TopTop
Begin typing your search above and press return to search.

ഫാഹിം സ്വാലിഹ് കൊലക്കേസില്‍ ഒരാള്‍ അറസ്റ്റില്‍; പിടിയിലായത് കൊല്ലപ്പെട്ട വ്യവസായിയുടെ സാമ്പത്തികകാര്യങ്ങള്‍ കൈകാര്യം ചെയ്തിരുന്നയാള്‍

ഫാഹിം സ്വാലിഹ് കൊലക്കേസില്‍ ഒരാള്‍ അറസ്റ്റില്‍; പിടിയിലായത് കൊല്ലപ്പെട്ട വ്യവസായിയുടെ സാമ്പത്തികകാര്യങ്ങള്‍ കൈകാര്യം ചെയ്തിരുന്നയാള്‍

പ്രമുഖ ടെക് വ്യവസായി ഫാഹിം സ്വാലിഹിനെ കൊലപ്പെടുത്തിയ കേസിൽ ഒരാൾ അറസ്റ്റില്‍. ചൊവ്വാഴ്ചയാണ് ന്യൂയോർക്കിലെ വസതിയില്‍ 33 കാരനായ സ്വാലിഹിന്റെ മൃതദേഹം ശിരഛേദം ചെയ്ത നിലയിൽ കണ്ടെത്തിയത്. അദ്ദേഹത്തിന്റെ അസിസ്റ്റന്‍റ് ആയിരുന്ന ടൈറസ് ഹസ്പില്‍ എന്ന 21 കാരനാണ് പിടിയിലായിരിക്കുന്നത്. പ്രതി യുവ വ്യവസായിയില്‍ നിന്നും പതിനായിരക്കണക്കിന് ഡോളർ കടമായി വാങ്ങിയിരുന്നതായി പോലീസ് പറയുന്നു.

നൈജീരിയയിലും ബംഗ്ലാദേശിലും ജനപ്രിയ റൈഡ്-ഷെയറിംഗ് കമ്പനികൾക്ക് രൂപം നല്‍കിയ ആളാണ്‌ ഫാഹിം സ്വാലിഹ്. അദ്ദേഹത്തിന്റെ സാമ്പത്തികവും വ്യക്തിപരവുമായ കാര്യങ്ങള്‍ അടക്കം കൈകാര്യം ചെയ്തിരുന്നത് ടൈറസ് ആയിരുന്നു വെന്നാണ് പോലീസ് ഭാഷ്യം.

33 കാരനായ സ്വാലിഹ് ബംഗ്ലാദേശി കുടിയേറ്റക്കാരുടെ മകനാണ്. ഹൈസ്കൂളിൽ പഠിക്കുന്ന കാലത്തു തന്നെ ആദ്യത്തെ കമ്പനിക്ക് രൂപം നല്‍കി. 2015 ൽ ബംഗ്ലാദേശിലും നേപ്പാളിലും ഏറെ പ്രചാരമുള്ള പത്താവോ എന്ന സവാരി കമ്പനിക്ക് രൂപം നല്‍കി. അടുത്തിടെയാണ്, നൈജീരിയൻ മോട്ടോർബൈക്ക് ടാക്സി ആപ്ലിക്കേഷനായ ഗോകഡയില്‍ അദ്ദേഹം ഇന്‍വെസ്റ്റ്‌ ചെയ്തത്. എന്നാല്‍ ലാഗോസ് മോട്ടോർബൈക്ക് ടാക്സികൾ നിരോധിച്ചതിനെ തുടർന്ന് കമ്പനി തിരിച്ചടി നേരിട്ടു.

പ്രതിയായ ഹസ്‌പിലിനെതിരെ ശനിയാഴ്ച രാവിലെ മാൻഹട്ടനിലെ ക്രിമിനൽ കോടതി രണ്ടാം ഡിഗ്രി കൊലപാതകക്കുറ്റം ചുമത്തി. ഇയാള്‍ക്ക് ക്രിമിനല്‍ റെക്കോര്‍ഡുകള്‍ ഒന്നുമില്ലെന്ന് പോലീസ് കോടതിയെ അറിയിച്ചു. എന്നാല്‍ തങ്ങളുടെ കക്ഷി ഇതുവരെ കുറ്റം സമ്മതിച്ചിട്ടില്ലെന്നാണ് പ്രതിയുടെ അഭിഭാഷകര്‍ വ്യക്തമാക്കിയത്.


Next Story

Related Stories