TopTop
Begin typing your search above and press return to search.

ചൈനയ്ക്കതിരെ ഭീഷണി മുഴക്കി ട്രംപ്: കോവിഡ് പരത്തിയെങ്കില്‍ ഗുരുതരമായ ഭവിഷ്യത്തുണ്ടാകും; ബൈഡന്‍ ജയിച്ചാല്‍ അമേരിക്ക ചൈനയുടെ നിയന്ത്രണത്തിലാകും

ചൈനയ്ക്കതിരെ ഭീഷണി മുഴക്കി ട്രംപ്: കോവിഡ് പരത്തിയെങ്കില്‍ ഗുരുതരമായ ഭവിഷ്യത്തുണ്ടാകും; ബൈഡന്‍ ജയിച്ചാല്‍ അമേരിക്ക ചൈനയുടെ നിയന്ത്രണത്തിലാകും

അമേരിക്കയില്‍ കൊറോണ ബാധിച്ച് മരിക്കുന്നവുരടെ എണ്ണം കൂടുകയും സംസ്ഥാനങ്ങളുമായി ഏറ്റുമുട്ടല്‍ തുടരുകയും ചെയ്യുന്നതിനിടെ ചൈനയ്‌ക്കെതിരെ ആരോപണങ്ങളുമായി ഡൊണാള്‍ഡ്‌ ട്രംപ്. കൊറോണ പടര്‍ത്തിയതില്‍ ചൈനയക്ക് പങ്കുണ്ടെന്ന പരോക്ഷ സൂചനയും, പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ ഇടപെടുന്നുവെന്ന ആരോപണവുമാണ് ട്രംപ് ഉയര്‍ത്തിയത്.

കൊറോണ പടരുന്നതുവരെ ചൈനയുമായി തനിക്ക് നല്ല ബന്ധമാണ് ഉണ്ടായിരുന്നതെന്ന് അമേരിക്കന്‍ പ്രസിഡന്റ് പറഞ്ഞു. അതിന് ശേഷമാണ് സ്ഥിതിഗതികള്‍ മാറിയത്. അബദ്ധം സംഭവിച്ചാലും ബോധപൂര്‍വമായാലും കൊറോണ വ്യാപനത്തിന് പിന്നില്‍ ചൈനയാണെങ്കില്‍ ഗുരുതരമായ ഭവിഷ്യത്തുകള്‍ നേരിടേണ്ടിവരുമെന്ന് അദ്ദേഹം പറഞ്ഞു. ഇത് ആദ്യമായല്ല, ട്രംപ് ചൈനയ്‌ക്കെതിരെ ഇത്തരമൊരു ആരോപണം ഉയര്‍ത്തുന്നത്. രോഗം പടര്‍ന്നുപിടിക്കാന്‍ തുടങ്ങിയ ആദ്യഘട്ടങ്ങളില്‍ ഇതേ ആരോപണം ഉന്നയിച്ചിരുന്നു. വുഹാന്‍ വൈറസ്, ചൈനീസ് വൈറസ് എന്നിങ്ങനെയായിരുന്നു അന്ന് അദ്ദേഹം കൊറണയെ വിശേഷിപ്പിച്ചിരുന്നത്. എന്നാല്‍ ലാബുകളില്‍നിന്നല്ല, കൊറോണ വൈറസ് ഉണ്ടായതെന്ന് പിന്നീട് ശാസ്ത്ര സമൂഹം തിരിച്ചറിഞ്ഞതാണ്. പിന്നീട് ട്രംപും നിലപാട് തിരുത്തിയിരുന്നു. ചൈന ശക്തമായ നടപടിയാണ് കൊറോണയെ നേരിടാന്‍ സ്വീകരിക്കുന്നതെന്നതായിരുന്നു പിന്നീട് ട്രംപ് പറഞ്ഞത്. എന്നാല്‍ കഴിഞ്ഞ ദിവസങ്ങളില്‍ അമേരിക്കയിലെ സംസ്ഥാനങ്ങളുമായി നിയന്ത്രണങ്ങള്‍ നീക്കുന്നത് സംബന്ധിച്ചും മറ്റും ട്രംപ് തര്‍ക്കത്തിലായിരുന്നു. ട്രംപിനെതിരെ നിരവധി ഗവര്‍ണര്‍മാര്‍ രംഗത്തുവരികയും ചെയ്തിരുന്നു. ഇതിന്റെ കൂടി പശ്ചാത്തലത്തില്‍ വേണം ട്രംപ് വീണ്ടും ചൈന വിരുദ്ധ നിലപാട് കര്‍ശനമാക്കിയതിനെക്കാണാന്‍. കൊറോണയുമായി മാത്രം ബന്ധപ്പെട്ടല്ല, അടുത്ത നവംബറില്‍ നടക്കുന്ന പ്രസിഡന്റ് തെരഞ്ഞടുപ്പില്‍ തന്റെ എതിരാളിയാകാുന്ന മുന്‍ വൈസ് പ്രസിഡന്റ് ജോ ബൈദനെ ചൈനയുമായി ചേര്‍ത്ത് നിര്‍ത്തിയും ട്രംപ് ആരോപണങ്ങള്‍ ഉന്നയിച്ചു. ഉറക്കം തൂങ്ങിയായ ബൈദനെ ജയിപ്പിക്കാനാണ് ചൈന ശ്രമിക്കുന്നതെന്നായിരുന്നു ആരോപണം. അദ്ദേഹം ജയിച്ചാല്‍ അമേരിക്ക ചൈനയുടെ ഉടമസ്ഥതിയിലാകുമെന്ന ആരോപണവും ട്രംപ് നടത്തി. നാല് വര്‍ഷം മുമ്പ് നടന്ന തെരഞ്ഞെടുപ്പില്‍ ട്രംപിന് വേണ്ടി റഷ്യ ഇടപെട്ടിരുന്നുവെന്ന വെളിപ്പെടുത്തല്‍ അമേരിക്കയില്‍ ഉണ്ടാക്കിയ കോലാഹലം ഇനിയും അവസാനിച്ചിട്ടില്ല

<blockquote class="twitter-tweet"> <p lang="en" dir="ltr">China wants Sleepy Joe sooo badly. They want all of those billions of dollars that they have been paying to the U.S. back, and much more. Joe is an easy mark, their DREAM CANDIDATE! <a href="https://t.co/vmvCr4SkQq">https://t.co/vmvCr4SkQq</a></p>— Donald J. Trump (@realDonaldTrump) <a href="https://twitter.com/realDonaldTrump/status/1251589681428520960?ref_src=twsrc^tfw">April 18, 2020</a> </blockquote> <script async src="https://platform.twitter.com/widgets.js" charset="utf-8"></script>

ചൈനയുമായുള്ള വ്യാപാര ബന്ധത്തില്‍ കര്‍ശനമായ നടപടികള്‍ എടുത്തതുവഴി, രാജ്യത്തിന് നൂറുകണക്കിന് ഡോളര്‍ ലാഭിക്കാന്‍ കഴിഞ്ഞതായും അദ്ദേഹം അവകാശപ്പെട്ടുകഴിഞ്ഞ 24 മണിക്കൂറിനകം അമേരിക്കയില്‍ 1891 പേരാണ് മരിച്ചത്. ഇതോടെ അമേരിക്കയിലെ മരണ സംഖ്യ 38,664ആയി. രോഗ ബാധിതരുടെ ഏഴര ലക്ഷത്തിനടുത്താണ് അമേരിക്കയില്‍.

നിയന്ത്രണങ്ങള്‍ ലംഘിച്ചുള്ള പ്രക്ഷോഭവും അമേരിക്കയില്‍ ശക്തിപ്പെടുകയാണ്. ഇന്നലെയാണ് ലോക്ഡൗണ്‍ നിയന്ത്രണങ്ങള്‍ ലംഘിക്കുന്നവരെ പിന്തുണച്ച് ട്രംപ് പ്രസ്താവന നടത്തിയത്. പ്രതിഷേധക്കാരോടൊപ്പമാണ് താന്‍ എന്നായിരുന്നു അദ്ദേഹത്തിന്റെ പ്രസ്താവന. മേരിലാന്റ്, ടെക്‌സാസ് ഓഹിയോ എന്നിവിടങ്ങളിലാണ് ആയിരങ്ങള്‍ പ്രതിഷേധിച്ച് രംഗത്തെത്തിയത്. സ്ഥാപനങ്ങള്‍ തുറക്കണമെന്നു തങ്ങള്‍ ആട്ടിതെളിച്ച് നടത്തേണ്ടവരല്ലെന്നും പറഞ്ഞായിരുന്നു പ്രതിഷേധം. ചില സംസ്ഥാനങ്ങളില്‍ അമേരിക്കയില്‍ നിയന്ത്രണങ്ങള്‍ നീക്കിയിട്ടുണ്ട്. ഇന്‍ഫോ വാര്‍ എന്ന വെബ് സൈറ്റാണ് പ്രതിഷേധത്തിന് ആഹ്വാനം ചെയ്തത്. കൊറോണ വൈറസ് ഗുരുതരമായ ആരോഗ്യ പ്രശ്‌നമാണ് സൃഷ്ടിക്കുന്നതെങ്കിലും ലോക്ഡൗണ്‍ വലിയ തോതിലുള്ള സാമൂഹ്യ, സാമ്പത്തിക പ്രയാസങ്ങള്‍ സൃഷ്ടിക്കുന്നുണ്ടെന്നാണ് പ്രതിഷേധക്കാരുടെ നിലപാട്. ശാസ്ത്രീയമായ വിലയിരുത്തലില്ലാതെ ഇളവുകളില്‍ അയവു വരുത്തുന്നതിനെതിരെ നേരത്തെ ലോകാരോഗ്യ. സംഘടന മുന്നറിയിപ്പ് നല്‍കിയിരുന്നു.


Next Story

Related Stories