ്ങള്‍ക്ക് വ്യക്തമായിരുന്നു എന്നു കൊറിയ സെന്‍റെര്‍സ് ഫോര്‍ ഡിസീസ് കണ്‍ട്രോള്‍ ആന്‍ഡ് പ്രിവന്‍ഷന്‍ തിങ്കളാഴ്ച വെളിപ്പെടുത്തി. ഞായറാഴ്ച ദക്ഷിണ കൊറിയയില്‍ 17 കോവിഡ് പോസിറ്റീവ് കേസുകളാണ് സ്ഥിരീകരിച്ചത്. തൊട്ട് മുന്‍പത്തെ രണ്ടു ദിവസങ്ങളില്‍ 48, 67 കേസുകളാണ് കണ്ടെത്തിയത്. ഇതുവരെ 12,438 കേസുകളാണ് രാജ്യത്തു ആകെ സ്ഥിരീകരിച്ചത്. ഇതില്‍ 280 പേര്‍ മരണപ്പെട്ടു. ചൈനയ്ക്ക് പുറത്തു ഏറ്റവും വലിയ കോവിഡ് വ്യാപനം ആദ്യമായി റിപ്പോര്ട്ട് ചെയ്തത് ദക്ഷിണ കൊറിയയില്‍ ആയിരുന്നു. ഫെബ്രുവരി അവസാനം പ്രതിദിനം 900 കേസുകള്‍ വരെ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടു. എന്നാല്‍ ശക്തമായ ട്രാക്കിംഗിലൂടെയും ടെസ്റ്റുകളുടെ എണ്ണം വര്‍ദ്ധിപ്പിച്ചും കോവിഡിന്റെ ഒന്നാം ഘട്ടത്തെ കൊറിയ വിജയകരമായി പിടിച്ചുകെട്ടുകയായിരുന്നു.


Next Story

Related Stories