TopTop
Begin typing your search above and press return to search.

'വംശീയ പരാമര്‍ശങ്ങള്‍, സാംസ്കാരിക ഭിന്നത', പഴയ തിരഞ്ഞെടുപ്പ് തന്ത്രം ആവർത്തിക്കാൻ ട്രംപ്; റിപ്പബ്ലിക്കന്മാര്‍ക്കിടയില്‍ ആശങ്ക

വംശീയ പരാമര്‍ശങ്ങള്‍, സാംസ്കാരിക ഭിന്നത, പഴയ തിരഞ്ഞെടുപ്പ് തന്ത്രം ആവർത്തിക്കാൻ ട്രംപ്; റിപ്പബ്ലിക്കന്മാര്‍ക്കിടയില്‍ ആശങ്ക

വീണ്ടുമൊരു തിരഞ്ഞെടുപ്പിനെ നേരിടാനിരിക്കെ അമേരിക്കന്‍ പ്രസിടന്റ്റ് നാല് വർഷം മുമ്പ് ഉപയോഗിച്ച തന്റെ ആവനാഴിയിലെ പഴയ അസ്ത്രങ്ങള്‍ വീണ്ടും കൂടുതല്‍ ശക്തിയോടെ പ്രയോഗിച്ചു തുടങ്ങുകയാണ്. ജനങ്ങളെ സാംസ്കാരികമായി ഭിന്നിപ്പിച്ചും, തുടരെതുടരെ വംശീയ പരാമര്‍ശങ്ങള്‍ നടത്തിയും, പ്രതിപക്ഷത്തെ കടന്നാക്രമിച്ചും മുന്നോട്ടുപോകുന്ന ട്രംപിന്റെ തന്ത്രം റിപ്പബ്ലിക്കന്മാര്‍ക്കിടയിലും അവരുടെ സഖ്യകക്ഷികള്‍ക്കിടയിലും ആശങ്ക ഉയര്‍ത്താന്‍ തുടങ്ങിയിരിക്കുന്നു.

വളരെക്കാലമായി ആക്രമണാത്മക പരാമർശങ്ങളെ അനുകൂലിക്കുകയും, അവിശ്വാസത്തിന്റെ ചെറു കണികപോലും കാണിച്ചിരുന്ന റിപ്പബ്ലിക്കന്മാരെ ശക്തമായി ആക്രമിച്ചും മുന്നോട്ടുപോകുന്ന പ്രസിടാന്റിനെ എങ്ങിനെ സമീപിക്കണം എന്നുപോലും പലര്‍ക്കും അറിയില്ല. അടുത്ത കാലത്തായി ട്രംപിന്റെ ജനപ്രീതി കുത്തനെ കുറഞ്ഞതും, പ്രീപോള്‍ ഫലങ്ങളിലെല്ലാം പിറകില്‍ പോയതും, ഈ തിരഞ്ഞെടുപ്പ് വർഷത്തിൽ അമേരിക്ക നേരിട്ടുകൊണ്ടിരിക്കുന്ന ഇരട്ട പ്രതിസന്ധിയെ വേണ്ടവിധം കൈകാര്യം ചെയ്യുന്നതില്‍ പരാജയപ്പെടുന്നതുമെല്ലാം റിപ്പബ്ലിക്കന്മാര്‍ക്കിടയില്‍തന്നെ ആശങ്ക വര്‍ധിപ്പിക്കുന്നു.

ട്രംപ് തന്റെ പ്രവര്‍ത്തനരീതി എത്രയും പെട്ടെന്ന് മാറ്റിയില്ലെങ്കില്‍ തിരിച്ചടി നേരിടേണ്ടി വരുമെന്ന് നിരവധി മുൻ റിപ്പബ്ലിക്കൻമാർതന്നെ 'സിഎൻഎന്നിനോട്' പറഞ്ഞു. അത്തരം ഉപദേശം സ്വീകരിക്കാൻ അദ്ദേഹം ഒരിക്കലും പ്രാപ്തനല്ലെന്ന് അവർതന്നെ സമ്മതിക്കുന്നുമുണ്ട്. 'സമൂഹത്തിന്റെ യാഥാസ്ഥിതിക വിഭാഗത്തിന്റെ പിന്തുണ ലഭിക്കുന്നതിനാല്‍ അദ്ദേഹത്തിന്റെ അടിത്തറ ഭദ്രമാണ്. എന്നാൽ നവംബറിൽ തീരുമാനമെടുക്കാൻ പോകുന്നവരില്‍ ബഹുഭൂരിപക്ഷവും മിഡില്‍ക്ലാസ് ആണ്. കൂടുതൽ സഹാനുഭൂതിയോടെ പ്രവര്‍ത്തിക്കുന്ന ഒരു പ്രസിടാന്റിനെയാണ് അവര്‍ ഇതുപോലുള്ളൊരു സമയത്ത് ആഗ്രഹിക്കുന്നത്' - എന്ന് റിപ്പബ്ലിക്കൻ സെനറ്റ് മെജോറിറ്റി വിപ്പായ ജോൺ തുനെ പറയുന്നു.

ട്രംപിന്റെ വിജയം ആത്യന്തികമായി ഒക്ടോബറിൽ സമ്പദ്‌വ്യവസ്ഥ എങ്ങനെ നില്‍ക്കുന്നു എന്നതിനെ ആശ്രയിച്ചിരിക്കുമെന്നാണ് സൗത്ത് കരോലിന റിപ്പബ്ലിക്കനും ട്രംപുമായി ഏറെ അടുപ്പമുള്ള ആളുമായ സെനറ്റ് ജുഡീഷ്യറി ചെയർമാൻ ലിൻഡ്സെ ഗ്രഹാം പറഞ്ഞത്.


Next Story

Related Stories