TopTop
Begin typing your search above and press return to search.

പട്ടിയിറച്ചി ഭക്ഷണമാക്കുന്നത് നിരോധിക്കാന്‍ ചൈനീസ് നഗരമായ ഷെൻ‌ഷെൻ, കാരണങ്ങൾ പലതാണ്

പട്ടിയിറച്ചി ഭക്ഷണമാക്കുന്നത് നിരോധിക്കാന്‍ ചൈനീസ് നഗരമായ ഷെൻ‌ഷെൻ, കാരണങ്ങൾ പലതാണ്

പട്ടികളേയും പൂച്ചകളേയും ഭക്ഷിക്കുന്നത് നിരോധിക്കുന്ന ആദ്യത്തെ ചൈനീസ് നഗരമാകാന്‍ ഒരുങ്ങുകയാണ് ഷെൻ‌ഷെൻ. കാട്ടുമൃഗങ്ങളുടെ മാംസം ഭക്ഷിക്കുന്നതും, രാജ്യവ്യാപകമായി വന്യജീവി വ്യാപാരം ചെയ്യുന്നതും നിയന്ത്രിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് ചൈനയുടെ നാഷണൽ പീപ്പിൾസ് കോൺഗ്രസ് കഴിഞ്ഞ തിങ്കളാഴ്ച ഒരു ഉത്തരവിറക്കിയിരുന്നു. വന്യമൃഗങ്ങളെ ഭക്ഷണത്തിന് ഉപയോഗിക്കുന്നത് നിയന്ത്രിക്കുന്നതിനായി മുനിസിപ്പൽ സർക്കാർ കൊണ്ടുവന്ന കൂടുതൽ വിപുലമായ ഒരു കരട് ചട്ടം ഉടന്‍ അംഗീകരിക്കപ്പെടുമെന്നാണ് കരുതുന്നത്. ഈ വർഷാവസാനംതന്നെ രാജ്യത്തെ വന്യജീവി സംരക്ഷണ നിയമത്തിൽ ഈ നടപടികൾ ഉൾപ്പെടുത്തുമെന്നാണ് പ്രതീക്ഷ.

ചൈനയില്‍ കൊറോണ വൈറസ് പൊട്ടിപ്പുറപ്പെട്ടത് വുഹാനിലെ ഒരു മാർക്കറ്റിൽ വിറ്റ വന്യജീവി മാംസത്തില്‍ നിന്നാണെന്ന തരത്തിലുള്ള അഭ്യൂഹങ്ങള്‍ നിലനില്‍ക്കുന്നുണ്ട്. അതിനോടുള്ള സര്‍ക്കാറിന്‍റെ പ്രതികരണമാണ് ഈ നീക്കത്തിലൂടെ വ്യക്തമാകുന്നതെന്ന് നിരീക്ഷിക്കപ്പെടുന്നു. എന്നാല്‍ കൊറോണയുടെ പശ്ചാത്തലത്തിലല്ല ഷെൻ‌ഷെൻ സര്‍ക്കാര്‍ പട്ടി, പൂച്ച തുടങ്ങിയവയുടെ മാംസത്തിന് നിരോധനം ഏര്‍പ്പെടുത്താന്‍ പോകുന്നത്. മറിച്ച്, മനുഷ്യരും വളർത്തുമൃഗങ്ങളും തമ്മിലുള്ള പ്രത്യേക ബന്ധത്തിന്റെ ഒരു വശമെന്ന നിലയിലാണ്.

വടക്കുകിഴക്കൻ ചൈനയുടെ ചില ഭാഗങ്ങളിലും ഷെൻ‌ഷെന്‍ ഉള്‍പ്പെടുന്ന ഗുവാങ്‌ഡോങ്ങിലും പട്ടിയുടേയും പൂച്ചയുടേയും മാസം കഴിക്കുന്നവര്‍ ധാരാളമുണ്ട്. എന്നാല്‍ ചൈനയുടെ മറ്റു ഭാഗങ്ങളില്‍ അത് അത്ര പ്രശസ്തവുമല്ല. 2017 ൽ തായ്‌വാൻ പട്ടികളേയും പൂച്ചകളേയും ഭക്ഷിക്കുന്നത് നിരോധിച്ചിരുന്നു. കരട് നിയമത്തില്‍ പൊതുജനാഭിപ്രായം സ്വരൂപിക്കുന്നതിനായി മാർച്ച് 5 വരെ സമയം നല്‍കിയിരിക്കുകയാണ് ഷെൻ‌ഷെൻ. എന്നാല്‍, നിയമം എന്ന് അന്തിമമായി പാസാക്കുമെന്നോ, നടപ്പില്‍ വരുമെന്നോ വ്യക്തമല്ല.


Next Story

Related Stories