TopTop
Begin typing your search above and press return to search.

വീണ്ടും ആരോപണം, കോവിഡിനെ നേരിടാന്‍ ശാരീരിക അകലം പാലിക്കണമെന്ന ഫെബ്രുവരിയിലെ നിര്‍ദ്ദേശത്തെ ട്രംപ് പുച്ഛിച്ച് തള്ളി

വീണ്ടും ആരോപണം, കോവിഡിനെ നേരിടാന്‍ ശാരീരിക അകലം പാലിക്കണമെന്ന ഫെബ്രുവരിയിലെ നിര്‍ദ്ദേശത്തെ ട്രംപ് പുച്ഛിച്ച് തള്ളി

കൊവിഡ്19 വ്യാപനം തടയുന്നതിന് ആരോഗ്യ വിദഗ്ദര്‍ ഫെബ്രുവരി മാസത്തില്‍ തന്നെ നല്‍കിയ നിര്‍ദ്ദേശത്തെ അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് പുച്ഛിച്ച് തള്ളിയതായി വെളിപ്പെടുത്തല്‍. ന്യൂയോര്‍ക്ക് ടൈംസ് നടത്തിയ വെളിപ്പെടുത്തല്‍ പബ്ലിക്ക് ഹെല്‍ത്ത് അഡൈ്വസര്‍ ആന്റോണി ഫൗസി വാര്‍ത്ത സമ്മേളനത്തില്‍ ശരിവെച്ചു.

മാര്ച്ച് മാസം തുടങ്ങിയ ശാരിരിക അകലം പാലിക്കുന്നതടക്കമുള്ള നടപടികള്‍ ഫെബ്രുവരിയില്‍ നടപ്പിലാക്കിയിരുന്നുവെങ്കില്‍ നിരവധി ജീവനുകള്‍ രക്ഷിക്കാന്‍ കഴിയുമായിരുന്നുവെന്ന് അദ്ദേഹം വാര്‍ത്താ സമ്മേളനത്തില്‍ ചോദ്യത്തിന് ഉത്തരമായി പറഞ്ഞു. ' തുടക്കത്തില്‍ തന്നെ എല്ലാം അടച്ചിട്ടുള്ള നടപടികള്‍ സ്വീകരിച്ചിരുന്നുവെങ്കില്‍ കാര്യങ്ങളില്‍ വ്യത്യാസമുണ്ടാകുമായിരുന്നു. എന്നാല്‍ അത്തരത്തിലുള്ള നടപടികള്‍ എടുക്കുന്നതിന് എതിര്‍പ്പുണ്ടായിരുന്നു' അദ്ദേഹം പറഞ്ഞു. മാര്‍ച്ച് 16 നാണ് ശാരിരിക അകല്‍ച്ച പാലിക്കണമെന്ന നിര്‍ദ്ദേശം വൈറ്റ് ഹൗസ് മുന്നോട്ടുവെച്ചത്. ഇതേ തുടര്‍ന്നാണ് കമ്പനികളും മറ്റ് സാമ്പത്തിക സ്ഥാപനങ്ങളുമെല്ലാം അടച്ചിട്ടത്. ഇതോടെ അമേരിക്കയില്‍ തൊഴിലില്ലായ്മ വലിയ തോതില്‍ കുതിച്ചുയരുകയും ചെയ്തു. കൊവിഡ് 19 ബാധയുടെ ആദ്യ ആഴ്ചകളില്‍ ട്രംപ് എടുത്ത സമീപനമാണ് വിമര്‍ശന വിധേയമായിട്ടുള്ളത്. ന്യൂയോര്‍ക്കില്‍ കോവിഡ് 19 ബാധ കൂടാന്‍ കാരണം യുറോപ്പില്‍നിന്നുള്ള യാത്ര വിലക്ക് നേരത്തെ ഏര്‍പ്പെടുത്താതിരുന്നതാണെന്നും ന്യൂയോര്‍ക്ക് ടൈംസ് കുറ്റപ്പെടുത്തി. ചൈനയില്‍നിന്ന് മാത്രം യാത്രാ നിരോധനം ഏര്‍പ്പെടുത്താനാണ് ട്രംപ് ആദ്യം തയ്യറായത്. അമേരിക്കന്‍ സര്‍ക്കാരിലെയെും സര്‍വകലാശാലകളിലെയും ആരോഗ്യ രംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ക്ക് ഡിപ്പാര്‍ട്‌മെന്റ് ഓഫ് വെറ്റരന്‍സ് അഫയേഴ്‌സിലെ മെഡിക്കല്‍ അഡ്വേസര്‍ ഡോക്ടര്‍ കാര്‍ടര്‍ മെച്ചര്‍ ജനുവരി 28 ന് തന്നെ ശക്തമായ നടപടികള്‍ ആവശ്യമാണെന്ന് ചൂണ്ടിക്കാട്ടി ഇ മെയില്‍ അയച്ചിരുന്നുവെന്നാണ് ന്യൂയോര്‍ക്ക് ടൈംസിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നത്. രോഗ വ്യാപനം വലിയ തോതിലായിരിക്കുമെന്നായിരുന്നു അദ്ദേഹത്തിന്റെ മുന്നറിയിപ്പ്. എന്നാല്‍ അമേരിക്കയില്‍ ആദ്യ കൊറോണ കേസ് റിപ്പോര്‍ട്ട് ചെയ്തിട്ട് ആറ് ആഴ്ച കഴിഞ്ഞാണ് ട്രംപ് നടപടിയെടുക്കാന്‍ തയ്യാറായതെന്നും പത്രം കുറ്റപ്പെടുത്തി. സാമ്പത്തിക പരിഗണനകള്‍ വെച്ചാണ് വിവിധ ആരോഗ്യ വിദഗ്ദരുടെ നിര്‍ദ്ദേശങ്ങള്‍ ട്രംപ് ഭരണകൂടം അട്ടിമരിച്ചതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ചൈനയുമായുള്ള തര്‍ക്കം എങ്ങനെ പരിഹരിക്കണമെന്നത് സംബന്ധിച്ച് ട്രംപ് ഭരണകൂടത്തിലുണ്ടായ ആശയക്കുഴപ്പവും കൊവിഡ് 19 വ്യാപനത്തിനെതിരായ തീരുമാനം വൈകിപ്പിച്ചുവെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. വാര്‍ത്ത പുറത്തുവിട്ട ന്യൂയോര്‍ക്ക് ടൈംസിനെതിരെ നിശിത വിമര്‍ശനമാണ് അമേരിക്കന്‍ പ്രസിഡന്റ് ട്വീറ്ററില്‍ നടത്തിയത്.

<blockquote class="twitter-tweet"> <p lang="en" dir="ltr">If the Fake News Opposition Party is pushing, with all their might, the fact that President Trump "ignored early warnings about the threat," then why did Media & Dems viciously criticize me when I instituted a Travel Ban on China? They said "early & not necessary." Corrupt Media!</p>— Donald J. Trump (@realDonaldTrump) <a href="https://twitter.com/realDonaldTrump/status/1249437936539631616?ref_src=twsrc^tfw">April 12, 2020</a> </blockquote> <script async src="https://platform.twitter.com/widgets.js" charset="utf-8"></script>

ഇതിനകം 21000ത്തിലധികം ആളുകളാണ് അമേരിക്കയില്‍ കൊവിഡ് 19 ബാധിച്ച് മരിച്ചത്. അഞ്ച് ലക്ഷത്തിലധികം ആളുകള്‍ രോഗ ബാധിതരാണ്. ഓഗസ്റ്റ് മാസമാകുമ്പോഴെക്കും 60,000 ആളുകള്‍ രോഗ ബാധിതരായി മരിക്കുമെന്ന ആശങ്കയാണ് ചില റിപ്പോര്‍ട്ടുകള്‍ പുറത്തുവിടുന്നത്. കോവിഡ് 19 ബാധിച്ച് ഏറ്റവും കൂടുതല്‍ ആളുകള്‍ മരിച്ചത് അമേരിക്കയിലാണ്. തൊട്ടടുത്ത് നില്‍ക്കുന്ന ഇറ്റലിയില്‍ മരണസംഖ്യയില്‍ കുറവു വരുന്നതായാണ് റിപ്പോര്‍ട്ട്. മാര്‍ച്ച് 19 ന് ശേഷം ഏറ്റവും കുറവ് ആളുകളാണ് ഇന്നലെ മരിച്ചതെന്ന് ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കി. 431 പേരാണ് മരിച്ചത്. ഒരു ഘട്ടത്തില്‍ ആയിരത്തോളം ആളുകളാണ് ഇറ്റലിയില്‍ ഒരു ദിവസം മരിച്ചത്. ലോകത്തെമ്പാടുമായി 1,09,000 ത്തിലധികം ആളുകള്‍ക്കാണ് ഇതുവരെ ജീവന്‍ നഷ്ടമായത്.സ്‌പെയി്‌നിലും മരണ സംഖ്യ കുറയുന്നുണ്ട്. ഇന്നലെ 510 പേരാണ് മരിച്ചത്. ആകെ മരിച്ചത് 16972 പേര്‍ അതേസമയം രോഗം നേരിടുന്നതില്‍ വീഴ്ച വരുത്തിയെന്ന് വിമര്‍ശനം നേരിട്ട തുര്‍ക്കി ആഭ്യന്തര മന്ത്രി സുലൈമാന്‍ സോയലു രാജിവെച്ചു. ഇദ്ദേഹത്തിന്റെ രാജി പ്രസിഡന്റ് എര്‍ദോഗന്‍ സ്വീകരിച്ചില്ലെന്നും റിപ്പോര്‍ട്ടുകളുണ്ട്.


Next Story

Related Stories