TopTop
Begin typing your search above and press return to search.

'ഒന്നാം പേജ് മുഴുവൻ കോവിഡ് ബാധിച്ച് മരിച്ചവരുടെ പേരുകൾ', യുഎസിലെ പ്രതിസന്ധി തുറന്ന് കാട്ടി ന്യൂയോര്‍ക്ക് ടൈംസ്

ഒന്നാം പേജ് മുഴുവൻ കോവിഡ് ബാധിച്ച് മരിച്ചവരുടെ പേരുകൾ, യുഎസിലെ പ്രതിസന്ധി തുറന്ന് കാട്ടി ന്യൂയോര്‍ക്ക് ടൈംസ്

അമേരിക്കയില്‍ കോവിഡ് മരണങ്ങളുടെ വ്യാപ്തി വെളിപ്പെടുത്തി ന്യൂയോര്‍ക്ക് ടൈംസിന്റെ ഒന്നാം പേജ്. കൊറോണ വൈറസ് ബാധിച്ച് മരിച്ച ആയിരം ആളുകളുടെ പേരുകള്‍ നിരത്തിയാണ് ന്യൂയോർക്ക് ടൈംസ് ഇന്നത്തെ പത്രത്തിന്റെ ഒന്നാം പേജ് ഒരുക്കിയത്. 'യുഎസ് മരണങ്ങള്‍ 100,000 ന് സമീപം, കണക്കാക്കാനാവാത്ത നഷ്ടം' എന്നായിരുന്നു തലക്കെട്ട്.

1000 പേരുടെ ഒറ്റവരിയിലുള്ള മരണവാര്‍ത്തയാണ് എന്ന ആറ് കോളം തലക്കെട്ടിനൊപ്പം നല്‍കിയിരിക്കുന്നത്. മരണസംഖ്യയുടെ ഒരു ശതമാനം മാത്രമാണ് ഈ 1,000 പേരുകള്‍. പക്ഷേ ഒന്നും കേവലം അക്കങ്ങള്‍ മാത്രമല്ലെന്നും അവർ പറയുന്നു. കോവിഡ്

രോഗബാധിതരുടെ എണ്ണത്തിലും മരണ നിരക്കും ഏറ്റനും അധികം ബാധിച്ച രാജ്യമാണ് അമേരിക്ക. ശനിയാഴ്ച വൈകുന്നേരം വരെ, 97,048 മരണങ്ങളും 16 ലക്ഷം വൈറസ് കേസുകളും അമേരിക്കയില്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ഈ സാഹചര്യത്തിൽ കുടിയാണ് ന്യൂയോർക്ക് ടൈംസ് ഇത്തരം ഒരു രീതി മുന്നോട്ട് വയ്ക്കുന്നത്.

40 വര്‍ഷത്തിനിടെ ഇതാദ്യമായാണ് ചിത്രങ്ങളില്ലാത്ത മുന്‍പേജ് ഉണ്ടായിരുന്നതെന്നാണ് പത്രത്തിന്റെ ചീഫ് ക്രിയേറ്റീവ് ഓഫീസര്‍ ടോം ബോഡ്കിന്‍ ഇതിനോട് പ്രതികരിച്ചത്. രോഗ ബാധ പിഴുതുകളഞ്ഞ ജീവിങ്ങളുടെ വൈവിധ്യവും ആഴവും അറിയിക്കാനുള്ള ശ്രമത്തിന്റെ ഭാഗമായാണ് ലേഖനങ്ങള്‍, ഫോട്ടോഗ്രാഫുകള്‍, ഗ്രാഫിക്‌സ് എന്നിവ ഒഴിവാക്കി മരിച്ചവരുടെ പട്ടിക നല്‍കിയതെന്നാണ് ന്യൂയോര്‍ക്ക് ടൈംസ് ഗ്രാഫിക്‌സ് ഡെസ്‌ക് അസിസ്റ്റന്റ് എഡിറ്റര്‍ സിമോണ്‍ ലാന്‍ഡണിന്റെ നിലപാട്.


Next Story

Related Stories