TopTop
Begin typing your search above and press return to search.

'പരാതി സംബന്ധിച്ച രേഖകൾ പുറത്തുവിടാനാവില്ല', ലൈംഗികാരോപണത്തിൽ ജോ ബൈഡന്റെ അഭ്യർത്ഥന നിരസിച്ച് യുഎസ് സെനറ്റ്

പരാതി സംബന്ധിച്ച രേഖകൾ പുറത്തുവിടാനാവില്ല, ലൈംഗികാരോപണത്തിൽ ജോ ബൈഡന്റെ അഭ്യർത്ഥന നിരസിച്ച് യുഎസ് സെനറ്റ്

തനിക്കെതിരെയുള്ള ലൈംഗികാതിക്രമ ആരോപണത്തെ കുറിച്ചുള്ള പരാതിയുടെ രേഖകൾ അന്വേഷിച്ച് പുറത്തുവിടണമെന്ന ഡെമോക്രാറ്റിക് പ്രസിഡന്റ് സ്ഥാനാര്‍ഥി ജോ ബൈഡന്‍റെ അഭ്യർത്ഥന യുഎസ് സെനറ്റ് നിരസിച്ചു. 27 വർഷം മുമ്പ് ജോ ബൈഡൻ തന്നെ ലൈംഗികമായി പീഡിപ്പിച്ചുവെന്ന ആരോപിച്ചുകൊണ്ട് ുൻ സെനറ്റ് ജീവനക്കാരിയായ താര റീഡ് രംഗത്തുവന്നതോടെ അമേരിക്കന്‍ രാഷ്ട്രീയത്തിന് കൂടുതല്‍ ചൂട് പിടിച്ചിരുന്നു. എന്നാല്‍ 'ണയാണത്. ഒരിക്കലും അങ്ങനെ സംഭവിച്ചിട്ടില്ല'- എന്ന് കഴിഞ്ഞ ദിവസം എം.എസ്.എൻ.ബി.സി-ക്ക് നല്‍കിയ ആഭിമുഖ്യത്തില്‍ ബൈഡന്‍' വ്യക്തമാക്കി. സംഭവം നടന്നപ്പോള്‍തന്നെ താന്‍ പരാതിപ്പെട്ടിരുന്നു എന്നാണ് താര റീഡ് പറയുന്നത്. അങ്ങിനെയെങ്കില്‍ പരാതിയുമായി ബന്ധപ്പെട്ട ഏതെങ്കിലും രേഖ പരസ്യപ്പെടുത്താൻ ദേശീയ ആർക്കൈവ്‌സിനോട് ആവശ്യപ്പെടുമെന്നും ബൈഡന്‍ ആവശ്യപ്പെട്ടിരുന്നു.

എന്നാൽ, സെനറ്റ് പ്രസക്തമായ നിയമങ്ങൾ അവലോകനം ചെയ്യുകയും കർശനമായ രഹസ്യാത്മകത ആവശ്യപ്പെടുന്ന കേസായതിനാല്‍ വിവരങ്ങൾ വെളിപ്പെടുത്താൻ സെക്രട്ടറിക്ക് വിവേചനാധികാരമില്ലെന്ന് നിയമോപദേശം നല്‍കുകയും ചെയ്തുവെന്നാണ് സെനറ്റ് സെക്രട്ടറി വ്യക്തമാക്കിയത്. രേഖകൾ നിലവിലുണ്ടോ എന്ന് സെനറ്റിന് വെളിപ്പെടുത്താൻ കഴിയുമോ; രേഖകൾ നിയമാനുസൃതമായി വെളിപ്പെടുത്താൻ കഴിയുന്ന ആരെങ്കിലും ഉണ്ടോ; 1990 കളിൽ നടന്നുവെന്ന് ആരോപിക്കുന്ന ഒരു ലൈംഗിക പീഡന പരാതിയുടെ മേൽനോട്ടം വഹിക്കാന്‍ ഏതെങ്കിലും നടപടിക്രമങ്ങൾ സെനറ്റിന് ഉണ്ടോ എന്നീ പ്രധാനപ്പെട്ട മൂന്നു ചോദ്യങ്ങള്‍ ബൈഡന്‍റെ കാമ്പെയ്ൻ സംഘം ചോദിച്ചിരുന്നു.

അതോടെ, ഉത്തരങ്ങളേക്കാൾ കൂടുതൽ ചോദ്യങ്ങൾ അവശേഷിപ്പിക്കുന്ന ആരോപണമായി അത് മാറിയിരിക്കുകയാണ്. അതില്‍ വ്യക്തമായ നിലപാടെടുക്കാന്‍ കഴിയാത്ത അവസ്ഥയിലാണ് സെനറ്റില്‍ ഭൂരിപക്ഷമുള്ള റിപ്പബ്ലിക്കന്മാര്‍. 'എന്നെ സംബന്ധിച്ചിടത്തോളം ഒന്നും മറച്ചു വയ്ക്കാന്‍ ഇല്ലെന്നും, അത്തരത്തിലുള്ള എന്തെങ്കിലും മോശം പ്രവര്‍ത്തി ഞാന്‍ ചെയ്തിട്ടുണ്ടെങ്കില്‍ ലോകം അറിയട്ടെ' എന്നുമാണ് ബൈഡന്‍ പരസ്യമായി പ്രതികരിച്ചത്.

ബൈഡൻ തന്‍റെ ശരീരത്തില്‍ മോശമായി സ്പര്‍ശിച്ചു എന്ന് 2019-ൽതന്നെ റീഡ് ആരോപിച്ചിരുന്നു. എന്നാല്‍, അദ്ദേഹം ഡെമോക്രാറ്റിക് പ്രസിഡന്റ് സ്ഥാനാര്‍ത്ഥിയായി പ്രഖ്യാപിക്കപ്പെട്ടതോടെയാണ്‌ അത് 'ലൈംഗികാതിക്രമം' ആയി മാറിയത്.


Next Story

Related Stories