TopTop
Begin typing your search above and press return to search.

ലോകാരോഗ്യ സംഘടനയ്ക്കുള്ള ഫണ്ട് ട്രംപ് നിര്‍ത്തിവെച്ചു, വൈറസ് ബാധ കൈകാര്യം ചെയ്യുന്നതില്‍ വീഴ്ച വരുത്തി,വിവരങ്ങള്‍ മറച്ചുവെച്ചുവെന്ന് ആരോപണം

ലോകാരോഗ്യ സംഘടനയ്ക്കുള്ള ഫണ്ട് ട്രംപ് നിര്‍ത്തിവെച്ചു, വൈറസ് ബാധ കൈകാര്യം ചെയ്യുന്നതില്‍ വീഴ്ച വരുത്തി,വിവരങ്ങള്‍ മറച്ചുവെച്ചുവെന്ന് ആരോപണം

ലോകം സമീപകാലത്തെ ഏറ്റവും വലിയ ആരോഗ്യ പ്രശ്‌നം നേരിടുന്നതിനിടെ ലോകാരോഗ്യ സംഘടനയ്ക്കുള്ള ഫണ്ട് നിര്‍ത്തിവെയ്ക്കാന്‍ അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് തീരുമാനിച്ചു. കൊറോണ വൈറസുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ മോശമായി കൈകാര്യം ചെയ്തുവെന്നും വിവരങ്ങള്‍ ലോകാരോഗ്യ സംഘടന മറച്ചുവെച്ചുവെന്നും ട്രംപ് വൈറ്റ് ഹൗസില്‍ വാര്‍ത്താ സമ്മേളത്തി്ല്‍ ആരോപിച്ചു. ലോകരോഗ്യ സംഘടനയുടെ പ്രവര്ത്തനങ്ങളെക്കുറിച്ച് അന്വേഷിക്കുമെന്ന് ട്രംപ് പറഞ്ഞു

കഴിഞ്ഞ കുറച്ചുനാളായി നടത്തുന്ന മുന്നറിയിപ്പുകള്‍ക്ക് പിന്നാലെയാണ് ട്രംപ് ഏറെ വിവാദമായേക്കാവുന്ന തീരുമാനം എടുത്തത്. നേരത്തെ തന്നെ ട്രംപ് ലോകാരാഗ്യേ സംഘടനയ്‌ക്കെതിരെ വിമര്‍ശനം ഉയര്‍ത്തിയിരുന്നു. ചൈനയ്ക്ക് അനുകൂലമായ സമീപനം സംഘടന എടുക്കുന്നുവെന്നായിരുന്നു ട്രംപ് ആദ്യം ആരോപിച്ചത്. ' ലോകാരോഗ്യ സംഘടന കൊറോണാ വൈറസിന്റെ വ്യാപനം തെറ്റായി കൈകാര്യം ചെയ്യുന്നതിനെക്കുറിച്ചും മറച്ചുപിടിച്ചതിനെക്കുറിച്ചും അന്വേഷണം നടത്തും. സംഘടനയ്ക്കുള്ള സഹായം നിര്‍ത്തിവെയ്ക്കാനും നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്' ട്രംപ് പറഞ്ഞു.

<blockquote class="twitter-tweet"> <p lang="en" dir="ltr">President <a href="https://twitter.com/realDonaldTrump?ref_src=twsrc^tfw">@realDonaldTrump</a> is halting funding of the World Health Organization while a review is conducted to assess WHO"s role in mismanaging the Coronavirus outbreak. <a href="https://t.co/jTrEf4WWj0">pic.twitter.com/jTrEf4WWj0</a></p>— The White House (@WhiteHouse) <a href="https://twitter.com/WhiteHouse/status/1250194670031974400?ref_src=twsrc^tfw">April 14, 2020</a> </blockquote> <script async src="https://platform.twitter.com/widgets.js" charset="utf-8"></script>

വൈറസുമായി ബന്ധപ്പെട്ട് ചൈന നല്‍കിയ തെറ്റായ വിവരങ്ങള്‍ പ്രചരിപ്പിക്കുകയാണ് ലോകാരോഗ്യ സംഘടന ചെയ്തതെന്ന് ട്രംപ് കുറ്റപ്പെടുത്തി. ലോകാരോഗ്യ സംഘടനയ്ക്ക് ഏറ്റവും കൂടുതല്‍ ഫണ്ട് ലഭിക്കുന്നത് അമേരിക്കയില്‍നിന്നാണ്. കഴിഞ്ഞ വര്‍ഷം 40 കോടി ഡോളറാണ് അമേരിക്ക ലോകാരോഗ്യ സംഘടനയ്ക്ക് നല്‍കിയത്. അമേരിക്ക കാണിക്കുന്ന ഔദാര്യം ശരിയായ രീതിയിലാണോ പ്രയോജനപ്പെടുത്തുന്നതെന്ന കാര്യത്തില്‍ സംശയമുണ്ടെന്നും അമേരിക്കന്‍ പ്രസിഡന്റ് പറഞ്ഞു. ' ലോകാരോഗ്യ സംഘടന അതിന്റെ അതിന്റെ അടിസ്ഥാനപരമായ ഉത്തരവാദിത്തം നിര്‍വഹിക്കുന്നതില്‍ പരാജയപ്പെട്ടിരിക്കുന്നു. അതിന് അവര്‍ വിശദീകരണം നല്‍കണം' ആര്‍ക്കും വിശ്വസിക്കാന്‍ പോലും കഴിയാത്ത രീതിയിലുള്ള പ്രശ്‌നങ്ങളാണ് ആരോഗ്യ സംഘടന നേരിടുന്നതെന്നും ലട്രംപ് പറഞ്ഞു. മനുഷ്യരില്‍നിന്ന് മനുഷ്യരിലേക്ക് വൈറസ് പടരില്ലെന്നാണ് ലോകാരോഗ്യ സംഘടന ആദ്യം പറഞ്ഞതെന്ന് ട്രംപ് പറഞ്ഞു. എന്നാല്‍ അത്തരം ഒരു പ്രസ്താവന ലോകാരോഗ്യ സംഘടനയുടെ ഭാഗത്തുനിന്ന് ഉണ്ടായതായി സ്ഥിരീകരിക്കാന്‍ കഴിഞ്ഞിട്ടില്ല. 'ഡിസംബറില്‍ തന്നെ രോഗം വ്യാപകമായി പടര്‍ന്നുപടിക്കാന്‍ ശേഷിയുള്ളതാണെന്ന സംശയമുണ്ടായിരുന്നു. എന്നാല്‍ ലോകാരോഗ്യ സംഘടന ഇതിനോട് വേണ്ട രീതിയില്‍ പ്രതികരിച്ചില്ല'. അവര്‍ വരുത്തിയ പിഴവുകൊണ്ടാണ് ഇത്രയധികം ആളുകള്‍ മരിച്ചതെന്നും ട്രംപ് കുറ്റപ്പെടുത്തി. എന്നാല്‍ വാര്‍ത്ത സമ്മേളനത്തില്‍ ലോകാരോഗ്യ സംഘടനയ്‌ക്കെതിരെ ട്രംപ് നടത്തിയ ആരോപണങ്ങളില്‍ അടിസ്ഥാനമില്ലെന്ന് വിവിധ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ജനുവരി മാസം തന്നെ കൊറോണ വൈറസിന്റെ വ്യാപനവുമായി ബന്ധപ്പെട്ട് നിരവധി മുന്നറിയിപ്പുകള്‍ ട്രംപിന് ലഭിച്ചിരുന്നു. എന്നാല്‍ അന്ന് നല്‍കിയ മുന്നറിയിപ്പുകള്‍ അവഗണിച്ചതിന് ശേഷമാണ് ഇപ്പോള്‍ ലോകാരോഗ്യ സംഘടനയ്‌ക്കെതിരെ തിരിഞ്ഞിരിക്കുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. കൊറോണയെ നേരിടുന്നതില്‍ വരുത്തിയ വിഴ്ചയ്‌ക്കെതിരെ ഉണ്ടാവുന്ന പ്രതികരണങ്ങളില്‍നിന്ന് ശ്രദ്ധ തിരിക്കാന്‍ വേണ്ടി കൂടിയാണ് ലോകാരോഗ്യ സംഘടനയ്‌ക്കെതിരായ നീക്കമെന്നുമാണ് സൂചന. ചൈന പക്ഷാപാതിത്വം ലോകാരോഗ്യ സംഘടനയ്‌ക്കെതിരെ ആരോപിക്കുന്ന ട്രംപ് തന്നെ ജനുവരിയില്‍ കൊറോണയെ നേരിടുന്നതില്‍ ചൈനയെ അഭിനന്ദിച്ച് ട്വീറ്റ് ചെയ്തിരുന്നു. ജനുവരി 24 ന്റെ ട്വീറ്റില്‍ ചൈന ഫലപ്രദമായും സുതാര്യമായുമാണ് കൊറോണയെ നേരിടുന്നതെന്നാണ് ട്രംപ് പറഞ്ഞത്. അതിന് മുമ്പ് നിരവധി തവണ ചൈനയെക്കുറ്റപ്പെടുത്തി സംസാരിക്കുകയും ചെയ്തിരുന്നു. വുഹാന്‍ വൈറസ് എന്നായിരുന്നു ട്രംപ് ഈ ഘട്ടത്തില്‍ കൊറോണയെ വിശേഷിപ്പിച്ചത്. അതിനിടെ അമേരിക്കയില്‍ രോഗം ബാധിച്ച് മരിച്ചവരുടെ എണ്ണം കാല്‍ലക്ഷം കവിഞ്ഞു. ആറ് ലക്ഷത്തോളം പേര്‍ രോഗ ബാധിതരാണ്. 592 743 രോഗബാധിതരു 25,239 മരണവുമാണ് അമേരിക്കയില്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്. ലോകത്ത് ആകെ 1,25,000 ആളുകളാണ് കൊറോണ ബാധിച്ച് മരിച്ചത്. സമ്പദ് വ്യവസ്ഥയുടെ പ്രവര്‍ത്തനങ്ങള്‍ പുനരാംരഭിക്കുന്നത് സംബന്ധിച്ച തീരുമാനമെടുക്കുന്നതിനുള്ള അധികാരം തനിക്ക് മാത്രമാണെന്ന ഇന്നലെ പറഞ്ഞ ട്രംപ് ഇന്നലെ നിലപാട് മാറ്റി. ഇക്കാര്യത്തില്‍ എല്ലാ ഗവര്‍ണര്‍മാരുമായി ചര്‍ച്ച നടത്തുമെന്നും അവര്‍ തീരുമാനമെടുക്കുമെന്നും ട്രംപ് പറഞ്ഞു.


Next Story

Related Stories