TopTop
Begin typing your search above and press return to search.

"ഞാൻ ചൈനീസ് ചാരൻ തന്നെ" - ചാരപ്പണിക്ക് യുഎസ്സിൽ അറസ്റ്റിലായ സിംഗപ്പൂർ പൗരന്‍, കൺസൾട്ടൻസി മറയാക്കി വിവരം ശേഖരിച്ചെന്ന് കുറ്റസമ്മതം

"ഞാൻ ചൈനീസ് ചാരൻ തന്നെ" - ചാരപ്പണിക്ക് യുഎസ്സിൽ അറസ്റ്റിലായ സിംഗപ്പൂർ പൗരന്‍, കൺസൾട്ടൻസി മറയാക്കി വിവരം ശേഖരിച്ചെന്ന് കുറ്റസമ്മതം

ചൈനയുടെ ഏജന്റായി പ്രവർത്തിച്ചുവെന്ന് ആരോപിച്ചുകൊണ്ട്‌ യു.എസില്‍ പിടിക്കപ്പെട്ട സിംഗപ്പൂര്‍ പൌരന്‍ കുറ്റം സമ്മതിച്ചു. അമേരിക്കയിലെ തന്റെ രാഷ്ട്രീയ കൺസൾട്ടൻസി ഉപയോഗിച്ചാണ് ജുൻ വെ യോ ചൈനക്കുവേണ്ടി രഹസ്യാന്വേഷണ വിവരങ്ങൾ ശേഖരിച്ചതെന്നു യുഎസ് അധികൃതർ പറയുന്നു. ചെംഗ്ഡുവിലെ യുഎസ് കോൺസുലേറ്റ് അടച്ചുപൂട്ടാൻ ചൈന നേരത്തെ ഉത്തരവിട്ടിരുന്നു. ഹ്യൂസ്റ്റണിലെ ചൈനയുടെ കോൺസുലേറ്റ് യുഎസും അടപ്പിച്ചിരുന്നു. അതിനു പ്രതികാരമായാണ് യുഎസ് കോൺസുലേറ്റ് ചൈനയും അടപ്പിച്ചത്. ചൈനീസ് ചാരനെന്ന് പറയപ്പെടുന്ന ജുൻ വെ യോയുടെ അറസ്റ്റും കുറ്റ സമ്മതവും ഇരു രാജ്യങ്ങളും തമ്മിലുള്ള നയതന്ത്ര പ്രതിസന്ധി കൂടുതല്‍ സങ്കീര്‍ണ്ണമാക്കും.

കോൺസുലേറ്റുകൾ ചാരപ്രവർത്തികൾക്കായി ഉപയോഗിക്കുന്നുവെന്നാണ് അമേരിക്കയുടെ ആരോപണം. ഹ്യൂസ്റ്റണിലെ ചൈനീസ് കോൺസുലേറ്റ് ആണ് ചാരപ്രവര്‍ത്തനങ്ങളുടെ സിരാകേന്ദ്രം എന്ന് യുഎസ് സ്റ്റേറ്റ് സെക്രട്ടറി മൈക്ക് പോംപിയോ ആരോപിച്ചിരുന്നു. ചൈനയുടെ കോൺസുലേറ്റ് അടയ്ക്കാനുള്ള തീരുമാനം അമേരിക്കൻ ജനതയുടെ സ്വകാര്യ വിവരങ്ങളും ഭൌദ്ധികസ്വത്തും സംരക്ഷിക്കാനാണെന്നും അദ്ദേഹം പറയുന്നു.

2015മുതല്‍ 19 വരെ ചൈനീസ് ചാരനായി പ്രവര്‍ത്തിച്ചുവെന്നാണ് ഫെഡറൽ കോടതിയിൽ ജുൻ വെ യോ കുറ്റസമ്മതം നടത്തിയതെന്ന് യുഎസ് നീതിന്യായ വകുപ്പ് പ്രസ്താവനയിൽ പറഞ്ഞു. ചൈനീസ് രഹസ്യാന്വേഷണ വിഭാഗങ്ങള്‍ക്ക് നല്‍കാനായി വിലയേറിയതും അല്ലാത്തതുമായ വിവരങ്ങൾ ശേഖരിക്കുന്നതിലായിരുന്നു ഇയാളുടെ ശ്രദ്ധ. 2019ലാണ് ഇയാള്‍ അറസ്റ്റിലാകുന്നത്.

കെവിഡ് 19 പൊട്ടിപ്പുറപ്പെട്ടതിന് പിന്നാലെ ചൈനയുമായുള്ള അമേരിക്കയുടെ ബന്ധം കൂടുതൽ വഷളായിരുന്നു. സാമ്പത്തികവും സാങ്കേതികവുമായ മേഖലകളിൽ ചൈനയുമായുള്ള പല ഇടപാടുകളിൽ നിന്നും അമേരിക്ക പിന്മാറുകയും ചെയ്തിരുന്നു. സ്ഥിതി കൂടുതൽ വഷളായി വരുന്നതിന്റെ സൂചനകളാണ് ഇപ്പോൾ പുറത്തുവന്നുകൊണ്ടിരിക്കുന്നത്.


Next Story

Related Stories