TopTop
Begin typing your search above and press return to search.

ഇസ്രയേല്‍ ആരോഗ്യ മന്ത്രിക്ക് കൊവിഡ്, പ്രധാനമന്ത്രി നെതന്യാഹുവും മൊസാദ് തലവനും ഐസൊലേഷനില്‍

ഇസ്രയേല്‍ ആരോഗ്യ മന്ത്രിക്ക് കൊവിഡ്, പ്രധാനമന്ത്രി നെതന്യാഹുവും മൊസാദ് തലവനും ഐസൊലേഷനില്‍

ഇസ്രയേല്‍ ആരോഗ്യ മന്ത്രി യാക്കോവ് ലിറ്റ്‌സ്മാന് കൊവിഡ് 19 സ്ഥിരീകരിച്ചു. അദ്ദേഹത്തിന്റെ ഭാര്യയ്ക്കും കൊവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. യാക്കോവ് ലിറ്റ്‌സ്മാനുമായി സമ്പര്‍ക്കം പുലര്‍ത്തിയ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു സ്വയം ക്വാറന്റൈന്‍ ചെയ്തു. ചാരസംഘടന മൊസാദിന്റേയും നാഷണല്‍ സെക്യൂരിറ്റി കൗണ്‍സിലിന്റേയും തലവന്മാരും ക്വാറന്റൈന്‍ ചെയ്തിരിക്കുകയാണ്. യാക്കോവ് ലിറ്റ്‌സ്മാനുമായി സമ്പര്‍ക്കം പുലര്‍ത്തിയിട്ടുള്ള സാഹചര്യത്തിലാണിത്. ഇസ്രയേല്‍ ആരോഗ്യ മന്ത്രാലയമാണ് ഇക്കാര്യങ്ങള്‍ അറിയിച്ചത്.

അടുത്ത സഹായിക്ക് വൈറസ് സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് നെതന്യാഹു നേരത്തെ തന്നെ ഐസൊലേഷനിലായിരുന്നതായി ഇസ്രയേലി മാധ്യമങ്ങള്‍ പറയുന്നു. യാക്കോവ് ലിറ്റ്‌സ്മാന്റേയും ഭാര്യയുടേയും ആരോഗ്യനില തൃപ്തികരമാണെന്ന് ആരോഗ്യ മന്ത്രാലയം അറിയിച്ചു. കഴിഞ്ഞ രണ്ടാഴ്ചക്കിടെ ആരോഗ്യ മന്ത്രിയുമായി സമ്പര്‍ക്കം പുലര്‍ത്തിയിട്ടുള്ളവരെല്ലാം ഐസൊലേഷനില്‍ പോകാന്‍ നിര്‍ദ്ദേശം നല്‍കുമെന്ന് ആരോഗ്യമന്ത്രാലയം അറിയിച്ചു. ഇരുവരും ആരോഗ്യമന്ത്രി ലിറ്റ്സ്മാനുമായി സമ്പർക്കം പുലർത്തിയിരുന്നു. പ്രധാനമന്ത്രി നെതന്യാഹുവിൻ്റെ പരിശോധനാഫലം ഇതുവരെ നെഗറ്റീവ് ആണ്.


Next Story

Related Stories