TopTop
Begin typing your search above and press return to search.

കാലാവസ്ഥാ പ്രവർത്തക ഗ്രെറ്റ തൻബെർഗ് ടൈം മാഗസിന്റെ 'പേഴ്സൺ ഓഫ് ദി ഇയർ'

കാലാവസ്ഥാ പ്രവർത്തക ഗ്രെറ്റ തൻബെർഗ് ടൈം മാഗസിന്റെ പേഴ്സൺ ഓഫ് ദി ഇയർ

ആഗോളതാപനത്തിനും കാലാവസ്ഥാ വ്യതിയാനത്തിനുമെതിരെ സർക്കാരുകൾ അടിയന്തിര നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ട് രംഗത്തെത്തിയ 16കാരി ഗ്രേറ്റ തൻബെർഗിന് ടൈം മാഗസിന്റെ പേഴ്സൺ ഓഫ് ദി ഇയർ പുരസ്കാരം. ബുധനാഴ്ചയാണ് ടൈം മാഗസിൻ ഇക്കാര്യം പ്രഖ്യാപിച്ചത്.

ഭുമി അഭിമുഖീകരിക്കുന്ന ഏറ്റവും വലിയ പ്രശ്‌നത്തെക്കുറിച്ച് ഈ വർഷം ഏറ്റവും വലിയ ശബ്ദം ഗ്രേറ്റ തൻബെർഗായിരുന്നു, അടിസ്ഥാനപരമായി എങ്ങുമെത്താത്ത ഒരു ലോക പ്രസ്ഥാനത്തെ നയിക്കാൻ പതിനാറുകാരിക്ക് കഴിഞ്ഞു എന്ന് മാസികയുടെ എക്കാലത്തെയും പ്രായം കുറഞ്ഞ പുരസ്കാര ജേതാവിനെ പ്രഖ്യാപിച്ച് കൊണ്ട് ടൈം എഡിറ്റർ ഇൻ ചീഫ് എഡ്വേർഡ് ഫെൽ‌സെന്താൽ വ്യക്തമാക്കുന്നു.

ഗ്രേറ്റ തൻബെർഗ് എന്ന ഒരു പെൺകുട്ടിയുടെ സമരത്തിൽ നിന്നാണ് ഫ്രൈഡേയ്സ് ഫോർ ഫ്യൂചർ എന്ന സംഘടനയുടെ നേതൃത്വത്തിൽ സ്കൂൾ കുട്ടികൾ നടത്തുന്ന 'കാലാവസ്ഥയ്ക്കു വേണ്ടിയുള്ള സ്കൂൾ സമരം' (School strike for climate). ഗ്രേറ്റയുടെ ഇടപെടലിന് പിന്നാലെ ഇതൊരു പ്രസ്ഥാനമായി വളരുകയായിരുന്നു. സ്വീഡനിൽ നിന്ന് തുടങ്ങിടയ ഈ പ്രക്ഷോഭത്തിന്റെ ഭാഗമായി കാലാവസ്ഥയ്ക്കു വേണ്ടി പഠനമുപേക്ഷിച്ച് നിരത്തുകളിലേക്കിറങ്ങുകയും ചെയ്തിരുന്നു.

2018ൽ സ്വീഡനിൽ വൻ ഉഷ്ണതരംഗവും കാട്ടുതീകളും ഉണ്ടായ സാഹചര്യത്തിൽ ഇതിനെതിരെ സ്കൂളിൽ പോകാതെ പ്രതിഷേധിക്കുക എന്നതായിരുന്നു. തൻബെർഗ് തെരഞ്ഞെടുത്ത വഴി . സ്വീഡിഷ് പാർലമെന്റിനു മുന്നിൽ 'കാലാവസ്ഥയ്ക്കു വേണ്ടിയുള്ള സ്കൂൾ സമരം' എന്നെഴുതിയ ബോർഡും പിടിച്ചു നിന്ന് തൻബെർഗ് സമരം ചെയ്തു. പാരിസ് ഉടമ്പടി പ്രകാരം തങ്ങളിൽ നിക്ഷിപ്തമായ ഉത്തരവാദിത്വം നിറവേറ്റാൻ സര്‍ക്കാർ തയ്യാറാകണമെന്നായിരുന്നു തന്‍ബെർഗിന്റെ പ്രധാന ആവശ്യം. പാരിസ് ഉടമ്പടിയനുസരിച്ച് കാർബൺ ബഹിർഗമനം കുറച്ചു കൊണ്ടുവരാൻ സ്വീഡൻ തയ്യാറാകുന്നില്ല എന്നായിരുന്നു തൻബെർഗിന്റെ ആരോപണം.

എല്ലാ വെള്ളിയാഴ്ചയും താൻ സ്കൂൾ ഉപേക്ഷിച്ച് സ്വീഡിഷ് പാർലമെന്റിനു മുന്നിൽ പ്രതിഷേധിക്കുമെന്ന് അവൾ പ്രഖ്യാപിച്ചു. 'വെള്ളിയാഴ്ചകൾ വരുംകാലത്തിന്' (FridaysForFuture) എന്ന മുദ്രാവാക്യവും തൻബെർഗ് രൂപപ്പെടുത്തിയെടുത്തു. ലോകമെമ്പാടും ഈ സമരം ശ്രദ്ധ നേടി. ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള സ്കൂൾ കുട്ടികൾ അവൾക്ക് പിന്തുണ നൽകി. വൈകാതെ ലോകമെങ്ങുമുള്ള സ്കൂൾ വിദ്യാർത്ഥികൾ ഏറ്റെടുത്തു. 2018 നവംബർ മാസത്തിൽ ആസ്ത്രേലിയയിൽ ആയിരക്കണക്കിന് കുട്ടികൾ തെരുവുകളിലേക്കിറങ്ങി.


Next Story

Related Stories