TopTop
Begin typing your search above and press return to search.

ബ്രിട്ടീഷ് മുന്‍ പ്രധാനമന്ത്രി ഹാരോള്‍ഡ് വില്‍സണ്‍ കമ്മ്യൂണിസ്റ്റ് ചാരനാണ് എന്ന് എംഐ 5 സംശയിച്ചിരുന്നു?

ബ്രിട്ടീഷ് മുന്‍ പ്രധാനമന്ത്രി ഹാരോള്‍ഡ് വില്‍സണ്‍ കമ്മ്യൂണിസ്റ്റ് ചാരനാണ് എന്ന് എംഐ 5 സംശയിച്ചിരുന്നു?

1964-70, 74-76 കാലത്ത് ബ്രിട്ടീഷ് പ്രധാനമന്ത്രിയായിരുന്ന ലേബര്‍ പാര്‍ട്ടി നേതാവ് ഹാരോള്‍ഡ് വില്‍സണ്‍ സോവിയറ്റ് യൂണിയന്റെ ചാരനാണ് എന്ന് എലിസബത്ത് രാജ്ഞിയും ചാര സംഘടനയായ എംഐ ഫൈവും സംശയിച്ചിരുന്നതായി വെളിപ്പെടുത്തല്‍. നെറ്റ് ഫ്‌ളിക്‌സിന് വേണ്ടി സോണി പിക്‌ചേഴ്‌സും ലെഫ്റ്റ് ബാങ്ക് പിക്‌ചേഴ്‌സും ചേര്‍ന്ന് നിര്‍മ്മിക്കുന്ന സീരീസിലാണ് ഇക്കാര്യം പറയുന്നത്. എലിസബത്ത് സെക്കന്റിന്റെ ജീവിതമാണ് സീരീസ് പറയുന്നത്. ഹാരോള്‍ഡ് വില്‍സണ്‍ രണ്ട് ടേമിലായി പ്രധാനമന്ത്രിയായിരുന്നതടക്കമുള്ള 1964 മുതല്‍ 77 വരെയുള്ള കാലമാണ് ക്രൗണ്‍ സീരീസിന്റെ മൂന്നാം സീസണില്‍ പറയുന്നത്. ഹാരോള്‍ഡ് വില്‍സണ് സോവിയറ്റ് യൂണിയനുമായി അത്തരത്തിലൊരു ബന്ധമില്ല എന്ന റിപ്പോര്‍ട്ടാണ് ഉന്നത ഉദ്യോഗസ്ഥര്‍ രാജ്ഞിക്ക് നല്‍കിയത്. അപ്പോളും ബ്രിട്ടീഷ് ചാരസംഘടനയായ എംഐ ഫൈവിന് ഇത്തരമൊരു സംശയമുണ്ടായിരുന്നു എന്നാണ് ബിബിസി പറയുന്നത്.

ബ്രിട്ടീഷ് പ്രധാനമന്ത്രിയുടെ ഔദ്യോഗിക വസതിയും ഓഫീസുമായ നമ്പര്‍ 10, ഡൗണിംഗ് സ്ട്രീറ്റില്‍ ഒരു മോസ്‌കോ അനുകൂല സെല്‍ പ്രവര്‍ത്തിച്ചിരുന്നതായി തീവ്ര വലതുപക്ഷ അനുകൂലികളായിരുന്ന ഒരു വിഭാഗം ഉദ്യോഗസ്ഥര്‍ കരുതിയിരുന്നു. ഇത്തരത്തില്‍ ഒരു നിരീക്ഷണം തനിക്ക് നേരെയുള്ളതായി ഹാരോള്‍ഡ് വില്‍സണ് തോന്നുകയും ചെയ്തിരുന്നു. തന്നെ പുറത്താക്കാനായി യുഎസ്, ദക്ഷിണാഫ്രിക്കന്‍ ഇന്റലിജന്‍സുകളുമായി ചേര്‍ന്ന് തല്‍പ്പര കക്ഷികള്‍ ചാരപ്പണി നടത്തുന്നതായി വില്‍സണ്‍ ആരോപിച്ചു.


Next Story

Related Stories