TopTop
Begin typing your search above and press return to search.

ലോകാരോഗ്യ സംഘടന പറയുന്ന കൊറോണ മരണനിരക്ക് വ്യാജമെന്ന് ട്രംപ്

ലോകാരോഗ്യ സംഘടന പറയുന്ന കൊറോണ മരണനിരക്ക് വ്യാജമെന്ന് ട്രംപ്

ആഗോളതലത്തിൽ കൊറോണ വൈറസ് മൂലമുള്ള കോവിഡ്-19 ബാധിച്ചവരിലെ മരണനിരക്ക് 3.4% ആണെന്ന ലോകാരോഗ്യ സംഘടനയുടെ വിലയിരുത്തൽ വിശ്വസിക്കുന്നില്ലെന്ന് യു.എസ് ഡൊണാൾഡ് ട്രംപ്. '3.4% എന്നത് ശരിക്കും ഒരു തെറ്റായ സംഖ്യയാണെന്നാണ് ഞാൻ കരുതുന്നത്' എന്ന് ഫോക്സ് ന്യൂസിന് നൽകിയ തത്സമയ അഭിമുഖത്തിലാണ് അദ്ദേഹം വ്യക്തമാക്കിയത്.

'വൈറസ് ബാധിതരായ ഒരുപാട് ആളുകളോട് സംസാരിച്ചതിന്റെ അടിസ്‌ഥാനത്തിൽ എനിക്ക് കിട്ടിയ വിവരങ്ങളാണ് ഞാൻ പറയുന്നത്. അത്ര തീവ്രമല്ലാത്ത വൈറസാണ് പുതിയ കൊറോണ. വൈറസ് പിടികൂടുന്നവരെല്ലാം പെട്ടന്ന് സുഖം പ്രാപിക്കുന്നുണ്ട്. അവർ കാണുക പോയിട്ട് വിളിക്കുകപോലും ചെയ്യുന്നില്ല' - അദ്ദേഹം തുടർന്നു. 'നിങ്ങൾ ഒരിക്കലും ആ ആളുകളെക്കുറിച്ച് കേൾക്കുന്നില്ല. അതുകൊണ്ട്, വൈറസ് ബാധിതരുടെ മൊത്തം കണക്കുതന്നെ തെറ്റാണ്'.

മരണനിരക്ക് സംബന്ധിച്ച് പുറംലോകം ചർച്ചചെയ്യുന്ന കണക്ക് വായുവിൽ നിന്നെടുത്തതാണെന്നാണ് ട്രംപ് പറയുന്നത്. മൂന്നോ നാലോ ശതമാനം എന്നത് വളരെ വലിയ സംഖ്യയാണെന്നും, ഒരു ശതമാനം പോലും മരണ നിരക്ക് ഉണ്ടാവില്ല എന്നും അദ്ദേഹം അവകാശപ്പെട്ടു. നിരവധി പേർ കൊറോണ ബാധിച്ചിട്ടും ഡോക്ടറെ സമീപിക്കുകയോ, ആശുപത്രിയിൽ റിപ്പോർട്ട് ചെയ്യുകയോ ചെയ്യുന്നില്ലെന്നാണ് ട്രംപിന്റെ അനുമാനം. അതുകൊണ്ട് തന്നെ ആഗോളതലത്തിൽ വൈറസ് ബാധിച്ചവരുടെ എണ്ണം തെറ്റാണെന്നും അദ്ദേഹം വിശ്വസിക്കുന്നു. എന്നാൽ, ഒരു ദിവസം ലോകത്ത് റിപ്പോർട്ട് ചെയ്യുന്ന കോവിഡ്-19 രോഗികളുടെ എണ്ണവും, അത് ബാധിച്ചു മരിക്കുന്നവരുടെ എണ്ണവും വെച്ചാണ് 3.4 ശതമാനം എന്ന കണക്കെന്ന്‌ ലോകാരോഗ്യ സംഘടന വ്യക്തമാക്കുന്നു. അതിനെ മരണനിരക്കായി വ്യാഖ്യാനിക്കേണ്ടതില്ല.


Next Story

Related Stories