TopTop
Begin typing your search above and press return to search.

നാല് വര്‍ഷത്തെ തടങ്കല്‍വാസം; തുര്‍ക്കിഷ് മാധ്യമപ്രവര്‍ത്തകനും എഴുത്തുകാരനുമായ അഹ്‌മത്ത് അല്‍താന്‍ ജയില്‍ മോചിതനായി

നാല് വര്‍ഷത്തെ തടങ്കല്‍വാസം; തുര്‍ക്കിഷ് മാധ്യമപ്രവര്‍ത്തകനും എഴുത്തുകാരനുമായ അഹ്‌മത്ത് അല്‍താന്‍ ജയില്‍ മോചിതനായി

നാല് വര്‍ഷത്തെ ജയില്‍ വാസത്തിന് ശേഷം തുര്‍ക്കിഷ് മാധ്യമപ്രവര്‍ത്തകനും എഴുത്തുകാരനുമായ അഹ്‌മത്ത് അല്‍താന്‍ ജയില്‍ മോചിതനായി. തുര്‍ക്കിഷ് അപ്പീല്‍ കോടതി അദ്ദേഹത്തിനെതിരായ വിധി റദ്ദാക്കിയതിനു പിന്നാലെയാണ് ജയില്‍ മോചനം. തടങ്കല്‍ വാസം അഹ്‌മത്ത് അല്‍താന്റെ അവകാശങ്ങളെ ലംഘിക്കുന്നതാണെന്ന യൂറോപ്പ്യന്‍ മനുഷ്യാവകാശ കോടതിയുടെ പരാമര്‍ശത്തിനു പിന്നാലെയാണ് അപ്പീല്‍ കോടതി അദ്ദേഹത്തിനെതിരായ വിധി റദ്ദാക്കിയത്.

''ഞാന്‍ എങ്ങനെ പുറത്തായെന്ന് എനിക്കറിയില്ല. ഞാന്‍ ജയിലില്‍ ഇരിക്കുകയായിരുന്നു, പെട്ടെന്നുതന്നെ എന്നെ മോചിപ്പിക്കുമെന്ന് അറിയിച്ചു, 'ഇസ്താംബൂളിലെ വീട്ടിലെത്തിയ അല്‍താന്‍ പറഞ്ഞു. ''ഞാന്‍ എന്റെ കുട്ടികളെ കണ്ടു. ഞാന്‍ ഇപ്പോള്‍ അവരോടൊപ്പം കുറച്ച് സമയം ചെലവഴിക്കും'' അദ്ദേഹം പറഞ്ഞു.

2016ലെ പട്ടാള അട്ടിമറി ശ്രമവുമായി ബന്ധപ്പെട്ട ആരോപണങ്ങളെതുടര്‍ന്ന് 71 കാരനായ അല്‍ത്താന്‍ 2016 ജൂലൈ മുതല്‍ പടിഞ്ഞാറന്‍ ഇസ്താംബൂളിലെ ജയിലിലാണ്. പ്രസിഡന്റ് റീസെപ് തയ്യിപ് എര്‍ദോസാനെ വിമര്‍ശിച്ച് കുര്‍ദിഷ് അവകാശങ്ങളെ പിന്തുണച്ച് ലേഖനം എഴുതിയതിന് ശേഷമാണ് അല്‍താനെ ജയിലിലടച്ചത്.

ഭരണകൂടത്തിനെതിരായ അട്ടിമറി ശ്രമത്തെത്തുടര്‍ന്നുണ്ടായ പ്രതിരോധത്തിനിടെയാണ് അല്‍ത്താന്‍ അറസ്റ്റിലായത്. ജനങ്ങള്‍ക്ക് സുപ്രധാന സന്ദേശങ്ങള്‍ പ്രചരിപ്പിച്ചുകൊണ്ട് പ്രക്ഷോഭത്തെ പിന്തുണച്ചതായി അദ്ദേഹത്തിനെതിരെ കുറ്റം ആരോപിക്കപ്പെട്ടു. സര്‍ക്കാരിനെ അട്ടിമറിക്കാന്‍ ശ്രമിച്ചതിന് അദ്ദേഹത്തിന് ജീവപര്യന്തം തടവുശിക്ഷ വിധിക്കുകയായിരുന്നു. എന്നാല്‍ പിന്നീട് തുര്‍ക്കിയുടെ പരമോന്നത കോടതി ഇത് റദ്ദാക്കി. കേസ് പുനപരിശോധിച്ചപ്പോള്‍, അട്ടിമറി ശ്രമത്തില്‍ ഉള്‍പ്പെട്ട ''തീവ്രവാദ സംഘടനയെ അറിഞ്ഞുകൊണ്ട് പിന്തുണച്ചതിന്'' അദ്ദേഹത്തിന് 10 വര്‍ഷവും ആറുമാസവും തടവുശിക്ഷ വിധിക്കുകയായിരുന്നു.


Next Story

Related Stories