TopTop
Begin typing your search above and press return to search.

മധ്യേഷ്യയിൽ കൂടുതല്‍ ഇടപെടാൻ ആഗ്രഹിക്കുന്നു; ഇറാന്റെ ആക്രമണത്തിൽ ജീവനഷ്ടമുണ്ടായില്ല: ട്രംപ്

മധ്യേഷ്യയിൽ കൂടുതല്‍ ഇടപെടാൻ ആഗ്രഹിക്കുന്നു; ഇറാന്റെ ആക്രമണത്തിൽ ജീവനഷ്ടമുണ്ടായില്ല: ട്രംപ്

മധ്യേഷ്യയിൽ കൂടുതൽ ഇടപെടാൻ താൻ ആഗ്രഹിക്കുന്നതായി അമേരിക്കൻ പ്രസിഡണ്ട് ഡോണൾഡ് ട്രംപ് പറഞ്ഞു. നിലവിലെ അമേരിക്കയുടെ സാമ്പത്തിക സാഹചര്യം മുമ്പെന്നത്തേക്കാളും മികച്ചതാണ്. 2.5 ട്രില്യൺ ഡോളറിന്റെ സൈന്യമാണ് അമേരിക്കയുടേത്. സൈന്യം മുമ്പെന്നത്തേക്കാളും ശക്തമാണെന്നും അദ്ദേഹം പറഞ്ഞു.ഒരു യുദ്ധസാധ്യത ചിലരെങ്കിലും പ്രതീക്ഷിച്ചിരുന്നു. എന്നാൽ അത്തരമൊരു പ്രഖ്യാപനമുണ്ടായില്ല ട്രംപിന്റെ ഭാഗത്തു നിന്ന്.

അമേരിക്കൻ സൈനികർക്ക് ഇറാന്റെ ആക്രമണത്തിൽ ജീവൻ നഷ്ടപ്പെട്ടിട്ടില്ലെന്ന് ഡോണൾഡ് ട്രംപ് അവകാശപ്പെട്ടു. സൈന്യം എല്ലാത്തരത്തിലും സജ്ജരാണ്. ഹിസ്ബൊള്ള അടക്കമുള്ളവരെ പരിശീലിപ്പിച്ചയാളാണ് കൊല്ലപ്പെട്ട ഖാസിം സുലൈമാനിയെന്ന് ട്രംപ് പറഞ്ഞു. ഇതടക്കം മേഖലയിൽ സുലൈമാനി നടത്തിയ 'ഭീകരപ്രവർത്തനങ്ങൾ' ട്രംപ് എണ്ണിപ്പറഞ്ഞു.അമേരിക്കയുടെ സഖ്യകക്ഷികളടക്കമുള്ളവർ ഒരുമിക്കേണ്ട സാഹചര്യമായെന്ന് അദ്ദേഹം പറഞ്ഞു. റഷ്യയും ചൈനയും ഈ ഭിഷണിയെക്കുറിച്ച് ബോധമുള്ളവരാകണമെന്നും അദ്ദേഹം വ്യക്തമാക്കി.

എൺപത് അമേരിക്കൻ സൈനികർ കൊല്ലപ്പെട്ടെന്നാണ് ഇറാൻ അവകാശപ്പെടുന്നത്.

ഇറാഖിലെ യുഎസ് സൈന്യത്തിന്റെ രണ്ട് സൈനിക താവളങ്ങള്‍ക്കു നേരെ ഇറാന്‍ നടത്തിയ മിസൈലാക്രമണത്തില്‍ 80 അമേരിക്കന്‍ സൈനികര്‍ കൊല്ലപ്പെട്ട സംഭവത്തിന്റെ പശ്ചാത്തലത്തിലാണ് ട്രംപ് ഈ പ്രസ്താവന പുറപ്പെടുവിച്ചത്. ട്രംപിന്റെ പ്രസ്താവന എന്താണെന്നതിനനുസരിച്ച് പ്രതികരിക്കാനായി ഡെമോക്രാറ്റുകൾ യോഗം ചേർന്നിട്ടുണ്ട്.

ഒരു ഡസനിലധികം മിസ്സൈലുകളാണ് വിമാനത്താവളത്തിൽ വീണത്. ഇറാന്‍ ഖുദ്‌സ് ഫോഴ്‌സ് തലവന്‍ ഖാസിം സുലൈമാനിയെ വധിച്ചതിന്റെ പ്രതികാരമായാണ് ഇറാഖിലെ യുഎസ് സൈനികത്താവളങ്ങള്‍ക്ക് നേരേ ഇറാന്‍ മിസൈലാക്രമണം നടത്തിയത്.

അതെസമയം ഇറാഖിലെ യുഎസ് സൈനികത്താവളം ആക്രമിച്ച ഇറാന്റെ നീക്കം അപകടകരമെന്ന് ചൂണ്ടിക്കാട്ടി ഇറാഖ് പ്രസിഡണ്ട് ബർഹാം സാലിഹ് രംഗത്തു വന്നിട്ടുണ്ട്. തങ്ങളുടെ അതിർത്തിക്കുള്ളിൽ ഇറാൻ നടത്തിയ ആക്രമണത്തെ അപലപിക്കുന്നതായി അദ്ദേഹം പറഞ്ഞു. ഇറാന്റെ ഉന്നത സൈനികോദ്യോഗസ്ഥരിലൊരാളായ ഖാസിം സുലമാനിയെ യുഎസ് വ്യോമാക്രമണത്തിലൂടെ കൊല ചെയ്തതിന്റെ പ്രതികാരനടപടിയായാണ് ഈ ആക്രമണം നടന്നത്.

ആക്രമണത്തിൽ എൺപതോളം യുഎസ് സൈനികര്‍ കൊല്ലപ്പെട്ടതായി ഇറാൻ പറയുന്നുണ്ട്. ഇതിന്മേൽ വൈറ്റ്ഹൗസ് ഇനിയും പ്രതികരണവുമായി വന്നിട്ടില്ല.


Next Story

Related Stories