TopTop
Begin typing your search above and press return to search.

സ്‌പെയിനില്‍ കൊവിഡ് മരണം 10,000 കടന്നു, മരുന്നും വെന്റിലേന്ററുകളും അമേരിക്ക റഷ്യയില്‍ നിന്ന് വാങ്ങും

സ്‌പെയിനില്‍ കൊവിഡ് മരണം 10,000 കടന്നു, മരുന്നും വെന്റിലേന്ററുകളും അമേരിക്ക റഷ്യയില്‍ നിന്ന് വാങ്ങും

കൊവിഡ് 19 (കൊറോണ വൈറസ്) മൂലമുള്ള മരണസംഖ്യ സ്പെയിനിൽ 10,000 കടന്നു. 10,003 പേരാണ് ഇതുവരെ സ്പെയിനിൽ കൊവിഡ് മൂലം മരിച്ചത്. 6120 പുതിയ കേസുകളും 616 പുതിയ മരണങ്ങളും സ്‌പെയിനിലുണ്ടായി. ആകെ 1,10,238 കൊവിഡ് കേസുകളാണ് സ്‌പെയിനില്‍ സ്ഥിരീകരിച്ചിരിക്കുന്നത്. ഇറ്റലിയില്‍ 13,155 മരണം. 1,10,574 കേസുകള്‍. കഴിഞ്ഞ 24 മണിക്കൂറില്‍ ഇറ്റലയില്‍ പുതിയ കേസുകളോ മരണങ്ങളോ ഇല്ല. യുഎസില്‍ മൊത്തം കൊവിഡ് കേസുകള്‍ രണ്ട് ലക്ഷം കടന്നു. 2,15,344 പേര്‍ക്കാണ് ഇതുവരെ കൊവിഡ് സ്ഥിരീകരിച്ചത്. മരണം 5112 ആയി. ഫ്രാന്‍സ് മരണസംഖ്യയില്‍ ചൈനയെ മറികടന്നു. ഇതുവരെ 56,989 കേസുകള്‍ സ്ഥിരീകരിച്ച ഫ്രാന്‍സില്‍ 4032 പേരാണ് മരിച്ചത്.

ലോകത്താകെ കൊവിഡ് 19 കേസുകൾ ഒമ്പതര ലക്ഷം കടന്നു. 9,50,504 പേർക്കാണ് ഇതുവരെ കൊവിഡ് ബാധിച്ചിരിക്കുന്നത്. 48,276 പേർ മരിച്ചു. 2,02,631 പേർക്ക് അസുഖം ഭേദമായി. ചൈനയില്‍ 3318 പേരാണ് ഇതുവരെ മരിച്ചത്. 35 പുതിയ കേസുകളടക്കം ആകെ 81,589 കേസുകള്‍. ആറ് പുതിയ മരണങ്ങള്‍. ഇറാനില്‍ മരണം 3160 ആയി. യുകെയില്‍ 2352 പേരാണ് ഇതുവരെ മരിച്ചത്.

അവശ്യമരുന്നുകളും അടിയന്തര മെഡിക്കല്‍ സാമഗ്രികളുമില്ലാതെ വലയുന്ന യുഎസ് ഇവ റഷ്യയില്‍ നിന്ന് വാങ്ങുന്നു. യുഎസ് പ്രസിഡൻ്റ് ഡോണൾഡ് ട്രംപ്, റഷ്യൻ പ്രസിഡൻ്റ് വ്ളാദിമിർ പുടിനുമായി നടത്തിയ ഫോൺ സംഭാഷണത്തിലാണ് ഇത് സംബന്ധിച്ച് തീരുമാനമായത്. ന്യൂയോര്‍ക്കില്‍ 72 മണിക്കൂറില്‍ കേസുകള്‍ ഇരട്ടിയായി 1900 കടന്നു. ന്യൂ ഓര്‍ലിയന്‍സ് സതേണ്‍ കാലിഫോർണിയ പോലുള്ള മേഖലകളില്‍ കൊറോണ വൈറസ് കാര്യമായി വ്യാപിച്ചിട്ടുണ്ട്. ആരോഗ്യപ്രവര്‍ത്തകര്‍ക്ക് ആവശ്യമുള്ള സംരക്ഷണസാമഗ്രികള്‍ ആവശ്യത്തിനില്ലെന്ന് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് സമ്മതിച്ചു.

ആഭ്യന്തര വിമാന സര്‍വീസുകള്‍ പൂര്‍ണമായും നിര്‍ത്തിവയ്ക്കാന്‍ ആലോചിക്കുന്നതായി പ്രസിഡന്റ് ട്രംപ് അറിയിച്ചു. നിലവില്‍ ന്യൂയോര്‍ക്കിനും ഡിട്രോയിറ്റിനുമിടയില്‍ ചുരുക്കം സര്‍വീസുകള്‍ തുടരുന്നുണ്ട്. ലോക്ക് ഡൗണിലുള്ള ഇന്ത്യ അടക്കമുള്ള രാജ്യങ്ങളില്‍ നിന്ന് പൗരന്മാരെ തിരിച്ചുകൊണ്ടുവരാനുള്ള നടപടികളിലാണ് യുഎസ്. അതേസമയം റഷ്യയില്‍ ഇതുവരെ 2777 കൊവിഡ് കേസുകളും 24 മരണങ്ങളും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.


Next Story

Related Stories