TopTop
Begin typing your search above and press return to search.

തന്റെ മരണം പ്രഖ്യാപിക്കാന്‍ ഡോക്ടര്‍മാര്‍ തയ്യാറെടുപ്പ് നടത്തിയിരുന്നെന്ന് ബ്രിട്ടിഷ് പ്രധാനമന്ത്രി

തന്റെ മരണം പ്രഖ്യാപിക്കാന്‍ ഡോക്ടര്‍മാര്‍ തയ്യാറെടുപ്പ് നടത്തിയിരുന്നെന്ന് ബ്രിട്ടിഷ് പ്രധാനമന്ത്രി

താന്‍ മരിക്കുകയാണെങ്കില്‍ അക്കാര്യം പ്രഖ്യാപിക്കാന്‍ ഡോക്ടര്‍മാര്‍ തയ്യാറെടുപ്പുകള്‍ നടത്തിയിരുന്നെന്ന് കോവിഡ് രോഗമുക്തനായി വീട്ടില്‍ തിരിച്ചെത്തിയ ബ്രിട്ടിഷ് പ്രധാനമന്ത്രി ബോറിസ് ജോണ്‍സണ്‍. തന്നെ ഇന്റന്‍സിവ് കെയര്‍ യൂണിറ്റിലേക്ക് മാറ്റിയതിനു പിന്നാലെയാണ് ഡോക്ടര്‍‌മാര്‍ മരിക്കാനുള്ള സാധ്യതയെക്കുറിച്ച് ആലോചിക്കുകയും അപ്പോഴത്തെ സാഹചര്യത്തെ നേരിടാന്‍ സജ്ജരാകുകയും ചെയ്തതെന്ന് ബോറിസ് ജോണ്‍സണ്‍ പറഞ്ഞു. ഒരു പത്രത്തിന് നല്‍കിയ അഭിമുഖത്തിലായിരുന്നു ബോറിസ് ജോണ്‍സന്റെ ഈ പ്രതികരണം.

താന്‍ കടന്നുപോന്നത് വളരെ കടുത്ത പ്രശ്നങ്ങളിലൂടെയായിരുന്നെന്ന് ബോറിസ് ജോണ്‍സന്‍ പറഞ്ഞു. സാഹചര്യം മോശമാകുകയാണെങ്കില്‍ അതിനെ നേരിടാനുള്ള തയ്യാറെടുപ്പുകള്‍ ഡോക്ടര്‍മാര്‍ നടത്തുന്നതായി താന്‍ മനസ്സിലാക്കിയിരുന്നെന്ന് അദ്ദേഹം പറഞ്ഞു. മാര്‍ച്ച് 27നാണ് ബോറിസ് ജോണ്‍സന് കോവിഡ് ബാധിച്ചതായി അറിയിപ്പ് വന്നത്. 55കാരനായ പ്രധാനമന്ത്രിയുടെ ആരോഗ്യനിലയെക്കുറിച്ച് ഏറെ ആശങ്കയുയര്‍ന്നിരുന്നു. രാജ്യത്ത് രോഗത്തെ നേരിടാന്‍ ലഘൂകരണ (മിറ്റിഗേഷന്‍) പദ്ധതികള്‍ മതിയെന്ന നിലപാടാണ് പ്രധാനമന്ത്രി എടുത്തു വന്നിരുന്നത്. ഇത് രാജ്യത്ത് കോവിഡ് രോഗബാധ വര്‍ധിക്കാന്‍ സാഹചര്യമൊരുക്കി.

ഒരാഴ്ചയോളം ഐസൊലേഷനില്‍ കഴിഞ്ഞതിനു ശേഷം സ്ഥിതി വഷളാകുമെന്ന ഘട്ടമെത്തിയപ്പോഴാണ് ജോണ്‍സനെ ആശുപത്രിയിലേക്ക് മാറ്റിയത്. ഏപ്രില്‍ 5ന് ആശുപത്രിയിലേക്ക് മാറ്റി. മണിക്കൂറുകള്‍ക്കു ശേഷം ഐസിയുവിലേക്ക് മാറ്റുകയായിരുന്നു.

മൂന്നുദിവസം ഓക്സിജന്‍ സപ്പോര്‍ട്ടോടെയാണ് കഴിഞ്ഞത്. താന്‍ രോഗത്തില്‍ നിന്ന് രക്ഷപ്പെടുമോയെന്ന് തനിക്കറിയുമായിരുന്നില്ലെന്ന് ജോണ്‍സന്‍ അഭിമുഖത്തില്‍ പറഞ്ഞു.


Next Story

Related Stories