TopTop
Begin typing your search above and press return to search.

"നിങ്ങൾ ഒരു രക്ഷയുമില്ല കേട്ടോ" - 2001ന് ശേഷം താലിബാനുമായി സംസാരിക്കുന്ന ആദ്യ യുഎസ് പ്രസിഡൻ്റായി ട്രംപ്, വിളിച്ചത് താലിബാൻ നേതാവെന്ന്

"നിങ്ങൾ ഒരു രക്ഷയുമില്ല കേട്ടോ" - 2001ന് ശേഷം താലിബാനുമായി സംസാരിക്കുന്ന ആദ്യ യുഎസ് പ്രസിഡൻ്റായി ട്രംപ്, വിളിച്ചത് താലിബാൻ നേതാവെന്ന്

യു.എസ് പ്രസിഡന്‍റ് ഡോണൾഡ് ട്രംപ് മുതിർന്ന താലിബാൻ ഉദ്യോഗസ്ഥനുമായി ഫോണിലൂടെ സംസാരിച്ചു. ചരിത്രപരമായ യുഎസ്-താലിബാൻ സമാധാന കരാര്‍ ഒപ്പിട്ടതിനു തൊട്ടുപിറകെ തടവുകാരുടെ കൈമാറുന്നതുമായി ബന്ധപ്പെട്ട് തര്‍ക്കങ്ങള്‍ ഉടലെടുത്തതും, കഴിഞ്ഞ ദിവസം അഫ്ഗാനിസ്താനിലുണ്ടായ ബോംബ്‌ സ്ഫോടനവുമാണ് താലിബാനെ ട്രംപ് നേരിട്ട് വിളിക്കാന്‍ കാരണം. താലിബാൻറെ രാഷ്ട്രീയ കാര്യാലയത്തിന്റെ തലവനായ അബ്ദുൽ ഘാനി ബരാദറുമായാണ് ട്രംപ് സംസാരിച്ചത്. 2001-ൽ അഫ്ഗാനിസ്താനിൽ യുഎസ് സൈനിക ഇടപെടൽ ആരംഭിച്ചതിനുശേഷം ഒരു യുഎസ് പ്രസിഡന്റും താലിബാനും തമ്മില്‍ നേരിട്ടുള്ള ആദ്യത്തെ സംസാരമായിരുന്നു അത്.

താലിബാന്റെ പൊളിറ്റിക്കല്‍ ഓഫീസ് തലവനായ അബ്ദുള്‍ ഗനി ബരാദറിനെ, താലിബാന്‍ നേതാവ് എന്നാണ് ട്രംപ് വിളിച്ചത്. ഖത്തര്‍ തലസ്ഥാനമായ ദോഹയിലുള്ള താലിബാന്‍ നെഗോഷ്യേറ്റിംഗ് ടീമുമായാണ് ട്രംപ് ബന്ധപ്പെട്ടത്. ഇരുവരും തമ്മിലുള്ള സംഭാഷണം ഏകദേശം 35 മിനിറ്റ് നീണ്ടുനിന്നതായി താലിബാൻ പറഞ്ഞു. 'നിങ്ങള്‍ ഒന്നിനും വഴങ്ങാത്ത ജനതയാണ്. നിങ്ങള്‍ക്കൊരു മികച്ച രാജ്യമുണ്ട്. നിങ്ങൾ നിങ്ങളുടെ മാതൃരാജ്യത്തിനായി പോരാടുകയാണെന്ന് ഞാൻ മനസ്സിലാക്കുന്നു. ഞങ്ങൾ 19 വർഷമായി അവിടെയുണ്ട്. അത് വലിയൊരു കാലയളവാണ്. എല്ലാവരുടേയും താല്‍പര്യം മാനിച്ചുകൊണ്ടാണ് ഇപ്പോള്‍ അവിടെ നിന്നും ഞങ്ങള്‍ വിദേശ സേനയെ പിൻവലിക്കുന്നത്' എന്നും ട്രംപ് ബരാദറിനോട് പറഞ്ഞതായി താലിബാന്‍ വ്യക്തമാക്കി. ട്രംപ് സംഭാഷണം സ്ഥിരീകരിച്ചെങ്കിലും കൂടുതല്‍ വിശദാംശങ്ങള്‍ നല്‍കിയില്ല.

സംസാരത്തില്‍ സംതൃപ്തി രേഖപ്പെടുത്തിയ ട്രംപ് ഇരു വിഭാഗവും അക്രമത്തിനു മുതിരില്ലെന്നും ഇനിയെന്ത് സംഭവിക്കുമെന്ന് കാത്തിരുന്നു കാണാമെന്നും പറഞ്ഞു. യുഎസ്-താലിബാൻ ഇടപാടിനെ വിമർശിക്കുന്നവർ തടവുകാരെ കൈമാറുന്ന വിഷയത്തിൽ ഗുരുതരമായ അഭിപ്രായവ്യത്യാസമുണ്ടായതായി മുന്നറിയിപ്പ് നൽകിയിരുന്നു. കലാപകാരികളുടെ പിടിയിലായിരിക്കുന്ന 1000 സർക്കാർ സൈനികർക്ക് പകരമായി 5,000 താലിബാൻ തടവുകാരെ മാർച്ച് 10 നകം വിട്ടയക്കുമെന്ന് കരാറിലെ വ്യവസ്ഥയാണ് ഇപ്പോള്‍ തര്‍ക്കങ്ങള്‍ക്ക് വഴിവെച്ചിരിക്കുന്നത്.

നിലവില്‍ തടവിലുള്ള 5000 താലിബാന്‍ തടവുകാരെ വിട്ടയക്കില്ലെന്ന അഫ്ഗാനിസ്താന്‍ പ്രസിഡന്റ് അഷ്‌റഫ് ഗനിയുടെ പ്രസ്താവനയാണ് സ്ഥിതിഗതികള്‍ വഷളാക്കിയത്. തടവുകാരെ വിട്ടയക്കാനുള്ള നീക്കത്തിന് തന്റെ ഗവൺമെൻ്റ് അനുമതി നല്‍കിയിട്ടില്ലെന്ന് അദ്ദേഹം പറഞ്ഞു. ഇതു തീരുമാനിക്കേണ്ടത് അമേരിക്കയല്ലെന്നാണ് അദ്ദേഹത്തിന്‍റെ നിലപാട്. യുഎസ് സൈന്യം 14 മാസത്തിനുള്ളിൽ അഫ്ഗാനിസ്താനിൽ നിന്ന് പുറത്തുപോകുമെന്ന് യുഎസ് ഉറപ്പു നല്‍കിയിരുന്നു.


Next Story

Related Stories