TopTop
Begin typing your search above and press return to search.

ചൈനയുടെ ഹോങ്കോങ് നീക്കം, മുന്നറിയിപ്പുമായി ട്രംപ്; സൈന്യം ഏറ്റുമുട്ടലിനുള്ള തയ്യാറെടുപ്പുകൾ നടത്തണമെന്ന് സി ജിൻപിങ്

ചൈനയുടെ ഹോങ്കോങ് നീക്കം, മുന്നറിയിപ്പുമായി ട്രംപ്; സൈന്യം ഏറ്റുമുട്ടലിനുള്ള തയ്യാറെടുപ്പുകൾ നടത്തണമെന്ന് സി ജിൻപിങ്

ഹോങ്കോങ്ങിൽ ദേശീയ സുരക്ഷാ നിയമങ്ങൾ അടിച്ചേല്‍പ്പിക്കാന്‍ ശ്രമിക്കുന്ന ചൈനക്ക് മുന്നറിയിപ്പുമായി യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് രംഗത്ത്. ചൈനയ്ക്കെതിരെ ഉപരോധം ഏർപ്പെടുത്താൻ പോകുകയാണോ എന്ന ചോദ്യത്തിന് 'ഇപ്പോള്‍തന്നെ ചില കാര്യങ്ങള്‍ നമ്മള്‍ ചെയ്യാന്‍ തുടങ്ങിയിട്ടുണ്ട്. പക്ഷെ ഞാൻ ഇന്ന് അതിനെക്കുറിച്ച് സംസാരിക്കില്ല. വൈകാതെതന്നെ വിശദാംശങ്ങള്‍ പുറത്തുവിടും എന്നാണ്' ട്രംപ് മറുപടി നല്‍കിയത്.

ചൈനക്കെതിരെ ഉപരോധമോ, ഹോങ്കോങ്ങിന്‍റെ പ്രത്യേക വ്യാപാര നഗരമെന്ന പദവിക്ക് മാറ്റമോ ഉണ്ടാകുമെന്ന കാര്യങ്ങളില്‍ ഇനിയും വ്യക്തത വന്നിട്ടില്ല. എന്നാല്‍ 'ചൈന ഏറ്റെടുക്കുകയാണെങ്കിൽ ഹോങ്കോങ്ങിന് തുടര്‍ന്നും ഒരു സാമ്പത്തിക കേന്ദ്രമായി തുടരാന്‍ പ്രയാസമായിര്‍ക്കും എന്നാണ് പ്രസ് സെക്രട്ടറി കെയ്‌ലി മക്ഇനാനി പറഞ്ഞത്.

സൈന്യം സായുധ ഏറ്റുമുട്ടലിനുള്ള തയ്യാറെടുപ്പുകൾ നടത്തണമെന്ന ചൈനീസ് പ്രീമിയര്‍ സി സി ജിൻപിങിന്റെ പ്രസ്താവനയ്ക്ക് തൊട്ടുപിറകെയാണ് ട്രംപിന്‍റെ അവ്യക്തമായ മുന്നറിയിപ്പും പുറത്തുവന്നത്. 'സായുധ പോരാട്ടത്തിനുള്ള തയ്യാറെടുപ്പുകൾ വേഗത്തിലാക്കുക, യഥാർത്ഥ സൈനിക പരിശീലനം നടത്തുക, വലിയ സൈനിക ദൗത്യങ്ങൾ നടത്താനുള്ള സൈന്യത്തിന്റെ കഴിവ് മെച്ചപ്പെടുത്തുക തുടങ്ങിയ നിര്‍ദേശങ്ങളാണ് സി കഴിഞ്ഞ ദിവസം മുന്നോട്ടു വച്ചത്. ഇപ്പോള്‍ നടന്നുകൊണ്ടിരിക്കുന്ന പാര്‍ലമെന്‍റിന്‍റെ വാര്‍ഷിക സമ്മേളനത്തോട് അനുബന്ധിച്ച് സൈനിക ഉദ്യോഗസ്ഥരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

എന്നാല്‍ ഹോങ്കോങ്ങിന്‍റെ പേരെടുത്ത് പരാമര്‍ശിക്കാതെയായിരുന്നു സി ജിൻപിംഗിന്‍റെ പ്രതികരണം. നേരത്തെ, പതിനായിരത്തോളം വരുന്ന സൈനികർ ഹോങ്കോങ്ങിലെ ചൈനീസ് പരമാധികാരം "സംരക്ഷിക്കാൻ" തയ്യാറാണെന്ന് നിലയുറപ്പിച്ച പീപ്പിൾസ് ലിബറേഷൻ ആർമി കമാൻഡർ പറഞ്ഞിരുന്നു. ചൈനയുടെ ദേശീയഗാനത്തെ പരിഹസിക്കുന്നതടക്കം രാജ്യദ്രോഹ കുറ്റമാകുന്ന പ്രത്യേക വിവാദ ബില്ലിനെതിരെ ആസൂത്രിതമായ ബഹുജന പ്രതിഷേധം ഉണ്ടാലഭിച്ചതോടെ യേക്കാം എന്ന മുന്നറിയിപ്പ് ഹോങ്കോംഗ് പോലീസ് നഗരത്തിലാകെ തമ്പടിച്ചിരിക്കുകയാണ്.

എംടിആർ റെയില്‍വേ സ്റ്റേഷനുകൾക്ക് പുറത്ത് സംഘര്‍ഷം സൃഷ്ടിക്കുന്ന യുവാക്കളെ തിരഞ്ഞ് പോലീസ് നടക്കുകയാണെന്ന് പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. ലെജിസ്ലേറ്റീവ് കൗൺസിൽ കെട്ടിടത്തിന് ചുറ്റുമുള്ള റോഡുകൾ ചൊവ്വാഴ്ച മുതൽ അടച്ചിരിക്കുകയാണ്. വർക്ക് പാസുള്ളവര്‍ക്കൊഴികെ കാല്‍നടയാത്രക്കാര്‍ക്ക് പോലും സഞ്ചാര സ്വാതന്ത്ര്യം ഇല്ല.


Next Story

Related Stories