TopTop
Begin typing your search above and press return to search.

മഹാമാരികള്‍ക്ക് ഉത്തരവാദി മനുഷ്യര്‍ മാത്രം, എങ്ങനെയും സാമ്പത്തിക വളര്‍ച്ച എന്ന നിലപാട് മാറ്റിയില്ലെങ്കില്‍ കൂടുതല്‍ വലിയ ദുരന്തങ്ങളെന്ന് ശാസ്ത്രലോകം

മഹാമാരികള്‍ക്ക് ഉത്തരവാദി മനുഷ്യര്‍ മാത്രം, എങ്ങനെയും സാമ്പത്തിക വളര്‍ച്ച എന്ന നിലപാട് മാറ്റിയില്ലെങ്കില്‍ കൂടുതല്‍ വലിയ ദുരന്തങ്ങളെന്ന് ശാസ്ത്രലോകം

കോവിഡ് 19 പോലുള്ള മഹാമാരിക്ക് ഉത്തരവാദി ഒരേ ഒരു ജീവി വര്‍ഗം മാത്രമാണെന്നും അത് മനുഷ്യരാണെന്നുമുള്ള മുന്നറിയിപ്പും വിശദീകരണവുമായി ശാസ്ത്ര സമൂഹം. ലോകത്തിലെ ഏറ്റവും പ്രമുഖരായ ശാസ്ത്രകാരന്മാരാണ് സാമ്പത്തിക വളര്‍ച്ച മാത്രം ലക്ഷ്യമിട്ട് മനുഷ്യന്‍ നടത്തുന്ന വികസന പ്രവര്‍ത്തനങ്ങളാണ് കൊറോണ പോലുള്ള വൈറസുകള്‍ക്ക് കാരണമെന്ന മുന്നറിയിപ്പ് നല്‍കിയിട്ടുള്ളത്. ജീവനെ നിലനിര്‍ത്തുന്ന പ്രകൃതിയിലെ സംവിധാനങ്ങള്‍ ഇല്ലാതാക്കുക വഴി നിലനില്‍പ്പ് ഭീഷണിയാണ് മനുഷ്യ വംശം നേരിടുന്നതെന്നും ഇന്റര്‍ഗവണ്‍മെന്റല്‍ സയന്‍സ് പോളിസി പ്ലാറ്റ്‌ഫോം ഓണ്‍ ബയോ ഡൈവേഴ്‌സിറ്റി ആന്റ് ഇക്കോ സിസ്റ്റം സര്‍വീസസ് പ്രസിദ്ധീകരിച്ച പഠനത്തില്‍ പറയുന്നു.

ഇന്നലെ പ്രസിദ്ധീകരിച്ച പഠനത്തില്‍ ഡോ. പീറ്റര്‍ ദാസക്ക് ഇങ്ങനെ പറയുന്നു ' അനിയന്ത്രിതമായ വന നശീകരണം, കാര്‍ഷിക മേഖലയുടെ നിയന്ത്രണമില്ലാത്ത രീതിയിലുള്ള വ്യാപനം, ഖനനം, അടിസ്ഥാന സൗകര്യ വികസനം, എന്നിവയ്ക്ക് പുറമെ വന്യ ജീവികളെ ചൂഴണം ചെയ്യുന്നതും പകര്‍ച്ച വ്യാധികള്‍ക്ക് അനുയോജ്യമായ സാഹചര്യമൊരുക്കുന്നു' മനുഷ്യന്റെ ഇത്തരത്തിലുള്ള പ്രവര്‍ത്തനങ്ങള്‍ മനുഷ്യനും വന്യ ജീവികളുമായുള്ള സമ്പര്‍ക്ക്ം വര്‍ധിപ്പിക്കുന്നു. 70 ശതമാനത്തോളം പകര്‍ച്ച വ്യാധികളും പടരുന്നത് ഇങ്ങനെയാണെന്നും പ്രബന്ധത്തില്‍ സൂചിപ്പിക്കുന്നു. ഇതിന് പുറമെ തീവ്രമായ നഗരവല്‍ക്കരണവും, വ്യോമഗതാഗത്തില്‍ ഉണ്ടായ വന്‍ വര്‍ധനയും പ്രശ്‌നങ്ങള്‍ ഗുരുതരമാക്കി. വവ്വാലുകളില്‍ അപകടകാരി അല്ലാതിരുന്ന വൈറസുകള്‍ മനുഷ്യനെത്തിയതോടെ വലിയ നാശം വിതച്ചു തുടങ്ങിയെന്നും പ്രബന്ധത്തില്‍ വിശദീകരിക്കുന്നു. കോവിഡ് 19 എന്നത് തുടക്കം മാത്രമായിരിക്കാം എന്നും അവര്‍ മുന്നറിയിപ്പ് നല്‍കുന്നു. ഇനി നമ്മള്‍ എങ്ങനെ മുന്നോട്ടുപോകുന്നുവെന്നതും ഏത് രീതിയിലുള്ള തീരുമാനങ്ങളെടുക്കുന്നുവെന്നതും പ്രധാനമാണ്. ഭാവിയിലുണ്ടാകുന്ന മഹാമാരികള്‍ കുടുതല്‍ അപകടകാരികളും അതിവേഗത്തില്‍ പടരാന്‍ സാധ്യതയുള്ളതുമായിരിക്കുമെന്നും മുന്നറിയിപ്പ് നല്‍കുന്നു. ' പകര്‍ച്ച വ്യാധികള്‍ പടരുന്നതിന്റെ വേഗം വരും കാലങ്ങളില്‍ കൂടുതല്‍ തീവ്രമാകാനാണ് സാധ്യത. വൈറസുകളുടെ വ്യാപന വേഗവും കൂടും. കൂടുതല്‍ ജീവഹാനി ഉണ്ടാകുന്ന സാഹചര്യം ഉണ്ടാകും' പഠനം മുന്നറിയിപ്പ് നല്‍കുന്നു വിവിധ സര്‍ക്കാരുകള്‍ ഇപ്പോഴത്തെ പ്രതിസന്ധി പരിഹരിക്കാന്‍ ഉണ്ടാക്കിയ സാമ്പത്തിക പാക്കേജുകള്‍ പരിസ്ഥിതി സംരക്ഷണ പ്രവര്‍ത്തനങ്ങള്‍ക്ക് വേണ്ടി ഉപയോഗിക്കണം. രാഷ്ട്രീയ താല്‍പര്യം മുന്‍നിര്‍ത്തി പരിസ്ഥിതി സംരക്ഷണം മറക്കുകയും കാര്‍ഷിക, വ്യേമ, ഊര്‍ജ്ജ വ്യവസായങ്ങള്‍ക്ക് കൂടുതല്‍ പണം ചിലവഴിക്കുകയും ചെയ്താല്‍ തിരിച്ചുപിടിക്കാന്‍ കഴിയാത്ത ദുരന്തമാണ് സംഭവിക്കുകയെന്നും പഠനം മുന്നറിയിപ്പ് നല്‍കുന്നു. ' മനുഷ്യസമൂഹത്തിന്റെ ആരോഗ്യമെന്നത് പരിസ്ഥിതിയുടെയും വന്യജീവികളുടെയും ജൈവ വ്യവസ്ഥയുടെയും നിലനില്‍പ്പുമായി ബന്ധപ്പെട്ടാണിരിക്കുന്നത്. ' ഡോ. ദസ്സാക്ക് വിശദമാക്കി. നേരത്തെ ഐക്യരാഷ്ട്ര സഭയുടെ പരിസ്ഥിതി വിഭാഗം തലവനും ഇതേ തരത്തിലുള്ള ആശങ്കകള്‍ പുറപ്പെടുവിക്കുകയും മുന്നറിയിപ്പുകള്‍ നല്‍കുകയും ചെയ്തിരുന്നു. എന്നാല്‍ ലോക രാഷ്ട്രങ്ങള്‍ ഒന്നും ശാസ്ത്ര സമൂഹത്തിന്റെ മുന്നറിയിപ്പിനോട് ഇതുവരെ പ്രതികരിച്ചിട്ടില്ല. പ്രഖ്യാപിക്കപ്പെട്ട ഉത്തേജക പാക്കേജുകള്‍ ഇപ്പോള്‍ തുടരുന്ന തരത്തിലുള്ള വികസന മാതൃകകള്‍ക്ക് വേണ്ടിയാണ്ാണ് വകയിരുത്തിയിട്ടുമുളളത്.

  • ഇതര സംസ്ഥാനങ്ങളില്‍ ചികിത്സ ആവശ്യത്തിന് പോയവര്‍, ചികിത്സ കഴിഞ്ഞവര്‍.
  • സംസ്ഥാനത്ത് വിദഗ്ധ ചികിത്സയ്ക്ക് രജിസ്റ്റര്‍ ചെയ്ത് തീയതി നിശ്ചയിച്ച മറ്റു സംസ്ഥാനങ്ങളിലെ താമസക്കാര്‍.
  • പഠനാവശ്യത്തിന് മറ്റു സംസ്ഥാനങ്ങളിലേക്കു പോയി പഠനം പൂര്‍ത്തീകരിച്ചവര്‍.
  • പരീക്ഷ, ഇന്‍റര്‍വ്യു എന്നിവയ്ക്കായി മറ്റു സംസ്ഥാനങ്ങളില്‍ പോയവര്‍.
  • തീര്‍ത്ഥാടനം, വിനോദയാത്ര, ബന്ധുഗൃഹ സന്ദര്‍ശനം എന്നിവയ്ക്കു പോയി മറ്റു സംസ്ഥാനങ്ങളില്‍ കുടുങ്ങിപ്പോയവര്‍.
  • ലോക്ക്ഡൗണ്‍മൂലം അടച്ച വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ കേരളീയരായ വിദ്യാര്‍ത്ഥികള്‍.
  • ജോലി നഷ്ടപ്പെട്ടതുകൊണ്ടോ റിട്ടയര്‍ ചെയ്തതിനാലോ നാട്ടിലേക്ക് വരേണ്ടവര്‍.
  • അയല്‍ സംസ്ഥാനങ്ങളിലേക്ക് കൃഷിപ്പണിക്ക് പോയവർ.

Next Story

Related Stories