TopTop
Begin typing your search above and press return to search.

ഖ്വാസെം സൊലൈമാനിയുടെ സംസ്കാരച്ചടങ്ങിൽ തിരക്കിൽപ്പെട്ട് മരിച്ചത് 35 പേർ

ഖ്വാസെം സൊലൈമാനിയുടെ സംസ്കാരച്ചടങ്ങിൽ തിരക്കിൽപ്പെട്ട് മരിച്ചത് 35 പേർ

ഇറാനിൽ ഖ്വാസെം സൊലൈമാനിയുടെ സംസ്കാരച്ചടങ്ങിനിടെയുണ്ടായ തിക്കിലും തിരക്കിലും പെട്ട് 35 പേർ മരിച്ചതായി റിപ്പോർട്ട്. 48 പേർക്ക് പരിക്കേറ്റതായും വിവരമുണ്ട്. ഇറാന്റെ ദേശീയ ടെലിവിഷനാണ് ഈ വാർത്ത റിപ്പോർട്ട് ചെയ്യുന്നത്. സൊലൈമാനിയുടെ ജന്മദേശമായ കെർമാനിലാണ് സംസ്കാരച്ചടങ്ങുകൾ നടന്നത്.

ഇറാഖിൽ അമേരിക്ക നടത്തിയ വ്യോമാക്രമണത്തിലാണ് സൊലൈമാനി കൊല്ലപ്പെട്ടത്. രാജ്യത്ത് വലിയ ജനവികാരമാണ് യുഎസ്സിനെതിരെ ഉയർന്നിട്ടുള്ളത്. ബാഗ്ദാദ് വിമാനത്താവളത്തിൽ നിന്നും വരുമ്പോഴാണ് ഇദ്ദേഹത്തിനെതിരെ ആക്രമണമുണ്ടായത്.

ഇതിനിടെ ഇറാൻ പാർലമെന്റ് യുഎസ് സേനയെ തീവ്രവാദസംഘടനയായി പ്രഖ്യാപിച്ച് പ്രമേയം പാസ്സാക്കി. എല്ലാ യുഎസ് സേനാ വിഭാഗങ്ങളെയും "തീവ്രവാദികൾ" എന്ന് പ്രഖ്യാപിക്കുന്ന പ്രമേയമാണ് പാസ്സാക്കപ്പെട്ടത്. തങ്ങൾക്കെതിരെ നീങ്ങിയാൽ വൻ തിരിച്ചടി നേരിടുമെന്ന ട്രംപിന്റെ ഭീഷണി തള്ളിയാണ് ഇറാന്റെ പ്രതികരണം എന്നതും ശ്രദ്ധേയമാണ്.

പുതിയ സംഭവങ്ങളുടെ പശ്ചാത്തലത്തിൽ രാജ്യത്ത് നിന്ന് പിൻവാങ്ങണമെന്ന് യുഎസ് സേനയ്ക്ക് ഇറാഖ് പാര്‍ലമെന്റും നേരത്തെ മുന്നറിയിപ്പ് നൽകിയിരുന്നു. ഇതിന് പുറമെ ഇറാൻ വിഷയത്തിൽ അടുത്ത സഖ്യകക്ഷികളുടെ പോലും പിന്തുണ തേടുന്നതില്‍ യുഎസിന് തിരിച്ചടി നേരിടുകയും ചെയ്തിരുന്നു. ഇസ്രായേൽ ഈ സംഭവത്തിൽ തങ്ങൾക്ക് പങ്കില്ലെന്ന് വ്യക്തമാക്കുകയുണ്ടായി.

ഇറാന്‍ പ്രതികരിച്ചാല്‍ അവിടുത്തെ സാസ്‌ക്കാരിക കേന്ദ്രങ്ങള്‍ തകര്‍ക്കുമെന്ന ട്രംപിന്റെ പ്രസ്താവനയും അമേരിക്കയ്ക്ക് തിരിച്ചടിയായിരുന്നു. വിശ്വസ്ത അനുയായി ആയിരുന്ന ബ്രിട്ടന്‍ ഇതിനെതിരെ രംഗത്തുവന്നു.


Next Story

Related Stories