TopTop
Begin typing your search above and press return to search.

യുഎസ്സിലേക്കുള്ള എല്ലാ കുടിയേറ്റങ്ങളും മരവിപ്പിച്ച് ട്രംപ്; 'അദൃശ്യ ശക്തിയെ നേരിടാ'നെന്ന് വിശദീകരണം

യുഎസ്സിലേക്കുള്ള എല്ലാ കുടിയേറ്റങ്ങളും മരവിപ്പിച്ച് ട്രംപ്; അദൃശ്യ ശക്തിയെ നേരിടാനെന്ന് വിശദീകരണം

യുഎസ്സിലേക്കുള്ള എല്ലാ കുടിയേറ്റങ്ങളും നിരോധിച്ച് പ്രസിഡണ്ട് ഡൊണാള്‍ഡ് ട്രംപ്. അല്പസമയം മുമ്പ് ട്വിറ്ററിലൂടെയാണ് ട്രംപ് ഇക്കാര്യം അറിയിച്ചത്. 'അദൃശ്യ ശത്രുവിനെ' നേരിടാനാണ് താന്‍ ഈ തീരുമാനം എടുത്തതെന്ന് ട്രംപ് പറയുന്നു.

‌'മഹത്തായ അമേരിക്കയുടെ പൗരന്മാരുടെ തൊഴിലുകള്‍ സംരക്ഷിക്കാ'നാണ് താനീ നടപടിക്ക് മുതിരുന്നതെന്ന് ട്വീറ്റില്‍ ട്രംപ് പറയുന്നു. എല്ലാ കുടിയേറ്റങ്ങളും താല്‍ക്കാലികമായി സസ്പെന്‍ഡ് ചെയ്യാനുള്ള എക്സിക്യുട്ടീവ് ഓര്‍ഡറില്‍ താന്‍ ഒപ്പുവെക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.

<blockquote class="twitter-tweet"> <p lang="en" dir="ltr">In light of the attack from the Invisible Enemy, as well as the need to protect the jobs of our GREAT American Citizens, I will be signing an Executive Order to temporarily suspend immigration into the United States!</p>— Donald J. Trump (@realDonaldTrump) <a href="https://twitter.com/realDonaldTrump/status/1252418369170501639?ref_src=twsrc^tfw">April 21, 2020</a> </blockquote> <script async src="https://platform.twitter.com/widgets.js" charset="utf-8"></script>

കോവിഡ് പകര്‍ച്ചയുടെ സാഹചര്യത്തില്‍ കഴിഞ്ഞ മാസം തന്നെ സാധാരണ വിസ സര്‍വീസുകള്‍ യുഎസ് സസ്പെന്‍ഡ് ചെയ്തിരുന്നു. അതെസമയം ഇമിഗ്രന്റ് വിസകള്‍ മാത്രമാണ് സസ്പെന്‍ഡ് ചെയ്തിരിക്കുന്നത്. ഇന്ത്യന്‍ ഐടി പ്രൊഫഷണലുകള്‍ ഏറെ ആശ്രയിക്കുന്ന H-1B വിസകള്‍ നോണ്‍-ഇമിഗ്രന്റ് ആണ്. കോണ്‍സുലേറ്റ് സേവനങ്ങള്‍ നിര്‍ത്തി വെച്ചത് ഇന്ത്യയടക്കമുള്ള രാജ്യങ്ങളെ ഇതിനകം തന്നെ ബാധിച്ചിട്ടുണ്ട്. നിലവില്‍ എച്ച്1-ബി വിസകള്‍ നല്‍കുന്നതും നടക്കുന്നില്ല.

കൊറോണ പടര്‍ന്നു പിടിച്ചതിനു പിന്നാലെ വലിയ തോതിലുള്ള തൊഴില്‍നഷ്ടം യുഎസ്സില്‍ ഉണ്ടായിട്ടുണ്ട്. ഏതാണ്ട് 22 ദശലക്ഷം അമേരിക്കക്കാര്‍ തൊഴിലില്ലായ്മാ ആനുകൂല്യങ്ങള്‍ക്കായി അപേക്ഷിച്ചിട്ടുണ്ടെന്നാണ് വിവരം.

യുഎസ്സിന്റെ എണ്ണവിപണി തലകുത്തി വീഴുന്ന വാര്‍ത്തകള്‍ക്കിടയിലാണ് ട്രംപിന്റെ ഈ പ്രഖ്യാപനം വരുന്നത്. പ്രശ്നപരിഹാരത്തിനായി 75 ദശലക്ഷം ബാരല്‍ എണ്ണ യുഎസ്സിന്റെ ദേശീയ റിസര്‍വ്വിലേക്ക് മാറ്റുമെന്ന തീരുമാനവും ട്രംപ് ഭരണകൂടം എടുത്തിട്ടുണ്ട്.


Next Story

Related Stories