TopTop
Begin typing your search above and press return to search.

ഭീകര പ്രവര്‍ത്തനത്തിന് ധനസഹായം നൽകി, ഹാഫിസ് സയീദിന് 11 വർഷം തടവ്

ഭീകര പ്രവര്‍ത്തനത്തിന് ധനസഹായം നൽകി, ഹാഫിസ് സയീദിന് 11 വർഷം തടവ്

മുംബൈ ഭീകരാക്രമണത്തിന്റെ മുഖ്യ സൂത്രധാരനെന്ന് ആരോപിക്കപ്പെടുന്ന ജമാഅത്തുദ്ദവ തലവനുമായ ഹാഫിസ് സയീദിന് തടവ് ശിക്ഷ. ഭീകരപ്രവര്‍ത്തനത്തിന് സാമ്പത്തിക സഹായം നല്‍കിയെന്ന കേസിലാണ് നടപടി. പാകിസ്താനിലെ ഭീകരവിരുദ്ധ കോടതിയാണ് ഹാഫിസ് സയീദിനെ 11 വര്‍ഷം തടവിന് ശിക്ഷിച്ചത്. യുഎൻ കരിമ്പട്ടികയിൽ പെടുത്തിയ ഭീകരനാണ് സയീദ്.

പാകിസ്താനിലെ ലാഹോറിലും ഗുജറന്‍വാലയിലുമായി രജിസ്റ്റര്‍ ചെയ്ത രണ്ട് കേസുകളിലാണ് കോടതിയുടെ നടപടി. ഓരോ കേസിലും അഞ്ചര വര്‍ഷം വീതം തടവും 15000 രൂപ പിഴയുമാണ് ഹാഫിസ് സായീദിന് കോടതി വിധിച്ചത്. എന്നാൽ രണ്ട് കേസുകളിലെയും തടവ് ഒരുമിച്ച് അനുഭവിച്ചാല്‍ മതിയാകുമെന്നാണ് റിപ്പോർട്ടുകൾ. കേസുകളിൽ കഴിഞ്ഞ ഡിസംബര്‍ 11-ന് ഹാഫിസ് സയീദ് ഇയാളുടെ കൂട്ടാളിക്കെതിരെയും കോടതി കുറ്റംചുമത്തിയിരുന്നു.

ഈ കേസുകളിൽ‌ മുൻകൂർ ജാമ്യ ഹർജി നൽകാൻ ഗുജ്റൻവാലയിലേക്കു പോകുന്നതിനിടെ 2019 ജൂലൈയിലാണ് അറസ്റ്റിലായത്. ഭീകരപ്രവർത്തനത്തിന് ധനസഹായം നൽകിയതിന് സയീദ് ഉൾപ്പെടെ 13 പ്രമുഖ ജെയുഡി നേതാക്കൾക്കെതിരെ ഭീകരവിരുദ്ധ വിഭാഗം കേസ് റജിസ്റ്റർ ചെയ്തിരുന്നു.

2008-ലെ മുംബൈ ഭീകരാക്രമണത്തിന്റെ മുഖ്യ ആസൂത്രകനായിരുന്നു ലഷ്‌കര്‍ ഇ ത്വയിബ നേതാവായ ഹാഫിസ് സയീദ്. 166 പേരാണ് 2008-ലെ ഭീകരാക്രമണത്തില്‍ കൊല്ലപ്പെട്ടത്. ഇതിനുശേഷം ഹാഫിസ് സയീദിനെതിരേ കര്‍ശന നടപടി വേണമെന്ന് ഇന്ത്യ പല തവണയായി ആവശ്യം ഉന്നയിച്ചിരുന്നു. കഴിഞ്ഞ ഫെബ്രുവരിയിലുണ്ടായ പുൽവാമ ആക്രമണത്തിനു ശേഷം സയ്യിദിനെതിരെ നടപടിയെടുക്കാൻ പാകിസ്താന് മേൽ രാജ്യാന്തര സമ്മർദം ശക്തമായപ്പോൾ ഇയാളുടെ സംഘടനയുടെ സ്വത്തുക്കളുടെ നിയന്ത്രണം സർക്കാർ ഏറ്റെടുത്തിരുന്നു.


Next Story

Related Stories