TopTop
Begin typing your search above and press return to search.

കൊറോണ: ആരോഗ്യവിദഗ്ധരെ വിശ്വാസമില്ലെന്ന് ട്രംപ്, പ്രസിഡന്റിനെ സഹിക്കാൻ പറ്റില്ലെന്ന് ആരോഗ്യവിദഗ്ധരും

കൊറോണ: ആരോഗ്യവിദഗ്ധരെ വിശ്വാസമില്ലെന്ന് ട്രംപ്, പ്രസിഡന്റിനെ സഹിക്കാൻ പറ്റില്ലെന്ന് ആരോഗ്യവിദഗ്ധരും

കൊവിഡ് കൈകാര്യം ചെയ്യുന്നത് സംബന്ധിച്ച് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപും അദ്ദേഹത്തിന്റെ ഗവൺമെന്റ് ഉദ്യോഗസ്ഥരായ ആരോഗ്യ വിദഗ്ധരും തമ്മിലുള്ള ദീർഘകാല പിരിമുറുക്കങ്ങൾ പരസ്യ പോരിലേക്ക് നീങ്ങുന്നു. കോവിഡിനെതിരെ രാജ്യത്തെ ആരോഗ്യപ്രവര്‍ത്തകര്‍ പോരാടിക്കൊണ്ടിരിക്കുമ്പോള്‍ അവരുടെ പ്രവർത്തനങ്ങളെക്കുറിച്ച് വലിയ താത്പര്യമോ ഗ്രാഹ്യമോ കാണിക്കാത്ത ഒരു പ്രസിഡന്‍റിനൊപ്പം നില്‍ക്കുകയെന്നത് വളരെ ശ്രമകരമാണെന്ന വികാരമാണ് പ്രധാനമായും ആരോഗ്യ പ്രവര്‍ത്തകരുടെ ഭാഗത്തുനിന്നും ഉയരുന്ന വികാരം.

അഞ്ച് മാസത്തിനിടെ 1,30,000-ത്തിലധികം അമേരിക്കക്കാരാണ് കൊവിഡ് ബാധിച്ച് മരിച്ചത്. രാജ്യത്തെ മുൻനിര പകർച്ചവ്യാധി വിദഗ്ധനായ ഡോ. ആന്റണി ഫൗസിയെപ്പോലുള്ള വിദഗ്ധരുടെ ഉപദേശത്തെ ട്രംപ് വിശ്വസിക്കുകയോ പിന്തുടരുകയോ ചെയ്യുന്നില്ല എന്നത് പുതിയ കാര്യമല്ല. തന്റെ കൊറോണ വൈറസ് ടാസ്‌ക് ഫോഴ്‌സിന്റെ യോഗത്തിൽ മാസങ്ങളായി പ്രസിഡന്റ് പങ്കെടുത്തിട്ട്. വൈറ്റ് ഹൗസിന് പുറത്ത് വിദ്യാഭ്യാസ വകുപ്പിന്റെ ആസ്ഥാനത്ത് നടന്ന നിര്‍ണ്ണായക യോഗത്തില്‍ നിന്നുപോലും ട്രംപ്‌ വിട്ടു നിന്നു. മലേറിയ മരുന്നായ ഹൈഡ്രോക്സിക്ലോറോക്വിൻ കോവിഡ് ചികിത്സയിൽ ഫലപ്രദമാണെന്നാണ് ട്രംപിന്റെ വാദം. എന്നാൽ ആരോഗ്യവിദഗ്ധർ ഇത് തള്ളിക്കളഞ്ഞിരുന്നു. ഒക്ലഹോമയിലെ ടുൾസയിൽ ട്രംപിൻ്റെ പ്രസിഡൻഷ്യൽ റാലിയിൽ ശാരീരിക അകലമില്ലാതെയും മാസ്ക് ധരിക്കാതെയും ആയിരക്കണക്കിന് പേർ കൂടിയത് വലിയ വിവാദമായിട്ടുണ്ട്. ഈ പ്രദേശത്ത് കോവിഡ് കേസുകൾ കൂടുകയും ചെയ്തിട്ടുണ്ട്.

എന്നാല്‍ ട്രംപിന് ഫൗസിയടക്കമുള്ള ആരോഗ്യ വിദഗ്ദ്ധരില്‍ പൂര്‍ണ്ണ വിശ്വാസമുണ്ട് എന്നാണ് വൈറ്റ് ഹൗസ് പ്രസ് സെക്രട്ടറി കെയ്‌ലി മക്ഇനാനി പറഞ്ഞത്. എന്നാല്‍ ഫൗസി ടെലിവിഷനിലൂടെ രോഗത്തെ കുറിച്ചുള്ള യാഥാര്‍ത്ഥ്യങ്ങള്‍ ജനങ്ങളെ അറിയിക്കുന്നതിനോട് ട്രംപിന് ശക്തമായ വിയോജിപ്പുണ്ട്. അതദ്ദേഹം പല യോഗങ്ങളിലും തുറന്നു പറയുകയും ചെയ്തിട്ടുണ്ട്. അതേസമയം, ട്രംപിന്റെ സഹായികളിൽ പലരും യുഎസ് സെന്റർ ഫോർ ഡിസീസ് കൺട്രോൾ ആൻഡ് പ്രിവൻഷനെ മാസങ്ങളായി ആഴത്തിലുള്ള സംശയത്തോടെയാണ് വീക്ഷിക്കുന്നത്. തുടക്കത്തില്‍ കൂടുതല്‍ ടെസ്റ്റുകള്‍ നടത്തിയും വ്യക്തമായ മാര്‍ഗ്ഗ നിര്‍ദേശങ്ങള്‍ പുറത്തിറക്കിയും രോഗത്തെ പിടിച്ചു കെട്ടുന്നതില്‍ ഏജന്‍സി പരാജയപ്പെട്ടുവേന്നാണ് അവരുടെ അനുമാനം. രാജ്യത്തുടനീളം കേസുകൾ വർദ്ധിച്ചുകൊണ്ടിരിക്കുമ്പോഴും പ്രതിസന്ധി കൈകാര്യം ചെയ്യുന്നതില്‍ ട്രംപ്‌ തുടരെത്തുടരെ വരുത്തിക്കൊണ്ടിരിക്കുന്ന വീഴ്ചകള്‍ നവംബറില്‍ നടക്കാന്‍ പോകുന്ന പൊതു തിരഞ്ഞെടുപ്പില്‍ അദ്ദേഹത്തിന് കനത്ത തിരിച്ചടിയാകുമെന്നാണ് വിലയിരുത്തല്‍.


Next Story

Related Stories